entertainment

മാലിദ്വീപിൽ നിന്നും പ്രണയാർദ്ര ചിത്രവുമായി കാജൽ, ചിത്രം വൈറൽ

കാജൽ അ​ഗർവാളിന്റെയും ഭർത്താവ് ​ഗൗതം കിച്ച്ലുവിന്റെയും ഹണിമൂൺ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. മാലദ്വീപിൽ ഹണിമൂൺ ആഘോഷിക്കുകയാണ് ഇരുവരും. കാജൽ തന്നെയാണ് ചിത്രങ്ങൾ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. മാലദ്വീപിനരികിൽ ചുവപ്പ് നിറത്തിലുള്ള ലോങ് ഡ്രസ്സിൽ സന്തോഷവതിയായിരിക്കുകയാണ് കാജൽ. ചിത്രങ്ങൾ ഇതിനോടകംതന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ചിത്രങ്ങൾ സൂപ്പറായിട്ടുണ്ടെന്നും ഹണിമൂൺ അടിച്ചുപൊളിച്ച് ആഘോഷിക്കുവാനുമാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

ഹണിമൂണിന് മാലിദ്വീപിൽ പോകുന്ന കാര്യവും ഇരുവരും സഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.കാലജലിന്റെയും ഗൗതമിന്റെയും പേരുകളെഴുതിയ രണ്ട് പൗച്ചുകളുടെയും പാസ്‌പോർട്ടുകളുടെയും ചിത്രമാണ് കാജൽ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നത്. ബാഗുകൾ പാക്ക് ചെയ്ത് കഴിഞ്ഞെന്നും യാത്രയ്ക്ക് തയ്യാറാണെന്ന് കുറിച്ച് കൊണ്ടാണ് ചിത്രം ഷെയർ ചെയ്തത്.

കഴിഞ്ഞ ഒക്ടോബർ 30ന് ആയിരുന്നു നടിയുടെ വിവാഹം.ബാല്യകാല സുഹൃത്തായ ഗൗതം കിച്‌ലു ആയിരുന്നു കാജലിന്റെ കഴുത്തിൽ മിന്നു ചാർത്തിയത്.കോവിഡ് മാനദണ്ഡം അനുസരിച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപാണ് നടി വിവാഹിതയാകാൻ പോകുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്.കാജൽ തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.അടുത്തിടെ വിവാഹത്തെയും പ്രണയത്തെയും കുറിച്ച് തുറന്ന് പറഞ്ഞ് കാജൽ രംഗത്ത് എത്തിയിരുന്നു.കാജലിന്റെ വാക്കുകൾ ഇങ്ങനെ,’ഗൗതമും ഞാനും മൂന്നു വർഷത്തോളം പ്രണയിച്ചു.

തുടർന്ന് ഞങ്ങൾ ഏഴ് വർഷം സുഹൃത്തുക്കളായിരുന്നു.സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങൾ വളരുകയും പരസ്പരം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടവരാകുകയും ചെയ്തിട്ടുണ്ട്.കൊറോണ വൈറസിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ ആളുകളെ അവരുടെ പ്രിയപ്പെട്ടവരിൽ നിന്ന് അകറ്റിനിർത്തിയപ്പോഴാണ്,ഗൗതം കിച്ച്‌ലു തന്റെ പ്രിയപ്പെട്ടവളോട് വിവാഹത്തെ കുറിച്ച് സംസാരിച്ചത്.ഇരുവരും എപ്പോഴും പരസ്പരം കാണുന്നവരായിരുന്നു.ലോക്ഡൗണിനിടയിൽ ആഴ്ചകളോളം പരസ്പരം കാണാൻ കഴിയാതിരുന്നപ്പോൾ,തങ്ങൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു എന്ന് അവർ മനസ്സിലാക്കി

Karma News Network

Recent Posts

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

17 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

29 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

40 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

1 hour ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

1 hour ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

2 hours ago