social issues

ഇവമ്മാരൊക്കെ നനഞ്ഞ കോഴിയെക്കാള്‍ കഷ്ടം, ഭീകരരെ പറയിപ്പിക്കുന്ന വെറും ഊളകള്‍, കൊച്ചിയില്‍ അറസ്റ്റിലായ ഭീകരരെ കുറിച്ച് ജോമോള്‍ ജേസഫ്

കൊച്ചിയില്‍ നിന്നും മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ എന്‍ഐഎ, ഐബി, കേരള പോലീസ് സംയുക്ത നീക്കത്തിനൊടുവില്‍ പിടികൂടിയിരുന്നു. അല്‍ഖ്വയ്ദ സാന്നിധ്യം വര്‍ദ്ധിക്കുന്നു എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് എത്തിയത് മുതല്‍ അന്വേഷണ ഏജന്‍സികള്‍ വളരെയധികം ജാഗ്രതയില്‍ ആയിരുന്നു. ബംഗാള്‍ സ്വദേശികളായ മൂര്‍ഷിദ് ഹസന്‍, യാക്കൂബ് വിശ്വാസ്, മൊഷറഫ് ഹസന്‍ എന്നിവരാണ് കൊച്ചിയില്‍ അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് ബംഗാളിലെ മൂര്‍ഷിദാബാദിലും കൊച്ചിയിലും റെയ്ഡ് നടത്തിയതെന്ന് എന്‍.ഐ.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇപ്പോള്‍ തീവ്രവാദികളെ പിടികൂടിയ സംഭവത്തില്‍ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മോഡല്‍ ജോമോള്‍ ജോസഫ്.

ദാവൂദ് ഇബ്രാഹിം,യാക്കൂബ് മേമന്‍,ഒസാമ ബിന്‍ ലാദന്‍. ആഹാ, കിടു പേരുകള്‍. അവരുടെ ഇടപാടുകളൊന്ന് നോക്കിക്കേ. ആയുധ കച്ചവടം. അമേരിക്കേല് ബോംബിടുക. ഇസ്രായേലീന്ന് ആയുധം വാങ്ങുക. അന്തര്‍ദേശീയ മയക്കുമരുന്ന് ഇടപാടുകള്‍. നൂറ് നില ബില്‍ഡിങ്ങൊക്കെ, നൈസായി വിമാനമിടിച്ച് കേറ്റി തകര്‍ക്കുക. എന്താ ല്ലേ. കിടുക്കാച്ചി ഡീലുകള്‍. ഇവമ്മാരൊക്കെ നനഞ്ഞ കോഴിയെക്കാള്‍ കഷ്ടം. ഒരുത്തന് ചപ്പാത്തി പരത്തല്. ഒരുത്തന് പൊറോട്ടയടി. വേറൊരുത്തന് കോഴിവെട്ട്. ഭീകരനാ പോലും ഭീകരന്‍.-ജോമോള്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,മൂന്ന് അല്‍ ഖ്വെയ്ദ ഭീകരര്‍ എറണാകുളത്ത് പിടിയിലായി.ഇവനെക്കെ കൂടെ ഭീകരരുടെ വില കളയും.ഭീകരനെന്നൊക്കെ പറയുമ്പോ ഒരു മിനിമം ലുക്കൊക്കെ വേണ്ടേ?ഒരു ഗെറ്റപ്പൊക്കെ വേണ്ടേ?അതൊക്കെ നമ്മുടെ ദാവൂദേട്ടന്‍, യാക്കൂബേട്ടന്‍, ഒസാമയങ്കിള്‍.അവരുടെ ആ ഗെറ്റപ്പും, ലുക്കും ഒക്കെ കണ്ടാ തന്നെ അവരെ ഭീകരെന്ന് വിളിക്കാന്‍ തോന്നും..ആ പേരൊക്കെ നോക്കിക്കേ.ദാവൂദ് ഇബ്രാഹിം,യാക്കൂബ് മേമന്‍,ഒസാമ ബിന്‍ ലാദന്‍.. ആഹാ, കിടു പേരുകള്‍.. അവരുടെ ഇടപാടുകളൊന്ന് നോക്കിക്കേ.. ആയുധ കച്ചവടം.. അമേരിക്കേല് ബോംബിടുക.. ഇസ്രായേലീന്ന് ആയുധം വാങ്ങുക.. അന്തര്‍ദേശീയ മയക്കുമരുന്ന് ഇടപാടുകള്‍.. നൂറ് നില ബില്‍ഡിങ്ങൊക്കെ, നൈസായി വിമാനമിടിച്ച് കേറ്റി തകര്‍ക്കുക..

എന്താ ല്ലേ.. കിടുക്കാച്ചി ഡീലുകള്‍.. ഇവമ്മാരൊക്കെ നനഞ്ഞ കോഴിയെക്കാള്‍ കഷ്ടം.. ഒരുത്തന് ചപ്പാത്തി പരത്തല്.. ഒരുത്തന് പൊറോട്ടയടി.. വേറൊരുത്തന് കോഴിവെട്ട്.. ഭീകരനാ പോലും ഭീകരന്‍.. ഭീകരരെ പറയിപ്പിക്കുന്ന വെറും ഊളകള്‍.. ചേച്ചിയോടൊന്നും തോന്നല്ലേ മോനൂസേ, ചേച്ചി സെഡ് ആയിപ്പോയപ്പോ പറഞ്ഞതാ..

Karma News Network

Recent Posts

വംശീയ പരാമർശത്തിൽ വെട്ടിലായി, ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പ്രത്രോദ

ന്യൂഡൽഹി∙ വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ…

12 mins ago

അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികയ്ക്കായി ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു

തൃശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി വീണ്ടും തെരച്ചിൽ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് വയോധികയെ കാട്ടിനുള്ളിൽ കാണാതായത്. നിലവിൽ…

35 mins ago

കെഎസ്ആര്‍ടിസി ഡ്രൈവറെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി സച്ചിന്‍ദേവ് എംഎൽഎ

തിരുവനന്തപുരം: അഭിഭാഷകനായ അഡ്വ ജയശങ്കറിനെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. സച്ചിന്‍ദേവ് എംഎല്‍എയുടെ പരാതിയില്‍…

1 hour ago

രാഹുലിന്റെ ഉപദേശകനായ വംശീയ വിരോധി, ഇന്ത്യക്കാരെ കാണുന്നത് ആഫ്രിക്കൻ, അറബ്, ചൈനീസ് വംശജരായി, നിർമല സീതാരാമൻ

ന്യൂഡൽഹി: രാഹുലിന്റെ ഉപദേശകനായ വംശീയ വിരോധി, നിങ്ങളുടെ മനസിലിരിപ്പും അഭിപ്രായവും വെളിപ്പെടുത്തിയതിന് നന്ദി സാം പിത്രോദയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി നിർമല…

2 hours ago

കാർ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ മുന്നോട്ടു പാഞ്ഞു, തൂണിൽ ഇടിച്ച് തകർന്നു

ചെന്നൈ : കാർ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ മുന്നോട്ടുപാഞ്ഞ് തൂണിൽ ഇടിച്ച് തകർന്നു. കാർ പൂർണമായും തകർന്നെങ്കിലും വാഹനത്തിനുള്ളിലും സമീപത്തുമുണ്ടായിരുന്നവർ പരിക്കേൽക്കാതെ…

2 hours ago

സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു

സംവിധായകനും ഛായാഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജീവിതാന്ത്യം. യോദ്ധ, ​ഗാന്ധർവ്വം അടക്കം ശ്രദ്ധേയമായ ചിത്രങ്ങളുടെ…

2 hours ago