crime

ഭാര്യക്ക് കൗമാരക്കാരായ നിരവധി കാമുകന്മാര്‍, വീട്ടിലെത്തിയ ഭര്‍ത്താവ് ആ കാഴ്ച കണ്ട് ഞെട്ടി

ഭാര്യക്ക് നിരവധി കാമുകന്മാരുണ്ടെന്ന് ഭര്‍ത്താവിന് മനസിലായാല്‍ എന്തായിരിക്കും അവസ്ഥ. അത് കൈയ്യോടെ പിടികൂടുകയും ചെയ്താലോ. ഇത്തരത്തില്‍ ഒരു സംഭവമാണ്‌   വിവരിക്കുന്നത്.

ഭാര്യക്ക് കൗമാരക്കാരായ നിരവധി കാമുകന്മാര്‍ ഉണ്ടെന്ന് ഭര്‍ത്താവ് തിരിച്ചറിയുകയും കയ്യോടെ പിടി കൂടുകയും ചെയ്തു. വീട്ടിലെത്തിയ ഭര്‍ത്താവ് കണ്ടത് കാമുകനൊപ്പം ബാത്ത് ടബ്ബില്‍ കുളിക്കുന്ന ഭാര്യയെയാണ്. അമേരിക്കയിലെ ഐഡഹോയിലെ സോഡാ സ്പ്രിംഗ്‌സിലാണ് സംഭവം നടന്നത്. 34കാരിയായ അമാന്‍ഡ കാതറിന്‍ സ്റ്റീലിനെയും കാമുകന്മാരില്‍ ഒരാളെയുമാണ് ഭര്‍ത്തവ് കയ്യോടെ പിടികൂടിയത്.

അമാന്‍ഡ കുടുംബത്തോടൊപ്പം താമസിക്കുന്ന വീട്ടിലെ ബാത്ത്ടബ്ബില്‍ കാമുകനൊപ്പം ഒരുമിച്ച് കുളിക്കുന്നത് ഇവരുടെ ഭര്‍ത്താവ് കണ്ടത്തി. ഇതോടെ അമാന്‍ഡയുടെ പല കള്ള കളികളും പുറത്താവുകയും ചെയ്തു. കാമുകനൊപ്പം പിടികൂടിയതിന് ശേഷം ഭര്‍ത്താവ് അമാന്‍ഡയെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഭാര്യ പറഞ്ഞത് കേട്ട് ഭര്‍ത്താവ് ഞെട്ടിത്തരിച്ച് ഇരുന്നു പോയി. കൗമാരക്കാരായ നിരവധി കാമുകന്മാര്‍ തനിക്കുണ്ടെന്നും അവരുമൊത്ത് കിടക്ക പങ്കിടാറുണ്ടെന്നും ആയിരുന്നു അമാന്‍ഡ പറഞ്ഞത്. അതുവരെ തന്റെ ഭാര്യയോട് ക്ഷമിക്കാന്‍ തയ്യാറായിരുന്ന ഭര്‍ത്താവ് ഇതുകൂടി കേട്ടതോടെ വിവാഹമോചനത്തിനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു

ഏതൊരു പങ്കാളിയെയും തകര്‍ത്ത് കളയുന്ന സംഭവമായിരുന്നു ഇത്. സ്വന്തം പങ്കാളി ഒപ്പം നിന്ന് ചതിക്കുന്നു എന്ന് മനസിലാക്കിയാല്‍ ആര്‍ക്കാണ് സഹിക്കാനാവുക. ഒടുവില്‍ പതിവ് പോലെ വിവാഹ മോചനം എന്ന തീരുമാനം തന്നെ അദ്ദേഹം എടുത്തു. തുടര്‍ന്ന് ഭര്‍ത്താവ് വിവാഹ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അമാന്‍ഡ താനുമായും തന്റെ മറ്റ് ചില സുഹൃത്തുക്കളുമായും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്ന് അമാന്‍ഡയുടെ കാമുകന്മാരില്‍ ഒരാളായ കൗമാരക്കാരന്‍ ഐഡഹോ പോലീസിനോട് സമ്മതിച്ചു.

എന്നാല്‍ താന്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അമാന്‍ഡ. ഐഡഹോയില്‍ 16, 17 വയസുള്ള കൗമാരക്കാരുടെയൊപ്പം അവരുമായി അഞ്ച് വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. ജൂണ്‍ 10നാണ് ഐഡഹോയിലെ കോടതി ഈ കേസില്‍ വിധി പറയുക. ശിക്ഷിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവാണ് അമാന്‍ഡക്ക് ലഭിക്കുക.

Karma News Network

Recent Posts

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം, 5 സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…

47 mins ago

ടി.പി വധത്തിനു 12വയസ്സ്, 51കാരൻ ടി.പിയെ വെട്ടിയത് 51തവണ, പിന്നിലെ സൂത്രധാരന്മാർ

ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ്‌ ജയിലിൽ കിടക്കുന്നത്,…

1 hour ago

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

2 hours ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

2 hours ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

3 hours ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

3 hours ago