topnews

പിണറായി വിജയനെ കുറ്റം പറയുന്നത് മമ്മൂട്ടിക്ക് ഇഷ്ടമല്ലെന്ന് ജോയ് മാത്യു

മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റം പറയുന്നത് മമ്മൂട്ടിക്ക് ഇഷ്ടമല്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. പിണറായി വിജയനെ ആരെങ്കിലും വിമര്‍ശിക്കുന്നത് മമ്മൂട്ടിക്ക് ഒട്ടുംതന്നെ ഇഷ്ടമില്ല. പിണറായിക്ക് വളരെ വേണ്ടപ്പെട്ടയാളാണ് മമ്മൂട്ടി. മൂപ്പര്‍ക്ക് ഇഷ്ടമല്ല പിണറായിയെ എന്തെങ്കിലും പറയുന്നത്. അതിന്റെ പേരില്‍ പലപ്പോഴും തങ്ങള്‍തമ്മില്‍ പിണങ്ങിയിട്ടുണ്ടെന്നും ജോയ് മാത്യൂ പറയുന്നു. സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ജോയ് മാത്യൂവിന്റെ വിശദീകരണം.

അടിസ്ഥാനപരമായി മമ്മൂട്ടി നല്ലൊരു രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ പാര്‍ട്ടിയുടെ ആളുമാണ്. എന്നാല്‍ താനും മമ്മൂട്ടിയും തമ്മില്‍ അധികവും ഉടക്കാണ് ഉണ്ടായിട്ടുള്ളതെന്ന് ജോയ്മാത്യു പറഞ്ഞു. ‘ഞങ്ങള്‍ തമ്മില്‍ സ്‌നേഹ സംഭാഷണം വളരെ കുറവാണ്. അദ്ദേഹത്തിന്റെ സെറ്റില്‍ ഞാന്‍ ചെന്നുകഴിഞ്ഞാല്‍ ,എന്നെ കണ്ടാല്‍ തന്നെ പറയും നിങ്ങള്‍ക്കൊന്ന് അടങ്ങിയിരുന്നൂടെ, നിങ്ങള്‍ വെറുതെ ആ സിഎമ്മിനെ അങ്ങനെ പറയേണ്ട കാര്യമുണ്ടോ എന്ന്.

അത് എന്റെ ഇഷ്ടമല്ലേ? ഞാന്‍ ഒരു നികുതി ദായകനല്ലേ എന്ന് തിരിച്ചു പറഞ്ഞാല്‍, നിങ്ങള്‍ ഒരു നികുതി ദായകന്‍, വെറേ ആരുമില്ലല്ലോ , ഇവിടെ എന്നാകും മമ്മൂട്ടിയുടെ മറുചോദ്യം. എന്നിട്ട് തെറ്റിപോയി പിണങ്ങിയിരിക്കും. ജോയ് മാത്യൂ പറഞ്ഞു. താന്‍ തിരക്കഥയെഴുതിയ അങ്കിള്‍ എന്ന ചിത്രത്തില്‍ പിണറായിയെ പ്രശംസിക്കുന്ന രംഗം തിരുത്താന്‍ ശ്രമിച്ച തന്നെ മമ്മൂട്ടി തടഞ്ഞുവെന്നും ജോയ് മാത്യു പറഞ്ഞു.

Karma News Editorial

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

9 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

35 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

48 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago