topnews

ഇത്രയും പ്രശ്‌നങ്ങൾ ഉണ്ടായിട്ട് മുഖ്യമന്ത്രി ഒരു വാക്ക് ഉരിയാടിയോ, ആർക്കാണ് ആണത്തമുള്ളതെന്ന് കെ സുധാകരൻ

കണ്ണൂര്‍. ആരോപണം ഉയരുമ്പോള്‍ എത് രേഖകള്‍ വേണമെങ്കിലും പരിശോധിക്കാമെന്ന് പറയുന്ന മാത്യു കുഴല്‍നാടനാണോ ആരോപണം ഉയര്‍ന്നാല്‍ വാ തുറക്കാതെ ഇരിക്കുന്ന മുഖ്യമന്ത്രിക്കാണോ ആണത്തമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മാത്യു കുഴല്‍നാടന്‍ എത്ര അന്തോസോടെയും നട്ടെല്ലോടെയുമാണ് സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും വെല്ലുവിളിച്ചത്.

സിപിഎമ്മിന്റെ ഏത് നേതാക്കള്‍ക്കും വന്ന് ആരോപണം ഉയര്‍ന്ന രേഖകള്‍ പരിശോധിക്കാം എന്ന് അദ്ദേഹം പറഞ്ഞു. മാത്യു കുഴല്‍നാടന്‍ നടത്തിയ പ്രസ്താവനകള്‍ കേള്‍ക്കുന്നവര്‍ക്ക് അതിലെ സുതാര്യത തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അതേ രീതിയില്‍ വെല്ലുവിളിക്കാനുള്ള നട്ടെല്ല് സിപിഎം നേതാക്കള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും മാത്യു കുഴല്‍നാടനും ആ നട്ടെല്ല് കാണിച്ചു. നിങ്ങള്‍ക്ക് ആവശ്യമുള്ള രേഖ പരിശോധിക്കാം തോമസ് ഐസകിനോട് പരിശോധിക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ വെല്ലുവിളി സിപിഎം ഏറ്റെടുക്കുന്നില്ല. ഒരു പരാതിയിലും ഭയമില്ല മാത്യു കുഴന്‍നാടന്റെ കൈവശം എല്ലാ രേഖയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പ്രശ്‌നം ഉണ്ടായിട്ട് ആ മനുഷ്യന്‍ ഒരു വാക്ക് ഉരിയാടിയോ, ആര്‍ക്കാണ് ആണത്തമുള്ളതെന്നും അദ്ദേഹം ചോദിച്ചു.

Karma News Network

Recent Posts

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

5 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

14 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

33 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

35 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

1 hour ago