kerala

റേ​ഷ​ന്‍​കാ​ര്‍​ഡി​ലും ജോ​ളി അ​ധ്യാ​പി​ക! അ​റ​സ്റ്റി​ന് മുമ്പ് ജോ​ളി മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചു

ജോ​ളി മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മം ന​ട​ത്തി. ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ല്ല​റ​തു​റ​ന്നു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു മുമ്പ് ത​ന്നെ അ​ന്വേ​ഷ​ണം ത​ന്‍റെ നേ​ര്‍​ക്കാ​ണെ​ന്നും അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നും ജോ​ളി മ​ന​സി​ലാ​ക്കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ശ്ര​മി​ച്ച​ത്. അ​റ​സ്റ്റി​ന് മു​ന്‍​പു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഇ​തി​നാ​യി ജോ​ളി ക​ട്ട​പ്പ​ന​യി​ല്‍ എ​ത്തി​യി​രു​ന്നു. ഇ​വി​ടെ​യു​ള്ള ബ​ന്ധു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചു. കാ​ര്യ​ങ്ങ​ളെ​ല്ലാം ധ​രി​പ്പി​ച്ച ശേ​ഷം ജോ​ളി സ​ഹോ​ദ​ര​നൊ​പ്പ​മാ​യി​രു​ന്നു മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി പോ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ന്ധു​ക്ക​ള്‍​ക്ക് കൊ​ല​പാ​ത​ക പ​ര​മ്ബ​ര​യി​ല്‍ എ​ന്തെ​ങ്കി​ലും പ​ങ്കു​ണ്ടോ എ​ന്ന​തി​നെ കു​റി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജോ​ളി റി​മാ​ന്‍​ഡി​ല്‍ ജി​ല്ലാ​ ജ​യി​ലി​ല്‍ വീ​ട്ടി​ല്‍ നി​ന്ന് വ​സ്ത്ര​മെ​ത്തി​ക്കാ​നാ​യി സ​ഹോ​ദ​ര​നെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ വ​സ്ത്ര​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍​കാ​ന്‍ ഇ​വ​രാ​രും ത​യാ​റാ​യി​രു​ന്നി​ല്ല. ജോ​ളി​ക്കാ​യി അ​ഭി​ഭാ​ഷ​ക​നെ പോ​ലും ഏ​ര്‍​പ്പെ​ടു​ത്തി​ല്ലെ​ന്നാ​യി​രു​ന്നു ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ ഇ​തി​ന് മുമ്പ് ത​ന്നെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ച​ത് ജോ​ളി​യു​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ പ​ങ്ക് അ​റി​ഞ്ഞു​കൊ​ണ്ടാ​ണോ​യെ​ന്നും മ​റ്റു​വി​വ​ര​ങ്ങ​ള്‍​ക്കു​മാ​ണ് ബ​ന്ധു​ക്ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​ത്. അ​റ​സ്റ്റി​ന് മു​മ്ബ് മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ച​താ​യി അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യേ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ ജോ​ളി​ക്ക് സ​മീ​പ​ക​കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ബ​ന്ധ​മു​ള്ള​ത് ബി​എ​സ്‌എ​ന്‍ ജീ​വ​ന​ക്കാ​ര​നും ഇ​പ്പോ​ള്‍ ത​മി​ഴ്നാ​ട്ടി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​യാ​ളു​മാ​യ ജോ​ണ്‍​സ​ണാ​യി​ട്ടാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​വ​ര്‍ ത​മ്മി​ല്‍ സ​യ​നൈ​ഡ് കെ​മാ​റ്റം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന​തി​നെ കു​റി​ച്ചും ഊ​ര്‍​ജ്ജി​ത​മാ​യി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

ജോ​ണ്‍​സ​ണും ജോ​ളി​യു​മാ​യു​ള്ള സാ​മ്ബ​ത്തി​ക കാ​ര്യ​ങ്ങ​ളെ കു​റി​ച്ചും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. എ​ന്‍​ഐ ടി ​അ​ധ്യാ​പി​ക​യാ​ണെ​ന്ന് വ​രു​ത്തി​തീ​ര്‍​ക്കാ​ന്‍ റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ പോ​ലും അ​ധ്യാ​പി​ക​യെ​ന്ന് മു​ഖ്യ​പ്ര​തി ജോ​ളി വ​രു​ത്തി തീ​ര്‍​ത്തി​രു​ന്നു. ഇ​തി​നെ കു​റി​ച്ച്‌ താ​ലൂ​ക്ക് സ​പ്ലെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തും. കു​റ്റ​കൃ​ത്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച സ​യ​നൈ​ഡ് ജോ​ളി​യു​ടെ കൈ​വ​ശ​മ​ല്ലാ​തെ മ​റ്റാ​രു​ടെ​യെ​ങ്കി​ലും കൈ​വ​ശം ഉ​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

മൂ​ന്നാം പ്ര​തി നാ​ട്ടു​കാ​ര​നാ​യ ശ​ശി​കു​മാ​ര്‍ എ​ന്ന​യാ​ള്‍​ക്ക് സ​യ​നൈ​ഡ് ന​ല്‍​കി​യ​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​തി​നെ​കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം ചോ​ദ്യം ചെ​യ്യ​ലി​നോ​ട് ഭാ​ഗി​ക​മാ​യാ​ണ് ജോ​ളി പ്ര​തി​ക​രി​ക്കു​ന്ന​ത്. പ​ല​വി​വ​ര​ങ്ങ​ളും മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ണി​ക​ണ്ണി​ക​ളാ​യി കോ​ര്‍​ത്തെ​ടു​ത്തു​കൊ​ണ്ടു​ള്ള തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന് ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ല്‍ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Karma News Network

Recent Posts

20 കാരൻ അമ്മയെയും അനുജനെയും കഴുത്തറുത്ത് കൊന്നു, പിന്നിൽ പഠിക്കാത്തതിന് വഴക്കുപറഞ്ഞതിലെ വൈരാഗ്യം

ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…

6 mins ago

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു, ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…

17 mins ago

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

46 mins ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

50 mins ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

1 hour ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, സർക്കാരിനോട് ഇടഞ്ഞ് എസ് എഫ് ഐയും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…

2 hours ago