topnews

കിറ്റക്‌സ് എംഡി സാബു ജേക്കബ് ഒരു മോശം വ്യവസായിയാണെന്ന് ജോയ് മാത്യു

കിറ്റക്‌സ് കേരളത്തില്‍ തുടങ്ങാന്‍ ആലോചിച്ചിരുന്ന 3500 കോടി പ്രൊജക്ട് തെലങ്കാനയില്‍ ആരംഭിക്കാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തില്‍ ആക്ഷേപഹാസ്യവുമായി നടന്‍ ജോയ് മാത്യു. കിറ്റക്‌സ് എംഡി സാബു ജേക്കബ് ഒരു മോശം വ്യവസായിയാണെന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നമ്മുടെ നാട്ടില്‍ത്തന്നെ കാട്ടില്‍ മരവും കടത്താന്‍ സ്വര്‍ണ്ണവും വിഴുങ്ങാന്‍ പാലാരിവട്ടങ്ങളും ഉള്ളപ്പോള്‍ അതിലല്ലേ മുതലിറക്കേണ്ടത്? ലാഭം സില്‍വര്‍ ലൈനില്‍ കിട്ടണമെങ്കില്‍ ഇപ്പോള്‍ മുതലിറക്കണമെന്നും ജോയ് മാത്യു സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘സാബു ഒരു മോശം വ്യവസായിയാണ്. നമ്മുടെ നാട്ടില്‍ത്തന്നെ കാട്ടില്‍ മരവും കടത്താന്‍ സ്വര്‍ണ്ണവും വിഴുങ്ങാന്‍ പാലാരിവട്ടങ്ങളും ഉള്ളപ്പോള്‍ അതിലല്ലേ മുതലിറക്കേണ്ടത് ? ലാഭംസില്‍വര്‍ ലൈനില്‍ കിട്ടണമെങ്കില്‍ ഇപ്പോള്‍ മുതലിറക്കണം’.

അതേസമയം തെലങ്കാനയില്‍ കിറ്റക്സ് ഗ്രൂപ്പ് 1000 കോടിയുടെ നിക്ഷേപം നടത്തും. വാറങ്കലിലാണ് ആയിരം കോടിയുടെ നിക്ഷേപം നടത്തുന്നത്. കകതിയ മെഗാ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്കില്‍ കിറ്റെക്‌സിന്റെ ഫാക്ടറികള്‍ സ്ഥാപിക്കും. ഈ നിക്ഷേപം തെലങ്കാനയില്‍ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ടെക്സ്‌റ്റൈല്‍ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് കരാറിലേര്‍പ്പെട്ടിരിക്കുന്നതെന്നും ചര്‍ച്ചയ്ക്ക് ശേഷം സാബു ജേക്കബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Karma News Editorial

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

19 mins ago

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

26 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

59 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

1 hour ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

1 hour ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 hours ago