തിരുവനന്തപുരം. കേരളത്തിലെ ജനങ്ങളുടെ ഓണം അവതാളത്തിലാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് കെ സുരേന്ദ്രന്. ധനമന്ത്രിയുടെ പട്ടം ഒഴിവാക്കി കെഎന്‍ ബാലഗോപാല്‍ വേറെ പണിക്ക് പോകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിന് കേന്ദ്രസര്‍ക്കാരിനെ പഴിചാരിയിട്ട് എന്താണ് കാര്യം. ശമ്പളവും പെന്‍ഷനും ഇതുവരെ കൊടുത്തിട്ടില്ല.
ഓണം അവതാളത്തിലാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. സപ്ലൈക്കോയില്‍ സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന് ഓണം ഈമാസമാണെന്ന് അറിയില്ലായിരുന്നോ. ജനങ്ങളെ കഷ്ടപ്പെടുത്തിയത് നിങ്ങളാണ്. ഇന്ത്യയില്‍ ഫിനാന്‍സ് മാനേജ്മെന്റ് മോശമായി നില്ക്കുന്ന സംസ്ഥാനം കേരളമാണ്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ലഭിച്ച ഗ്രാന്റും നികുതി വിഹിതവും സര്‍ക്കാര്‍ വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ വിഴ്ചയ്ക്ക് കേന്ദ്രസര്‍ക്കാരിനെ കള്ളപ്രചാരണം നടത്തുന്നത് നെറികേടാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…