topnews

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,62,48,280 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,035 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2607, കോഴിക്കോട് 2354, തൃശൂര്‍ 2174, എറണാകുളം 1669, പാലക്കാട് 1131, കൊല്ലം 1255, തിരുവനന്തപുരം 1167, ആലപ്പുഴ 912, കണ്ണൂര്‍ 796, കോട്ടയം 784, കാസര്‍ഗോഡ് 632, പത്തനംതിട്ട 468, വയനാട് 370, ഇടുക്കി 343 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, വയനാട് 9, പാലക്കാട്, കാസര്‍ഗോഡ് 8 വീതം, തൃശൂര്‍ 7, കൊല്ലം 6, പത്തനംതിട്ട 3, കോട്ടയം, മലപ്പുറം 2, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,247 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 1460, പത്തനംതിട്ട 405, ആലപ്പുഴ 660, കോട്ടയം 495, ഇടുക്കി 205, എറണാകുളം 1306, തൃശൂര്‍ 2006, പാലക്കാട് 1124, മലപ്പുറം 2467, കോഴിക്കോട് 2019, വയനാട് 423, കണ്ണൂര്‍ 1040, കാസര്‍ഗോഡ് 625 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,40,276 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,14,716 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,35,768 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,09,540 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,228 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2397 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

Karma News Network

Recent Posts

തൃശ്ശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം, സംഭവം ചാർജ് ചെയ്യുന്നതിനിടെ

തൃശ്ശൂർ : മൊബൈൽ പൊട്ടിത്തെറിച്ച് അപകടം. തൃശ്ശൂർ പാവറട്ടി പൂവത്തൂരിലാണ് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. മരയ്‌ക്കാത്ത് അജീഷിന്റെ…

2 mins ago

കക്ഷിയേ ബലാൽസംഗം ചെയ്ത വക്കീലുമാർ തലശേരിയിൽ പോലീസ് പിടിയിൽ

കക്ഷിയേ ബലാൽസംഗം ചെയ്ത സീനിയൻ അഭിഭാഷകർ പോലീസ് കസ്റ്റഡിയിൽ. പ്രതികളായ അഡ്വ എം.ജെ.ജോൺസനും, കെ.കെ.ഫിലിപ്പും ഇപ്പോൾ കസ്റ്റഡിയിൽ ആയി തലശേരി…

10 mins ago

കൊടും ചൂടില്‍ നിന്നും രക്ഷ വേണം, മഴ പെയ്യാന്‍ പ്രത്യേക പ്രാര്‍ത്ഥന ഒരുക്കി പത്തനംതിട്ട സലഫി മസ്ജിദ്

സംസ്ഥാനം വേനൽ ചൂടിൽ വെന്തുരുകുമ്പോൾ മഴപെയ്യിക്കാനായി പ്രത്യേക പ്രാർത്ഥന നടത്തി പത്തനംതിട്ട സലഫി മസ്ജിദ്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു…

23 mins ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങി, 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

കൊല്ലം∙ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളനട സ്വദേശി അഖിൽ (20), മഞ്ചള്ളൂർ സ്വദേശി സുജിൻ (20) എന്നിവരാണ്…

26 mins ago

ആലുവയിൽ കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടിൽ പരിശോധന, പിടികൂടിയത് നാല് തോക്കും 20 വെടിയുണ്ടകളും

കൊച്ചി∙ ആലുവയ്ക്കടുത്ത് ആലങ്ങാട് ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 4 തോക്കുകൾ പിടികൂടി. ആലുവ…

33 mins ago

മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹ വാർഷികാശംസകളറിയിച്ച് രമേശ് പിഷാരടി

മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹ വാർഷികാശംസകളറിയിച്ച് രമേശ് പിഷാരടി. സോഷ്യൽ മീഡിയയിലൂടെയാണ്‌ രമേശ് പിഷാരടി വിവാഹ വാർഷികാശംസകളറിയിച്ചിരിക്കുന്നത്. നിരവധി താരങ്ങളാണ് ഇരുവർക്കും…

48 mins ago