ഇന്ത്യയില്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്താനായി ജോണ്സണ് ആന്‍ഡ് ജോണ്സണ് ഡിജിസിഐക്ക് അപേക്ഷ നല്കി. ‘ജാന്സന് കൊവിഡ്-19’ എന്ന സിംഗിള്‍ ഡോസ് വാക്സിനാണ് ജോണ്സന് ആന്‍ഡ് ജോണ്സന് വികസിപ്പിച്ചിരിക്കുന്നത്. യുഎസ്, യൂറോപ്പ്, ബ്രിട്ടന്, ജപ്പാന് എന്നീ രാജ്യങ്ങളില്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ച വാക്സിനുകള്‍ക്ക് അടിയന്തരമായി ഉപയോഗത്തിന് അനുമതി നല്കാന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ സ്പുട്നിക് വി-ക്കും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ജാന്‍സ് വാക്സിനും മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് തയാറെടുക്കുന്നത്. ഏപ്രില്‍ 12 ന് സുഗം ഓണ്‍ലൈന്‍ പോര്‍ട്ടര്‍ വഴി ഗ്ലോബല്‍ ക്ലിനിക്കല്‍ ട്രയല്‍ ഡിവിഷനില്‍ ജോണ്‍സ് ആന്റ് ജോണ്സന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ബയോളജിക്കല്‍ ഡിവിഷനിലായിരുന്നു കമ്പനി അപേക്ഷ സമര്‍പ്പിക്കേണ്ടിയിരുന്നത്. ഈ സാങ്കേതിക തകരാര്‍ മൂലമാണ് തിങ്കളാഴ്ച കമ്പനിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടി വന്നത്.
ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. മെക്സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ്…
ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…
മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…
തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…