entertainment

കുടുംബിനിയായി ഒതുക്കി നിര്‍ത്തിയിട്ടില്ല, കുടുംബമായി ജീവിക്കുമ്പോള്‍ അതും പ്രധാനപ്പെട്ടതാണെല്ലോ, കലാഭവന്‍ നവാസും രഹ്നയും പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു കലാഭവന്‍ നവാസും നടി രഹ്നയും. നിരവധി ചിത്രങ്ങളില്‍ നായിക നായകന്മാരിയി അഭിനയിച്ച ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു. ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വെറുമൊരു കുടുംബിനിയായി ഭാര്യയെ ഒതുക്കിയിട്ടില്ലെന്നും രഹ്നയുടെ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാറുണ്ടെന്നും കലാഭവന്‍ നവാസ് പറഞ്ഞു.

‘വീണ്ടും സിനിമയും പരിപാടികളുമായി സജീവമായിട്ടുണ്ട്. കൊറോണ കാലത്ത് ചില വര്‍ക്കുകള്‍ ചെയ്ത് വെച്ചിട്ടുണ്ട്. കൂടാതെ നേരത്തെ അഭിനയിച്ച സിനിമകള്‍ ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ആരോ, വനിത തുടങ്ങിയവയാണ് ഇനി റിലീസിനെത്താനുള്ള സിനിമകള്‍. രഹ്നനെ കുടുംബിനിയായി ഒതുക്കി നിര്‍ത്തിയിട്ടില്ല. അവള്‍ അവളുടേതായ താല്‍പര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. കുഞ്ഞുങ്ങളുണ്ടായപ്പോള്‍ അവരുടെ കാര്യങ്ങള്‍ നോക്കുന്ന തിരക്കായിരുന്നു. കുടുംബമായി ജീവിക്കുമ്പോള്‍ അതും പ്രധാനപ്പെട്ടതാണെല്ലോ… കൂടാതെ രഹ്ന ബ്യൂട്ടീഷന്‍ കോഴ്‌സ്, ഫാഷന്‍ ഡിസൈനിങ് എന്നിവ പഠിച്ചിട്ടുണ്ട്. ബൊട്ടീക്, ബ്രൈഡല്‍ മേക്കപ്പ് എന്നിവയും രഹ്ന ചെയ്യുന്നുണ്ട്. വീട്ടില്‍ ഒതുങ്ങി കൂടാതെ തിരക്കുള്ള ജീവിതം തന്നെയാണ് രഹ്നയുടേതും.- കലാഭവന്‍ നവാസ് പറഞ്ഞു.

കൃഷി ചെയ്യണമെന്ന് തീരുമാനിച്ച് തുടങ്ങിയതല്ല. ആദ്യം പാല് ലഭിക്കുന്നതിന് വേണ്ടി ആട് വളര്‍ത്തല്‍ തുടങ്ങി. പിന്നീട് അത് പച്ചക്കറി കൃഷി, കോഴി വളര്‍ത്തല്‍ എന്നിവയിലേക്കും തിരിഞ്ഞു. ഞങ്ങള്‍ക്ക് വേണ്ടതെല്ലാം പറമ്പില്‍ ഉല്‍പ്പാദിപ്പിച്ച് തുടങ്ങി. ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്യാനായിരുന്നു ഇഷ്ടം. എല്ലാം വലിച്ച് വാരി ചെയ്യുന്നതിനോട് താല്‍പര്യമുണ്ടായിരുന്നില്ല. നായികയെക്കാള്‍ ഇഷ്ടം സഹനടിയായി ചെയ്യാനായിരുന്നു. അതിനാല്‍ അത്തരം കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് ചെയ്തിരുന്നു. ഹീറോയിനായിട്ട് വിളിക്കാന്‍ വരുമ്പോള്‍ ഞാന്‍ ഒഴിവാക്കി വിടുകയായിരുന്നു. സീനിയല്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം മത്സരിച്ച് അഭിനയിക്കാനായിരുന്നു ഇഷ്ടം.-രഹ്ന പറഞ്ഞു.

എനിക്ക് സിനിമാ സൗഹൃദങ്ങള്‍ കുറവാണ്. നേരിട്ട് കാണുമ്പോഴാണ് കൂടുതലും സൗഹൃദം പുതുക്കുന്നത്. സംയുക്ത വര്‍മയുമായി നല്ല സൗഹൃദം അന്നും ഇന്നുമുണ്ട്. അത് മുറിഞ്ഞ് പോയാലും വീണ്ടും എങ്ങനെയെങ്കിലും സൗഹൃദം കൂടിച്ചേരും. വേറെ ആരെയും അധികം വിളിച്ച് സംസാരിക്കാറില്ല. നടന്‍ മുരളിയുമായും നല്ല ബന്ധമുണ്ടായിരുന്നു. അച്ഛനെപ്പോലെയാണ് കണ്ടിരുന്നത്. കാരുണ്യമായിരുന്നു അദ്ദേഹത്തോടൊപ്പം ചെയ്ത ആദ്യ സിനിമ. എല്ലാവര്‍ക്കും അദ്ദേഹത്തെ ഭയമായിരുന്നു. അന്നും ഞാന്‍ നന്നായി അദ്ദേഹത്തോട് സംസാരിക്കുമായിരുന്നു’ രഹ്ന പറഞ്ഞു.

Karma News Network

Recent Posts

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, ലൈംഗികാതിക്രമത്തിന് ഇരയാക്കി, പ്രതികൾ പിടിയിൽ

കാസർകോട് : വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്.…

24 mins ago

ശബരിമല തീര്‍ഥാടകരുടെ മിനിബസ് മറിഞ്ഞു; നാലു വയസുകാരൻ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്.…

32 mins ago

ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്, അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കും,കോൺ​ഗ്രസിന്റെ ​ഗ്യാരന്റി

ലഖ്‌നൗ:'രാജ്യത്ത് തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കഴിഞ്ഞു. ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്. അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം…

47 mins ago

പോലീസ് ഉദ്യോഗസ്ഥർ അപമാനം, പെൺകുട്ടിയുടെ ആരോപണം ശരിവെച്ച് വനിതാ കമ്മിഷൻ

തിരുവനന്തപുരം : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) മറുപടിയില്‍…

57 mins ago

മത തീവ്രവാദികളുമായി മമ്മുട്ടിയേ കൂട്ടികെട്ടേണ്ട, ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ

ഏതേലും മത തീവ്രവാദ ആശയവുമായി മമ്മുട്ടിയേ കൂട്ടി കെട്ടരുത് എന്നും മമ്മുട്ടി തുറന്ന പുസ്തകം ആണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്…

1 hour ago

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ്…

1 hour ago