kerala

സെൻകുമാറിന് പണ്ടിരുന്ന കസേരയുടെ ഹുങ്ക് വേണ്ടെന്ന് കെയുഡബ്ല്യൂജെ

വാർത്ത സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകൻ ശ്രീ. കടവിൽ റഷീദിനോട് മോശമായി പെരുമാറിയമുൻ ഡിജിപി ടി പി സെൻകുമാർ മാപ്പു പറയണമെന്ന് പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു. ഗുണ്ടകളുമായാണ് അദ്ദേഹം വാർത്താ സമ്മേളനത്തിന് എത്തിയത്. അവർ റഷീദിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇവർക്കെതിരെ പൊലീസ് കേസ് എടുക്കണം. മാധ്യമ പ്രവർത്തകരുടെ സഹിഷ്ണുത കൊണ്ടു മാത്രമാണ് വലിയ അനിഷ്ട സംഭവമായി ഇത് മാറാത്തത്. വാർത്താ സമ്മേളനം നടത്തുന്നവരും മാധ്യമ പ്രവർത്തകരും ഒഴികെ ആരും വാർത്താ സമ്മേളന ഹാളിൽ പ്രവേശിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം. അനാരോഗ്യം മറന്നു മാധ്യമ പ്രവർത്തനം നടത്തുന്നയാളാണ് റഷീദ്. അദ്ദേഹത്തിന് എല്ലാ ഐക്യഐക്യദാർഢ്യവും യൂണിയൻ പ്രഖ്യാപിക്കുന്നു. സെൻകുമാറിന്റെ നിലവിട്ട പെരുമാറ്റം ഇനിമേൽ മാധ്യമ പ്രവർത്തകരോട് വേണ്ട. ഈ സംഭവത്തെ യൂണിയൻ ഒരിക്കൽക്കൂടി അപലപിക്കുന്നു

മാധ്യമ പ്രവർത്തകരുടെ സഹിഷ്ണുത കൊണ്ടു മാത്രമാണ് വലിയ അനിഷ്ട സംഭവമായി സംഭവം മാറാതിരുന്നത്. വാർത്താ സമ്മേളനം നടത്തുന്നവരും മാധ്യമ പ്രവർത്തകരും ഒഴികെ ആരും വാർത്താ സമ്മേളന ഹാളിൽ പ്രവേശിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം. അനാരോഗ്യം മറന്നു മാധ്യമ പ്രവർത്തനം നടത്തുന്നയാളാണ് റഷീദ്. അദ്ദേഹത്തിന് എല്ലാ ഐക്യഐക്യദാർഢ്യവും യൂണിയൻ പ്രഖ്യാപിക്കുന്നെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

‘പണ്ടിരുന്ന കസേരയുടെ ഹുങ്കിൽ എക്കാലവും ലോകത്തെ വിറപ്പിച്ചു നിർത്താമെന്നു കരുതുന്നവർ സ്വപ്നലോകത്തുനിന്നു താഴേക്കിറങ്ങിവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഏകാധിപത്യത്തിെൻറ വിട്ടുമാറാത്ത അസ്കിതയിൽ, ൾ പറയുന്നതു മാത്രം കേട്ടെഴുതാനുള്ള ഏറാൻമൂളികളാണു മാധ്യമപ്രവർത്തകർ എന്നു ചിന്തിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണു ജീവിക്കുന്നതെന്നു മാത്രമേ പറയാൻ കഴിയൂ. വാർത്താസമ്മേളനത്തിൽ ശക്തമായ ചോദ്യം ഉന്നയിക്കുന്ന മാധ്യമപ്രവർത്തകനെ ബലം പ്രയോഗിച്ചു പുറത്താക്കാനും തിരിച്ചറിയൽ രേഖ നോക്കാനും ശ്രമിക്കുന്ന അധികാരത്തിന്റെ ആക്രോശം സാക്ഷര കേരളം ഒന്നടങ്കം അവജ്ഞയുടെ ചവറ്റുകുട്ടയിൽ തള്ളേണ്ടതുണ്ട്.’ കുറിപ്പിൽപറയുന്നു.

Karma News Network

Recent Posts

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചിയിൽ വൻ മയക്ക്മരുന്ന് വേട്ട. 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ മിഷേൽ എൻഗംഗ ആണ് പിടിയിലായത്. 668…

3 mins ago

അന്യസംഥാന തൊഴിലാളി ആലപ്പുഴയിൽ കുത്തേറ്റ് മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…

9 hours ago

എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്, പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും- നിത്യ

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും…

9 hours ago

ജഗതി ശ്രീകുമാറിന് വീട്ടിലെത്തി അവാർഡ് സമ്മാനിച്ച് ഗവർണ്ണർ ആനന്ദബോസ്

നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ…

10 hours ago

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21)…

10 hours ago

അറസ്റ്റ് രാഷ്ട്രീയപ്രേരിതം, കള്ളപ്പണമായി ഒരുരൂപ പോലും കണ്ടെത്തിയിട്ടില്ല- അരവിന്ദ് കെജ്‌രിവാൾ

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ…

11 hours ago