kerala

ഭര്‍ത്താവ് വിദേശത്തായ സ്ത്രീക്ക് മറ്റൊരു കുടുംബസ്ഥനുമായി ബന്ധം, ഒടുവില്‍ അയാള്‍ ചെയ്തത്- അനുഭവ കുറിപ്പ്‌

ഏതാണ്ട് 30 ലക്ഷം മലയാളികൾ പ്രവാസികൾ ആയി കഴിയുന്നു എന്നാണ്‌ കണക്കുകൾ. അവരുടെ ഏറെ പേരുടേയും ഒരു പാതി നാട്ടിൽ ആയിരിക്കും. അവരിൽ ചിലരുടെ എങ്കിലും വീടുകളിൽ ഉണ്ടാകുന്ന ദാമ്പത്യ ജീവിതത്തിന്റെ വിള്ളലുകൾ കാണാതെ പോകരുത്. ഭർത്താവ് വിദേശത്താകുമ്പോൾ നാട്ടിൽ ഭാര്യക്ക് മറ്റൊരു രഹസ്യ ഭർത്താവ്. വിദേശത്തുള്ള ഭർത്താവിനു ചിലർക്കെങ്കിലും അവിടെ രഹസ്യ കാമുകുമാരും. നൂറുകണക്കിനു കേസുകൾ പുറത്ത് വന്നു. അതിന്റെ എത്രയോ പതിന്മടങ്ങ് രഹസ്യമായി ഇരിക്കുന്നു. പലപ്പോളും രഹസ്യ ബന്ധങ്ങൾ ദമ്പതികൾക്ക് ഇടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാല് ഭർത്താവ് വിദേശത്തും ഭാര്യ നാട്ടിലും ആയി ശാരീരികമായി അകന്ന് കഴിയുന്നവരിൽ ചിലർ ആശ്വാസം കണ്ടെത്തുന്നത് ഇങ്ങനെയുള്ളള്ള ബന്ധങ്ങളിലാണ്. ഇത്തരത്തിൽ ഭർത്താവിനെ അറിയിക്കാതെ മറ്റൊരു ബന്ധം കൊണ്ട് നടന്ന ഒരു സ്ത്രീ പറഞ്ഞ കാര്യങ്ങള് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നു സൈക്കോളജിസ്റ്റ് കൗൺസിലർ ആയ കല മോഹൻ.

കല മോഹന്റെ കുറിപ്പ്;

അവിഹിതം പാപമാണ്, ധാർമ്മികതയ്ക്ക് എതിരാണ്, മൂല്യച്യുതി ആണ്.. അത് സദാചാരം.. പക്ഷെ അതിനോട് അനുബന്ധിച്ചു ഒരു ചോദ്യം ഒരാൾ എന്നോട് ചോദിച്ചു..ഞാൻ അതിവിടെ വെയ്ക്കുന്നു.. സത്യത്തിൽ അവിഹിതം അല്ലേൽ വിവാഹേതര ബന്ധങ്ങളിൽ ആരെങ്കിലും സത്യസന്ധത പുലർത്താറുണ്ടോ?

ഒരു സ്ത്രീ അവരുടെ ഒരു വർഷം പിന്നിട്ട വിവാഹേതര ബന്ധത്തിന്റെ അനുഭവം പറഞ്ഞു.. ഭര്തതാവ്‌ വിദേശത്താണ്.. നല്ല സ്വരച്ചേർച്ചയിലും അല്ല.. മക്കൾ ഇല്ല.. പ്രായമായ മാതാപിതാക്കളുടെ ഒപ്പം കഴിയുന്നു..
നല്ല ഉദ്യോഗം ഉണ്ട്.. ഒറ്റപെടലിന്റെ തീവ്രതയിൽ, ഫേസ് ബുക്ക്‌ വഴി പരിചയപ്പെട്ട സമ്പന്നൻ ആയി കൂട്ടായി.. ഫോൺ വിളിക്കൽ ഒന്നുമില്ല.. മെസ്സേജ് മാത്രം.. കുശലം ചോദിക്കൽ ഇല്ല. സ്നേഹ സംഭാഷണം ഇല്ല..
പിന്നെ എന്ത് അവിഹിത ബന്ധം എന്ന് ചോദിച്ചാൽ, അവർക്ക് അയാളെന്നാൽ ഭ്രാന്തായിരുന്നു.. തമ്മിൽ കാണുന്ന ദിവസം അവിടെ നിന്നും ഒരു വിളി ഉണ്ടാകും.. വരുന്ന സമയം പറയാൻ… എവിടെ കൂടുന്നു എന്നറിയാൻ.. കുറച്ചു നേരം ഒരുമിച്ചു പങ്കിടുന്നു, പുള്ളി പോകുന്നു… വളരെ പരുക്കൻ ആയ ഒരാൾ.. എന്നാൽ,
കുടുംബസ്ഥൻ.. ഭാര്യയെയും മക്കളെയും പൊന്ന് പോലെ നോക്കുന്ന ആൾ.. വളരെ അധികം തിരക്കുകളുടെ ഇടയ്ക്ക് തനിക്കു തരാൻ ഇത്തിരി സമയം ഉണ്ടാകു.. ഉളള സമയം അത്രയും വിലപെട്ടതായി അവരും കരുതി.. തന്റേതായ പ്രശ്നങ്ങൾക്ക് ഇടയിൽ അയാൾ മാത്രമായിരുന്നു ഒരു സന്തോഷം..

പക്ഷെ അടുത്തിടയ്ക്ക് അവരറിഞ്ഞു.. എട്ട് വർഷമായി, കൊണ്ട് പോകുന്ന ഇതേ തരത്തിലെ മറ്റൊരു സ്ത്രീ ഉണ്ടെന്ന്.. അതവർക്ക് വല്ലാത്ത ഞെട്ടൽ ഉണ്ടാക്കി..
അദ്ദേഹം ആകട്ടെ വളരെ ലളിതമായി അതിനു ഉത്തരം കൊടുത്തു.. അതിനെന്താ? ചോദ്യം ചെയ്യാൻ നീയാരാ? വ്യഭിചാരിക്കുമ്പോൾ പൈസ കൊടുക്കണം, അത് തരാതെ ഉപയോഗിക്കാൻ,
ആത്മസമർപ്പണത്തോടെ ഉള്ള തന്റെ പ്രണയം യാതൊരു മനഃസാക്ഷി കുത്തും ഇല്ലാതെ ഉപയോഗിക്കാൻ അയാൾക്ക്‌ കഴിഞ്ഞു…

ആരോട് പരാതി പറയാൻ? അയാളുടെ ഭാഷയിൽ പറഞ്ഞാൽ രാത്രിയിൽ കാക്കാൻ ഇറങ്ങുന്ന രണ്ടു കള്ളന്മാർ തമ്മിലെന്ത് ഉപാധികൾ? ചതിയിൽ പിന്നെ വഞ്ചന ആകാം.. പുരുഷൻ മാത്രമല്ല, സ്ത്രീയും ഉണ്ട്..
ഒരേ സമയം പല കാമുകന്മാർ ഉള്ളത്..
ഒരേ സമയം നാല് ബന്ധം വരെ കൊണ്ട് പോകുന്ന കുലസ്ത്രീകളെ അറിഞ്ഞിട്ടുണ്ട്.. പലരെയും പ്രണയം നടിച്ചു, സാമ്പത്തിക ചൂഷണം നടത്തി ജീവിക്കുന്നവരെ അറിയാം… ഒരു ഹരമാണ് അവർക്ക് ഇത്തരം ബന്ധങ്ങളുടെ കൂമ്പാരം…

ഇതിൽ തെറ്റില്ല.. ഒരേ മാനസിക നിലയിൽ ഉള്ളവരെ തിരഞ്ഞെടുത്താൽ തീരുന്ന പ്രശ്നം എന്ന് പറഞ്ഞു ഞാൻ എന്റെ കൗൺസിലർ ഉത്തരം ഒതുക്കി… അതല്ലാതെ എന്ത് പറയാൻ !!

Karma News Network

Recent Posts

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കി, കാര്‍ തകര്‍ത്തു, ലഹരിക്കടിമയായ യുവാവ് അറസ്റ്റിൽ

തൃശൂര്‍: വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത യുവാവിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു.…

11 mins ago

ആ റോക്കറ്റിനെ ഒരു ദിവസം മുന്നേ എങ്കിൽ മുന്നേ ജീവിതത്തിൽ നിന്നും അടിച്ചു വെളിയിൽ കളഞ്ഞതിന് അഭിനന്ദനം- രശ്മി ആർ‌ നായർ

പുഴു സംവിധായക റത്തീനയെ പ്രശംസിച്ച് മോഡൽ രശ്മി ആർ‌ നായർ രം​ഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് അഭിനന്ദന പ്രവാഹം. പുഴുവിന്റെ സംവിധായികയ്ക്ക്…

26 mins ago

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

53 mins ago

ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിറ്റു, ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…

1 hour ago

പെൺകുട്ടികൾക്ക് എന്താ മസിൽ പാടില്ലേ? ട്രോളിയവർക്ക് ചുട്ടമറുപടിയുമായി ജിം ട്രെയിനർ

ഡൽഹി സ്വദേശിനിയായ ഫിറ്റ്‌നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…

1 hour ago

ചോക്ലേറ്റ് കവർ മുതൽ തലയിണ കവർ വരെ, സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് കോടികളുടെ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…

1 hour ago