kerala

ആയിരം തവണ ഗംഗയില്‍ മുങ്ങിയാലും പതിനെട്ടാം പടി ചവിട്ടിയാലും പിണറായി ചെയ്‌ത പാപം മാറില്ല; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സി പി എം നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് സര്‍വകലാശാലകളില്‍ റിസര്‍വേഷനാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവയ്‌ക്കുന്നുവെന്ന് ആരോപിച്ച്‌ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ നേമം എം എല്‍ എ ഒ രാജഗോപാല്‍ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

യാഗം മുടക്കുന്ന രാക്ഷസന്മാരെ പോലെയാണ് വി ശിവന്‍കുട്ടി അടക്കമുളള സി പി എം നേതാക്കള്‍ പെരുമാറുന്നത്. നേമത്ത് വികസനം വരാന്‍ പാടില്ലെന്നാണ് ഇവരുടെ നിലപാട്. കേന്ദ്ര പദ്ധതികള്‍ സ്വന്തം പേരിലാക്കി പിണറായി മേനി നടിക്കുകയാണ്. കേന്ദ്രഫണ്ട് പലതും വകമാറ്റി ചെലവിടുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സംസ്ഥാനസര്‍ക്കാരിന്റെ വികസനവിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര നടപടിയുണ്ടാവും. പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ നടത്തിയ ക്രൂരതയ്ക്ക് വിശ്വാസി സമൂഹം മാപ്പ് തരില്ല. ആയിരം തവണ ഗംഗയില്‍ മുങ്ങിയാലും പതിനെട്ടാം പടി ചവിട്ടിയാലും പിണറായി ചെയ്ത പാപം മാറില്ല. ദേവസ്വം ബോര്‍ഡുകളെ രാഷ്ട്രീയ മുക്തമാക്കുമെന്ന് ബി ജെ പി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തും. കേന്ദ്ര സര്‍ക്കാര്‍ ശബരിമലക്ക് അനുവദിച്ച പണത്തില്‍ അഞ്ച് ശതമാനം പോലും ഇതുവരേയും ചെലവഴിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ കുറ്റുപ്പെടുത്തി.

Karma News Network

Recent Posts

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

21 mins ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

30 mins ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

56 mins ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

2 hours ago

എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്, റോഡിലോടുന്ന വിമാനം വരുന്നു ,പ്രഖ്യാപനവുമായി കേന്ദ്ര ​ഗതാ​ഗതമന്ത്രി

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.…

2 hours ago

ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും, ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം

ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…

3 hours ago