entertainment

എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്, പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും- നിത്യ

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും പറയുകയാണ് നിത്യ മേനോൻ.

“മലയാളിയാണെങ്കിലും ഞാൻ ബാ​ഗ്ലൂരിൽ നിന്നാണ്. അവിടെ എല്ലാ ഭാഷയും സംസാരിക്കുന്നവരുണ്ട് . ഞാൻ പഠിച്ചത് കന്നഡ സ്കൂളിലാണ്. എനിക്ക് കന്നഡയിൽ എഴുതാനും വായിക്കാനും അറിയാം. എന്നാൽ മലയാളത്തിൽ എഴുതാനും വായിക്കാനും സാധിക്കില്ല . എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്. എന്റെ കുടുംബത്തിലെ ആർക്കും സർ നേം ഇല്ലായിരുന്നു . മേനേൻ എന്നത് ഞാനിട്ടതാണ്. അതൊരു സർ നേം അല്ല. പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും.

അവിടെ ബാം​ഗ്ലൂരിൽ എല്ലാവർക്കും ഇനീഷ്യൽ ഉണ്ട്. എനിക്ക് എൻ. എസ് നിത്യ എന്നായിരുന്നു. നളിനി സുകുമാരൻ നിത്യ. ഞാൻ വളർന്ന് പാസ്പോർട്ട് എടുത്തപ്പോൾ അവർ വിളിക്കുന്നത് നളിനി സുകുമാരൻ എന്നൊക്കെ വിളിച്ചു. എനിക്കിത് പറ്റില്ല, ഒരു ഫസ്റ്റ് നെയിമും ലാസ്റ്റ് നെയിമും വേണമെന്ന് തോന്നി. അങ്ങിനെ ഞാൻ ന്യൂമറോളജി പഠിച്ച് പേര് നോക്കി. ‘മേനേൻ’ എന്ന് അനുയോജ്യമായിരുന്നു. അങ്ങനെയാണ് നിത്യ മേനേൻ എന്ന പേരിൽ അറിയപ്പെട്ടത്.

എന്റെ അച്ഛൻ എത്തീസ്റ്റ് ആണ്. ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല. ടെക്നിക്കലി അച്ഛൻ അയ്യരും അമ്മ മേനോനുമാണ്. എന്നാൽ അവർക്ക് അതൊരു ഐഡന്റിറ്റി അല്ല. സിനിമയുടെ പ്രോസസ് ഞാൻ ആസ്വദിക്കുന്നേയില്ല. ഒരുപാട് ആളുകൾ എന്നെ നോക്കുന്നത് എനിക്കിഷ്‌ടമല്ല. ഞാൻ നാച്വറൽ ആയ വ്യക്തിയാണ്.

എനിക്കൊരു ഫ്രീ ബേർഡ് ആകാനായിരുന്നു ഇഷ്ടം. ഞാൻ ഇമോഷണലി ഇന്റൻസ് ആയ വ്യക്തിയാണ്. അത് പ്രകടിപ്പിക്കാൻ പറ്റിയ ഒരി‌ടമായത് കൊണ്ടായിരിക്കണം സിനിമയിൽ തുടരുന്നത്. ആളുകൾ കരുതുന്നത് ഞാൻ നല്ല സിനിമകൾ തെരഞ്ഞെടുക്കുകയാണെന്നാണ്. എന്നാൽ യഥാർത്ഥത്തിൽ ‍ഞാനല്ല തെരഞ്ഞെടുക്കുന്നത്. എന്തോ അനു​ഗ്രഹം കൊണ്ടാണ്. എന്നെ സംബന്ധിച്ച് സിനിമകളിലൂടെയാണ് ഞാൻ ദൈവത്തെ കണ്ടെത്തിയത്. ജീവിതത്തിലുടനീളം ഞാൻ ലക്ഷ്യബോധമുള്ള ആളായിരുന്നു. പക്ഷെ എനിക്കാ വഴിക്ക് പോകാൻ പറ്റിയില്ല.

Karma News Network

Recent Posts

മേയർ കാട്ടിയ വഴിയിലൂടെ, കെ എസ് ആർ ടി സി സ്വിഫ്റ്റ് ഡ്രൈവറെ ബസ് തടഞ്ഞ് തല്ലിവീഴ്ത്തി, പ്രതികൾ കസ്റ്റഡിയിൽ

മേയർ സഭവത്തിനു പിന്നാലെ ഇതാ കണ്ണൂരിലും കെ എസ് ആർ ടി സി ഡ്രൈവറെ തല്ലി. ബസ് തടഞ്ഞ് നിർത്തി…

7 mins ago

വിവാഹനിശ്ചയം ബാലാവകാശ കമ്മിഷൻ തടഞ്ഞു, പതിനാറുകാരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരു ∙ പതിനാറുകാരിയുമായുള്ള വിവാഹ നിശ്ചയം ബാലാവകാശ കമ്മിഷൻ തടഞ്ഞു. പതിനാറുകാരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കർണാടകയിലെ മടിക്കേരിയിൽ പ്രകാശ്…

44 mins ago

മണിശങ്കർ അയ്യർ പാകിസ്താന് വേണ്ടി പിആർ നടത്തുകയാണ്,രാഹുലിന്റെ നിലപാടും ഇതിന് സമം, രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മണിശങ്കർ അയ്യർ പാകിസ്താന് വേണ്ടി പിആർ നടത്തുകയാണ്, രാഹുലിന്റെ നിലപാടും ഇതിന് സമമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യ…

1 hour ago

നാലു വർഷ ബിരുദ കോഴ്സുകൾ ഈ അക്കാദമിക് വർഷം മുതൽ, കരിക്കുലം തയ്യാറാക്കി കഴിഞ്ഞു: ആര്‍ ബിന്ദു

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള കരിക്കുലം തയ്യാറാക്കി കഴിഞ്ഞതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി…

2 hours ago

അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ ഒന്നു വരെയാണ് സുപ്രീം കോടതി കെജ്‌രിവാളിന്…

2 hours ago

അക്ബർപൂർ സ്ഥലപേർ പറയുമ്പോൾ നാവ് വൃത്തികേടാകുന്നു,പേരു മാറ്റും

മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ഓർമ്മകളേ പോലും തുടച്ച് നീക്കാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്ബർ പൂർ എന്ന…

2 hours ago