മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജോജു ജോര്‍ജ്. സഹ നടനില്‍ നിന്നും നായകനിലേക്ക് ഉയര്‍ന്ന താരമാണ് ജോജു. ഒടുവിലായി നായാട്ട് എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. ജോജുവിന്റെ കരിയറിലെ 40-ാം പോലീസ് വേഷമായിരുന്നു നായാട്ടിലേത്. ചിത്രത്തില്‍ അഭിനയിക്കുന്ന സമയം തനിക്ക് 132 കിലോ ഭാരം ഉണ്ടായിരുന്നു എന്ന് ജോജു പറയുന്നു. മാത്രമല്ല ഇനി ശരീര ഭാരം കുറച്ചിട്ടേ മറ്റ് സിനിമകളില്‍ അഭിനയിക്കുകയുള്ളൂ എന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ജോജു വ്യക്തമാക്കി.
‘തടി കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയതു കൊണ്ട് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം കഴിക്കല്‍ നന്നായി കുറച്ചു. 132 കിലോയില്‍ നിന്ന് 100-105 കിലോയില്‍ ശരീരഭാരം എത്തിക്കാനാണു ശ്രമം. ശരീരഭാരം കുറച്ചിട്ടേ ഇനി മറ്റു മലയാള സിനിമകളില്‍ അഭിനയിക്കുന്നുള്ളൂ’ എന്നാണ് ജോജുവിന്റെ വാക്കുകള്‍.
അതേസമയം, കോവിഡ് ലോക്ഡൗണിനിടെ 20 കിലോ ശരീരഭാരം കുറച്ച സന്തോഷം പങ്കുവച്ച് ജോജു രംഗത്ത് എത്തിയിരുന്നു. മാര്‍ച്ച് 10 വയനാട് ആയുര്‍വേദ യോഗ വില്ലയില്‍ എത്തുമ്പോള്‍ 130 ആയിരുന്നു നടന്റെ ശരീരഭാരം. അവിടുത്തെ ഡിസിപ്ലിനും ഡയറ്റും കണ്ടപ്പോള്‍ തിരിച്ചു പോകാമെന്ന് കരുതിയപ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് അവിടെ നില്‍ക്കുകയായിരുന്നു. ആയുര്‍വേദ യോഗ വില്ലയിലെ ഡോ. വിപിന്റെ കീഴിലായിരുന്നു ജോജുവിന്റെ ചികിത്സ. അദ്ദേഹം തന്റെ ജീവിതശൈലി മാറ്റി എന്നാണ് ഒരു അഭിമുഖത്തിനിടെ ജോജു പറഞ്ഞത്.
അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയരംഗത്തേക്ക് . നാടകരംഗത്തേക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ…
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…