kerala

മോദി വന്നശേഷം പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചെന്ന് സിപിഎമ്മിനും ബോധ്യമായി; കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞുനടന്നവര്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ആഹ്ലാദകരമാണെന്ന് സിപിഎമ്മിന് പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷമാണ് ഭാരതത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചതെന്ന് സിപിഎമ്മിനും ബോദ്ധ്യമായതായി അദ്ദേഹം പറഞ്ഞു. എഴുപത്തിനാലു വര്‍ഷമായി ആഘോഷിക്കാത്ത സ്വാതന്ത്ര്യം സിപിഎം ഇപ്പോള്‍ ആഘോഷിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. യുവമോര്‍ച്ചമാരത്തോണ്‍ യുവ സങ്കല്‍പ്പയാത്ര കവടിയാര്‍, ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇപ്പോള്‍ ദേശീയപതാക ഉയര്‍ത്താന്‍ എത്തിയില്ലെങ്കിലും അടുത്ത വര്‍ഷം മുതല്‍ അവരും പങ്കാളികളാവുമെന്നും അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ സിപിഎം വന്ദേമാതരം ചൊല്ലാനും തുടങ്ങുമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

മോദിയുടെ കീഴില്‍ ഒറ്റക്കെട്ടായി രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണ്. അഴിമതി രഹിതമായതും സുതാര്യവുമായ ഭരണ സംവിധാനമാണ് രാജ്യത്തുള്ളത്.പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണെന്നത് അഭിമാനാര്‍ഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Karma News Network

Recent Posts

ജോലിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥൻ തിരികെ എത്തിയില്ല, കാണാതായിട്ട് അഞ്ച് ദിവസം

തൃശൂർ : പൊലീസ് ഉദ്യോഗസ്ഥനെ കാണ്മാനില്ലെന്ന് പരാതി. ആളൂർ സ്‌റ്റേഷനിലെ സിപിഒ സലേഷ് പിഎയെ ആണ് കാണാതായത്. അഞ്ചു ദിവസം…

57 seconds ago

ഒത്തൊരുമയുടെ 42 വർഷം, വിവാഹ വാർഷിക ദിനത്തിൽ ബാലചന്ദ്രമേനോൻ

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ബാലചന്ദ്ര മേനോൻ. സിനിമിയിലെ എല്ലാ മേഖലയിലും ഒരുപോലെ മികവ് കാട്ടിയ ബാലചന്ദ്ര മേനോൻ സാമൂഹ്യമാധ്യമങ്ങളിലും…

5 mins ago

തിളച്ച പാല്‍ കുടിച്ച് കുട്ടിക്ക് പൊള്ളലേറ്റ സംഭവം, അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂര്‍: കണ്ണൂരിൽ അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകി 5 വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസും ബാലാവകാശ കമ്മീഷനും.…

28 mins ago

ഭാര്യക്ക് നേരെ ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ച ആസിഡ് എറിഞ്ഞു, കൊണ്ടത് മകന്, നില ഗുരുതരം

കാസർഗോഡ് ഐസ് ക്രീം എന്ന വ്യാജേന ബോൾ ഐസ് ക്രീമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം.…

38 mins ago

നാട് കടന്ന് ഗതാഗതമന്ത്രി, വിദേശയാത്രയിൽ തിരക്കിലാണ്, ശമ്പളം കിട്ടാതെ കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം : പുതിയ ഗതാഗതമന്ത്രി വിചാരിച്ചിട്ടും കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് കൊടുക്കാൻ ആകുന്നില്ല. ഏപ്രിൽ, മെയ് മാസങ്ങളിലെ ശമ്പളം…

57 mins ago

മോദി നാലിൽ മൂന്നും നേടി കൂറ്റൻ വിജയം നേടും- വിദേശ മാധ്യമ സർവേ

മോദി സർക്കാർ ഇന്ത്യയിൽ നാലിൽ മൂന്ന് ഭൂരിപക്ഷം നേടും എന്ന് അന്തർദേശീയ മാധ്യമമായ റോയിറ്റേഴ്സ് റിപോർട്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര…

1 hour ago