entertainment

ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്ക് സഹായവാഗ്ദാനവുമായി ജൂഡ് ആന്റണി ജോസഫ്

ഓം ശാന്തി ഓശാന എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളസിനിമയിൽ പ്രശസ്തനായ നവ സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്. ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറായി ജൂഡ് കുറച്ച് കാലം ജോലി ചെയ്തിട്ടുണ്ട്. നടൻ നിവിൻ പോളിയുമായി അടുത്ത സൗഹൃദം താര്തതിനുണ്ട്. 2015 ഫെബ്രുവരി 14ന് ഡയാന ആൻ ജെയിംസിനെ വിവാഹം കഴിച്ചു. ഇപ്പോളിതാ ജൂഡിന്റെ പുതിയ പോസ്റ്റാണ് വൈറലായി മാറുന്നത്.

കോവിഡ് മൂലം തൊഴിലും വരുമാനവും നഷ്‍ടമായവർ നിരവധിയാണ്. പിന്നാലെ ഇപ്പോഴിതാ ന്യൂനമർദത്തെത്തുടർന്നുള്ള പേമാരിയും കടൽക്ഷോഭവുമാണ് ജനങ്ങളെ വലയ്ക്കുന്നത്. ഇപ്പോഴിതാ ചലച്ചിത്ര സംവിധായകൻ ജൂഡ് ആൻറണി ജോസഫും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി രംഗത്തെത്തിയിരിക്കുകയാണ്.

#JoinTheCause, #CopyAndPasteIfYouCanAndAreWillingToHelp എന്നീ ഹാഷ്‍ടാഗുകളിൽ ആരംഭിച്ച ക്യാംപെയ്നിൻറെ സന്ദേശമാണ് ജൂഡ് ആൻറണിയും സ്വന്തം ഫേസ്ബുക് വാളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദുരിതകാലത്ത് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നവർ മടിച്ചുനിൽക്കാതെ സഹായം ചോദിക്കാൻ അഭ്യർഥിച്ചുള്ളതാണ് സന്ദേശം.

‘ഈ പോസ്റ്റ് വായിക്കുന്ന ആരെങ്കിലും ജോലിക്കു പോകാൻ പറ്റാത്തവരോ വരുമാനം ഇല്ലാത്തവരോ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരോ ആണെങ്കിൽ മടിക്കേണ്ട, പ്രൈവറ്റ് മെസേജായി നിങ്ങളുടെ വിലാസം മാത്രം അയച്ചാൽ മതി. ഭക്ഷണ കിറ്റ് വീട്ടിലെത്തിയിരിക്കും. ഈ നന്മയിൽ എല്ലാവർക്കും പങ്കാളികളാകാം. ഈ മെസേജ് നിങ്ങളുടെ പ്രൊഫൈലിൽ പോസ്റ്റ് ചെയ്യൂ. നിങ്ങൾക്ക് വരുന്ന പ്രൈവറ്റ് മെസേജുകൾക്കു നിങ്ങളെക്കൊണ്ട് ആകുന്ന രീതിയിൽ സഹായിക്കൂ’, എന്നാണ് ക്യാംപെയ്നിൻറെ ഭാഗമായുള്ള സന്ദേശം. വലിയ പ്രതികരണമാണ് ഫേസ്ബുകിൽ ഈ ക്യാംപെയ്നിന് ലഭിക്കുന്നത്.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

4 mins ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

30 mins ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

48 mins ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

1 hour ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

2 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

2 hours ago