kerala

പിസി ജോര്‍ജിനെ വേട്ടയാടാമെന്ന് കരുതേണ്ട; ബിജെപി സംരക്ഷിക്കുമെന്ന് കെ സുരേന്ദ്രന്‍

പി സി ജോര്‍ജിനെ വേട്ടയാടി മൂലയ്ക്കിരുത്താമെന്ന് വിചാരിക്കേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.പി സി ജോര്‍ജിന് ബിജെപി ജനാധിപത്യ സംരക്ഷണം നല്‍കുമെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചു. ഹിന്ദുക്കളെ ഭിന്നിപ്പിക്കുമെന്ന് പറഞ്ഞ ഫസല്‍ ഗഫൂറിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു പി സി ജോര്‍ജിന്റെ പ്രസംഗം വലിയ അപരാധമാണെങ്കില്‍ പി സിയെക്കാള്‍ മ്‌ളേച്ചമായി സംസാരിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലാ ബിഷപ്പിനെതിരെ തിരിഞ്ഞപ്പോഴും യാതൊരു നടപടിയുമുണ്ടായില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ മാത്രമാണ് അദ്ദേഹത്തെ സംരക്ഷിക്കാനെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട ശേഷം പി സി ജോര്‍ജ് എവിടെയും ഒളിച്ചോടിയിട്ടില്ലെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു. പി സി ജോര്‍ജ് തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതികാര നടപടിക്ക് വഴങ്ങില്ലെന്നും നീതിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും ഷോണ്‍ ജോര്‍ജ് ട്വന്റിഫോറിനോട് പറഞ്ഞു.

പി സി ജോര്‍ജിനെതിരായ നടപടിയെ തൃക്കാക്കര സ്റ്റണ്ടെന്ന് വിളിച്ച് പരിഹസിക്കുകയാണ് ഷോണ്‍ ജോര്‍ജ് ചെയ്തത.് തെരഞ്ഞെടുപ്പ് വിജയത്തിനായി ചില പ്രത്യേക മതത്തിലെ തീവ്ര വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ് ആരോപിച്ചു. ഈ പ്രീണനം സര്‍ക്കാരിന് തന്നെ വലിയ തിരിച്ചടിയാകും. പി സി ജോര്‍ജിനെ വര്‍ഗീയ വാദിയായി ചിത്രീകരിക്കുന്ന ഇവരാണ് വലിയ വര്‍ഗീയവാദി. വിജയ് ബാബുവിനെപ്പോലെ പി സി ജോര്‍ജ് ഒളിച്ചോടുമെന്ന് ആരും കരുതില്ലെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

8 mins ago

മാതാപിതാക്കൾ കാറിനുള്ളിൽ മറന്നുവെച്ചു, 3-വയസുകാരിക്ക് ദാരുണ മരണം

മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്നു വയസുകാരി മരിച്ചു. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു ദാരുണ സംഭവം ഉണ്ടായത്. വിവാഹം…

12 mins ago

എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വീണ്ടും റദ്ദാക്കി, പ്രതിഷേധം

കണ്ണൂർ : എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇതോടെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച…

40 mins ago

കൈവിരലിനു പകരം നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ; ഡോക്ടർക്ക് സസ്‌പെൻഷൻ

കോഴിക്കോട്∙ കയ്യിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പിഴവു സംഭവിച്ചെന്ന പരാതിയിൽ…

44 mins ago

ഇക്കയെ ഇസ്ലാമിസ്റ്റ് വർഗ്ഗീയവാദിയാക്കി ഇൻ്റർവ്യൂ കൊടുത്തത് ഇക്കയുടെ സുഹൃത്ത്, എന്നിട്ടും പഴി സംഘികൾക്ക്

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇതുവരെ നേരിട്ടിട്ടില്ലാത്ത ആരോപണങ്ങൾ ആണ് ഇന്ന് നേരിടുന്നത്. എന്നാൽ ഇതിനും പിന്നിൽ സംഘികൾ ആണെന്നാണ് ഉയരുന്ന…

1 hour ago

വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മൂന്നുവയസ്സുകാരിയെ കാറിൽവച്ച് മറന്നു; കുട്ടി മരിച്ച നിലയിൽ

കോട്ട∙ രാജസ്ഥാനിലെ കോട്ടയിൽ വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മൂന്നുവയസ്സുകാരിയെ കാറിൽവച്ച് മറന്നു. മണിക്കൂറുകൾക്കുശേഷം തിരിച്ചെത്തിയപ്പോൾ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദീപ്…

1 hour ago