Premium

കേരളത്തിൽ കീറ്റക്സ് സാബു അടുത്ത മുഖ്യമന്ത്രി?

അരവിന്ദ് കെജരിവാൾ കേരളത്തിൽ. കേരളത്തിൽ പരമ്പരാഗതമായ 2 മുന്നണികളേ മാറ്റി പുതിയ ഒരു ഭരണം നടപ്പാക്കാൻ പതിറ്റാണ്ടുകളായി ബിജെപി ശ്രമം നടത്തുമ്പോഴും പൂജ്യം സീറ്റുകളിൽ നില്ക്കുകയാണ്‌. ഈ അവസരത്തിൽ ഇടത് വലത് മുന്നണികൾക്ക് അപ്പുറം ഒരു കേരളം എന്ന വൻ പ്രതീക്ഷയിൽ ആം ആദ്മിയും ട്വിന്റി ട്വിന്റിയും കൈ കോർക്കുന്നു. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ കേജ്‌രിവാളിനു വമ്പൻ സ്വീകരണമാണു പ്രവർത്തകർ ഒരുക്കിയത്. ഡൽഹിയിലെ തുടർച്ചയായ നിയമസഭാ തിരഞ്ഞെടുപ്പു വിജയങ്ങൾക്കു പുറമേ പഞ്ചാബിലും ചുവടുറപ്പിച്ച ശേഷം കേരളത്തിത്തിന്റെ ഭരണം പിടിക്കാനുള്ള പട പുറപ്പാടിലാണ്‌ കെജരിവാളിന്റെ വരവ്. ട്വിന്റി ട്വിന്റി മോഡലിൽ എല്ലാ പഞ്ചായത്തിലും മാർകറ്റ് തുറക്കും എന്ന ഒറ്റ പ്രഖ്യാപനം മാത്രം മതി കേരളം ആം ആദ്മി ട്വിന്റി ട്വിന്റി ഭരണത്തിലെത്താൻ. അതിനൊപ്പം അഴിമതി അക്രമം ഇല്ലാ ഭരണവും 200 യൂണിറ്റ് വരെ വൈദ്യുതി ഫ്രീ..വെള്ളം ഫ്രീ എന്നിവയും വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കുകയും ചെയ്യുന്നതോടെ പിന്നെ ആരും ഇടത് വലത് മുന്നണിക്ക് വോട്ട് ചെയ്യില്ല.

ദില്ലി മുഖ്യമന്ത്രിയുടെ വരവിന്റെ മുഖ്യ ലക്ഷ്യം പിണറായിയും യു ഡി എഫും വെറുക്കുകയും ശത്രുവായി കാണുകയും ചെയ്യുന്ന ട്വിന്റി ട്വിന്റിയുടെ പട നായകനും ചീഫുമായ സാബു ജേക്കബിനെ കാണാനാണ്‌. കേരളത്തിൽ ബിസിനസ് പോലും നടത്താൻ അനുവദിക്കാതെ തെലുങ്കാനയിലേക്ക് ഓ​ടിച്ചു വിട്ട സാബുവിനെ ഇത്ര മാത്രം പിണറായി വിജയൻ വെറുക്കുന്നത് അവർ ഉയർത്തുന്ന ട്വിന്റി ട്വിന്റി രാഷ്ട്രീയമാണ്‌. ട്വിന്റി ട്വിറ്റിനെ യു ഡി എഫ് എതിർക്കാൻ കാരണം യു ഡി എഫിന്റെ അവസാനം ആയിരിക്കും ട്വിന്റി ട്വിന്റി എന്നതിനാലാണ്‌. ഇടത് രാഷ്ട്രീയത്തിനു ബദലാവാൻ ഇനി മുങ്ങുന്ന കപ്പലായ കോൺഗ്രസിനു സാധിക്കില്ല. ആ നിലയ്ക്ക് കേരളത്തിൽ ബദൽ എന്ന് ജനം കരുതുന്ന കൂട്ടുകെട്ടാണ്‌ ട്വന്റി20യുമായി ചേർന്നു കേരളത്തിൽ പുതിയ ബദലിനുള്ള എഎപിയുടെ കളമൊരുക്കൽ. ഈ ചരിത്ര ദൗത്യം ജയിച്ചാൽ കിഴക്കമ്പലത്ത് നിന്നും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ഉദയം ചെയ്യും. അത് സാബു ജേക്കബ് ആയാൽ ഒട്ടും അത്ഭുതപ്പെടാനില്ല. അറിവും കഴിവും കാഴ്ച്ചപാടും ഉള്ള ഒരു മുഖ്യമന്ത്രി കേരളം ഭരിക്കട്ടേ. ക്രിമിനലും കൊലപ്പുള്ളിയും അല്ലാത്ത മനുഷ്യത്വം ഉള്ള ഒരു മുഖ്യമന്ത്രി വരട്ടേ. സർക്കാർ ഖജനാവ് തനിക്കും കുടുംബത്തിനും കൈയ്യിട്ട് വാരി ജീവിക്കാനായി ഭരിക്കുന്ന മന്ത്രിമാരും മുഖ്യമന്ത്രിമാരും പുറത്ത് പോകണം. ചുരുങ്ങിയ പക്ഷം രോഗം വന്നാ സ്വയം ചികിൽസിക്കാനും ഖജനാവ് എടുത്ത് അമേരിക്കയിൽ കൊണ്ടുപോകാതിരിക്കാനും ഒക്കെ സാബു ജേക്കബിനേ പോലെ ഉള്ളവർക്ക് സാധിക്കും

കെജരിവാൾ ട്വിന്റി ട്വിന്റിക്ക് കൈ കൊടുക്കുമ്പോൾ കേരളത്തിലെ 3 മുന്നണികളും ഭയക്കുകയാണ്‌. ഇതിൽ ബിജെപി മുന്നണിക്ക് നഷ്ടപെടാൻ ഒന്നും ഇല്ല. എന്നാൽ മറ്റ് 2 മുന്നണികൾക്കും നഷ്ടപെടാൻ ഏറെയാണ്‌. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നാലാം മുന്നണി രൂപീകരിക്കാനും കേരളത്തിൽ ഭരണം പിടിക്കാനുമാണു ലക്ഷ്യമിടുന്നതെന്നു കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടി നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. ട്വന്റി20– എഎപി ബദൽ നീക്കത്തെ കേരളത്തിലെ മുന്നണികൾ ആശങ്കയോടെയാണു കാണുന്നത്. എഎപി– ട്വന്റി20 സഖ്യത്തിന്റെ തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാട് പൊതുസമ്മേളനത്തോടെ വ്യക്തമാകും. സാബു ജേക്കബിനൊപ്പം വേദി പങ്കിടുന്ന കേജ്‌രിവാൾ ബദൽ മുന്നണി പ്രഖ്യാപനം നടത്തുമെന്നാണു സൂചന. ആം ആദ്മി നേതാക്കളുമായും വൊളന്റിയർമാരുമായും കേജ്‌രിവാൾ കൂടിക്കാഴ്ച നടത്തും. ട്വന്റി20യുടെ ഭക്ഷ്യസുരക്ഷാ മാർക്കറ്റും ഗോഡ്സ് വില്ലയും സന്ദർശിക്കും.

ട്വന്റി20യുടെ പിന്തുണയോടെയാണ് എഎപി കേരളത്തിൽ പുതിയ സാധ്യത േതടുന്നത്. ഇരുകക്ഷികളും യോജിച്ചു തൃക്കാക്കരയിൽ സംയുക്ത സ്ഥാനാർഥിയെ നിർത്തുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും പിന്നീട് ആ തീരുമാനം പിൻവലിച്ചു. ഉപതിരഞ്ഞെടുപ്പിനേക്കാൾ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്കാണു പ്രാധാന്യമെന്നും അതിനാലാണു തൃക്കാക്കരയിൽ സ്ഥാനാർഥിയെ നിർത്താത്തതെന്നുമാണ് ഇരുപാർട്ടികളുടെയും നിലപാട്.  തൃക്കാക്കരയിൽ സ്വന്തത്ര സ്ഥനാർഥി ബോസ്കോ കളമശേരിക്ക് ഇപ്പോൾ ആം ആദ്മി പാർട്ടിയുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ട്വിന്റി ട്വിന്റി പ്രവർത്തകരും എന്താണെങ്കിലും ഇടതിനും വലതിനും വോട്ട് ചെയ്യുമെന്ന് ഉറപ്പാണ്‌. അങ്ങിനെ വരുമ്പോൾ ആ വോട്ടും വൺ ഇന്ത്യാ വൺ പെൻഷൻ സംഘടനയുടെ സ്ഥനാർഥി ബോസ്കോ കളമശേരിയുടെ പെട്ടിയിൽ വീണേക്കാം. ഈ വോട്ട് ചോർച്ചയിൽ കൂമ്പ് വാടി തകരുന്നത് യു ഡി എഫിന്റെ ആയിരിക്കും എന്നതും ശ്രദ്ധേയം. ദേശീയ തലത്തിൽ തകർനു പോയ കോൺഗ്രസിനു കേരളത്തിൽ മാത്രമായി ഒരു ഉയർത്തെണീപ്പ് അതിനെ നയിക്കുന്നവർക്ക് പോലും ഇപ്പോൾ പ്രതിക്ഷയില്ല

Karma News Network

Recent Posts

വെള്ള ടീഷര്‍ട്ടും ബ്‌ളൂ ജീന്‍സും അണിഞ്ഞ് മമ്മൂക്ക, നിങ്ങള്‍ ഇതെന്തു ഭാവിച്ചാണ് എന്ന് ആരാധകര്‍

മമ്മൂട്ടി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ട്രെന്‍റിംഗ് ആയിരിക്കുന്നത്. വെള്ള ടീഷർട്ടും നീല ജീൻസും അണിഞ്ഞ്…

3 mins ago

പാർട്ടി പ്രവർത്തകയ്ക്ക് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി, ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി, CPM നേതാവിനെതിരെ കേസ്

കൊല്ലം : പാർട്ടി പ്രവർത്തകയ്ക്ക് ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനംചെയ്ത്‌ ലക്ഷങ്ങൾ തട്ടുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തെന്ന പരാതിയിൽ സി.പി.എം.…

23 mins ago

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ- അസദുദ്ദീൻ ഒവൈസി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാരാണെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി. മുസ്ലീം സമുദായത്തെ "കൂടുതൽ കുട്ടികളുള്ളവർ"…

43 mins ago

ക്ഷേത്രോത്സവത്തിനിടെ പോലീസിന്റെ അതിക്രമം, എക്സിബിഷൻ ​ഗ്രൗണ്ടിലെ കടകളുടെ ലൈറ്റ് നിർ‌ബന്ധിച്ച് ഓഫ് ചെയ്യിപ്പിച്ചു

തൃശൂർ‌: തൃശൂർ പൂരത്തിന് പിന്നാലെ ക്ഷേത്രോത്സവങ്ങളിൽ തുടർച്ചയായി പൊലീസിന്റെ ഇടപെടലെന്ന് പരാതി. കൂടൽമാണിക്യം ​ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിൽ രാത്രി കടകളിലെ…

51 mins ago

സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയിൽ, ഒരാൾക്ക് തലയ്ക്ക് അടിയേറ്റിട്ടുണ്ടെന്ന് പോലീസ്

തൃശൂര്‍ : വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്നതാണ് ബാങ്ക്.…

1 hour ago

ചെറ്റത്തരം എന്ന പദം ഒരാളെ അപമാനിക്കാൻ ഒരു ഉള്ളുപ്പുമില്ലാതെ ഉപയോഗിക്കുന്ന ദളിത് വിരുദ്ധതയും തൊഴിലാളി വർഗ്ഗവിരുദ്ധതയും യഥേഷ്ടം- ഹരീഷ് പേരടി

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകൻ നികേഷ് കുമാറുമായി നടന്ന ഒരു അഭിമുഖത്തിലെ ഒരു ചോദ്യവും അതിനു മുഖ്യമന്ത്രിയുടെ മറുപടിയുയമാണ് ഇപ്പോൾ…

1 hour ago