kerala

ആദ്യ പ്രസവം കഴിഞ്ഞാണ് ലൈംഗികത നന്നായി ആസ്വദിക്കാന്‍ തുടങ്ങിയത് എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, ആണിന് അങ്ങനെ ഒന്നില്ല, കല മോഹന്‍ കുറിക്കുന്നു

പലപ്പോഴും സ്ത്രീകളുടെ പ്രശ്‌നങ്ങളും അവര്‍ പൊതു സമൂഹത്തില്‍ അനുഭവിക്കേണ്ടി വരുന്നകാര്യങ്ങളും പങ്കുവെച്ച് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍ രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ ആണുങ്ങള്‍ക്ക് സംഭവിക്കാറുള്ള ദോഷങ്ങളാണ് പുതിയ പോസ്റ്റില്‍ കല പങ്കുവെച്ചിരിക്കുന്നത്. ആദ്യ പ്രസവം ശേഷം പൂര്‍വ്വാധികം സുന്ദരിയും ആരോഗ്യവതിയും ആകുന്നു മിക്കവാറും സ്ത്രീകള്‍. പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ആദ്യ പ്രസവം കഴിഞ്ഞാണ് ലൈംഗികത നന്നായി ആസ്വദിക്കാന്‍ തുടങ്ങിയത് എന്ന്. ആണിന് അങ്ങനെ ഒന്നില്ല. ആസ്വാദനം എന്നത് ഓര്‍മ്മകളാണ് അവനില്‍ പലപ്പോഴും. എന്തും ഉള്ളില്‍ തറഞ്ഞു കേറുന്ന പ്രായത്തില്‍ ഹൃദയത്തില്‍ അകപ്പെട്ട ചില ചിത്രങ്ങള്‍ ആണ് മിക്കവാറും ആണിന്റെ മരണം വരെ ഉള്ള ലൈംഗിക ഉത്തേജനം. – കല ഫേസ്ബുക്കില്‍ കുറിച്ചു.

കല മോഹന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

പെണ്ണിന് സങ്കടം, പെണ്ണിന് പ്രശ്‌നങ്ങള്‍, അവള്‍ക്കു മാത്രമാണോ ഹോര്‍മോണ്‍?? നിങ്ങളെന്താണ് ഞങ്ങളുടെ കാര്യം എഴുതാതെ പോകുന്നത് എന്നൊരു പുരുഷന്റെ മെസേജ് കിട്ടി. ഉത്തരം ഇങ്ങനെ, പെണ്ണിനെ പോലെ ആണിനും ഉണ്ട് ഋതു ആകുന്ന നേരം. പെണ്ണിന്റെ നെഞ്ചിലെ കലിപ്പ് പോലെ അവനിലും ഉണ്ടാകാറുണ്ട്. ഒന്നുമറിയാത്ത പ്രായത്തില്‍ ഏതോ ഒരു സ്ത്രീ കൈവെച്ചു നോവിച്ച രഹസ്യഭാഗങ്ങളില്‍ ഏറെ നാള്‍ അവനും നീറ്റല്‍ അനുഭവിച്ചിട്ടുണ്ട്. വേവലാതി പെട്ടിട്ടുണ്ട്. പെണ്ണ് ഇന്ന് metoo # എന്ന് പറയും പോല്‍ അവന്‍ പറഞ്ഞു തുടങ്ങിയാല്‍ പെട്ടു പോകും. ആ പ്രായത്തില്‍ അവനിലും ലൈംഗിക ഹോര്‍മോണ്‍ പ്രവൃത്തി നന്നായി നടക്കുകയും സ്വയംഭോഗം ആസ്വദിക്കുകയും ചെയ്തു തുടങ്ങുകയും ഉണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ എതിര്‍ലിംഗത്തെ വിട്ട് അവന്‍ സ്വന്തം വര്‍ഗ്ഗത്തെ ആലിംഗനം ശ്രമിച്ചിട്ടുണ്ട്. അതും കടന്ന് സ്ത്രീകളോട് തന്നെ ചിലരുമായി മുറതെറ്റിയ ബന്ധങ്ങളുടെ ആഴത്തില്‍പെട്ടു പോയിട്ടുണ്ട്.

ആണും പെണ്ണും ലൈംഗികതയുടെ കാര്യത്തില്‍ ഒരേപോലെ തന്നെയാണ്. ഓരോ കാലത്തും അവന്റെ/ അവളുടെ ലൈംഗിക താല്പര്യം മാറി മറിയും. ചിലപ്പോള്‍ വിരക്തി ഉണ്ടാകാം. എക്കാലവും എന്നും ആക്രാന്തം മൂത്തു ഇര തേടുന്ന കാമപ്രാന്തന്മാര്‍ / പ്രാന്തിമാര്‍ അല്ലവര്‍. ലൈംഗിക പ്രശ്‌നങ്ങള്‍ അവരില്‍ ഏത് പ്രായത്തിലും ഉണ്ടാകാം. അവനില്‍ ഉദ്ധാരണപ്രശ്‌നവും ശീഘ്രസ്ഖലനവും ഉണ്ടാകാറുണ്ട്. പെണ്ണിന് ഉണ്ടാകുന്ന വേദനയും മരവിപ്പും പോലെ. അത് അവനില്‍ ഒരുപാട് മാനസിക വിഷമതകള്‍ ഉണ്ടാക്കാറും ഉണ്ട്. മനസ്സിന്റെ പിരിമുറുക്കങ്ങള്‍, ആണിനും ഉണ്ടാകും, അതിനനുസരിച്ചു അവന്റെ ഉള്ളില്‍ രതിയുടെ ഗതി മാറും. ആവേശത്തോടെ കെട്ടിപിടിക്കുന്ന പങ്കാളിയോട്, ഇന്നൊരു മൂഡ് ഇല്ലായെന്ന് പറഞ്ഞവന്‍ തിരിഞ്ഞു കിടക്കുകയും ചെയ്യും. എപ്പോഴും വെറുമൊരു അവയവം മാത്രം കൈകാര്യം ചെയ്യുന്ന രീതി അവന്‍ സ്വീകരിക്കണമെന്നില്ല. ത്തരം ഇടുങ്ങിയ ചിന്താഗതി ഭൂരിപക്ഷം പുരുഷനും കാണണമെന്നില്ല.

മദ്ധ്യവയസ്സു എന്നല്ല ഏതു പ്രായത്തിലും ആണും പെണ്ണും മനസ്സ് വെച്ചാല്‍ ലൈംഗിക ആസ്വദിക്കാന്‍ പറ്റും. ഗര്‍ഭധാരണവും പുറകെയുള്ള പ്രസവവും പുരുഷനില്ലല്ലോ. അതൊക്കെ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ആദ്യത്തെ ക്ഷീണം ഒന്നകന്നാല്‍ അരിഷ്ടവും ലേഹ്യവും ദേഹരക്ഷയയും ഉണ്ട്. പൂര്‍വ്വാധികം സുന്ദരിയും ആരോഗ്യവതിയും ആകുന്നു മിക്കവാറും സ്ത്രീകള്‍. പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ആദ്യ പ്രസവം കഴിഞ്ഞാണ് ലൈംഗികത നന്നായി ആസ്വദിക്കാന്‍ തുടങ്ങിയത് എന്ന്. ആണിന് അങ്ങനെ ഒന്നില്ല. ആസ്വാദനം എന്നത് ഓര്‍മ്മകളാണ് അവനില്‍ പലപ്പോഴും. എന്തും ഉള്ളില്‍ തറഞ്ഞു കേറുന്ന പ്രായത്തില്‍ ഹൃദയത്തില്‍ അകപ്പെട്ട ചില ചിത്രങ്ങള്‍ ആണ് മിക്കവാറും ആണിന്റെ മരണം വരെ ഉള്ള ലൈംഗിക ഉത്തേജനം. കൗമാരവും യൗവ്വനവും ആസ്വദിക്കാന്‍ തുടങ്ങിയ ഏതോ നാളില്‍ കിട്ടിയ സ്വകാര്യ അനുഭവങ്ങള്‍ അലിഞ്ഞു പോകാതെ ഉള്ളിന്റെ അടിത്തട്ടില്‍ ഊറി കിടക്കും. പിന്നെ ഉള്ള ഓരോ ബന്ധങ്ങളിലും ഒരുപക്ഷെ അവനെ അലട്ടാനായി. ഓരോ പെണ്ണുടലിലും സ്വകാര്യമായി അവന്‍ തേടുന്നത് ആ ഓര്‍മ്മകളാകും.

അത്രയും പ്രശ്‌നം സ്ത്രീ മനസ്സിനില്ല. സ്‌നേഹിക്കുന്ന പുരുഷന്‍ പ്രണയത്തില്‍ ഒന്ന് ചേര്‍ത്ത് പിടിച്ചാല്‍ അവള്‍ കാമം ആസ്വദിക്കും. ഏത് കുപ്പായത്തിനുള്ളിലും ഇതൊക്കെ തന്നെയല്ലേ ആണും പെണ്ണും? അന്തമില്ലാത്ത മോഹവലയങ്ങളില്‍ കുടുങ്ങി കിടക്കുന്ന മനസ്സ് ! ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാലും , ചട്ടകൂടിനുള്ളില്‍ സ്വപ്‌നങ്ങള്‍ തിരുകി കേറ്റി വെയ്ക്കുമ്പോഴും ഭാവനയ്ക്ക് പിന്നാലെ പോകുന്നവര്‍ തന്നെയാണ് രണ്ടു കൂട്ടരും. തറപ്പിച്ചു നോക്കുന്ന പെണ്ണിനെ നേരിടാനാകാതെ തലകുനിച്ചു പോകുന്ന ആണും ഉണ്ടിവിടെ. തലയെടുപ്പും ഗാംഭീര്യവും മാത്രമല്ല പുരുഷലക്ഷണം. മഹത്തായ വിപ്ലവത്തിന്റെ പാതിയിലെ ചില കൊച്ചു പിഴയൊടുക്കലില്‍ പെട്ടു പോകുന്നവര്‍…, അവരും തൊട്ടടുത്തു തന്നെയുണ്ട്. അല്ലേല്‍ ഒരു വിളിപ്പാട് അകലെ !

Karma News Network

Recent Posts

സീറ്റു നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ല, ആരോപണം തള്ളി റോബർട്ട് വദ്ര

ദില്ലി: പ്രിയങ്ക ഗാന്ധിയെ മാറ്റി നിറുത്തിയതിൽ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോർട്ടുകൾക്കിടെ മറുപടിയുമായി റോബർട്ട് വദ്ര. അമേഠിയിൽ തനിക്കു വേണ്ടി…

10 mins ago

മൂന്ന് വയസുകാരനെ പീഡനത്തിന് ഇരയാക്കി, സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം : മൂന്ന് വയസുകാരന് ലൈം​ഗിക പീഡനത്തിനിരയായി. സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ‌. മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ പീഡിപ്പിച്ചത്.…

14 mins ago

പയ്യന്നൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; 22 കിലോമീറ്റർ അകലെ വീട് നോക്കാൻ ഏൽപ്പിച്ച യുവാവ് തൂങ്ങി മരിച്ച നിലയിലും; അന്വേഷണം

പയ്യന്നൂർ∙ കോയിപ്രയിൽനിന്നും കാണാതായ യുവതിയെ അന്നൂരിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെ(36)യാണ് മരിച്ചനിലയില്‍ കണ്ടത്.…

50 mins ago

ബലാത്സം​ഗത്തെ തുടർന്ന് ​ഗർഭിണി ആയാൽ ​ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കരുത്, 16-കാരിക്ക് അനുകൂല ഉത്തരവ്

കൊച്ചി: ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ സംഭവത്തില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്ന് ഹൈക്കോടതി. 16 വയസ്സുകാരിയായ പ്ലസ്…

57 mins ago

മണല്‍ മാഫിയ പോലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു, സംഭവം ഇങ്ങനെ

ഭോപ്പാല്‍ : മണല്‍ മാഫിയ പോലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. മധ്യപ്രദേശില്‍ ആണ് സംഭവം. ശാഹ്‌ഡോലിലെ എ.എസ്.ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്.…

2 hours ago

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷമാരാർ അന്തരിച്ചു

തൃശൂർ : ഇലഞ്ഞിത്തറ മേളത്തിലെ അതികായൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്…

2 hours ago