topnews

രാജ്യത്തേ വിറപ്പിച്ച കൃത്യത്തിനു മാർട്ടിൻ ചിലവാക്കിയത് ആകെ 3000രൂപ

ബോംബ് നിർമ്മിക്കാൻ ഡൊമനിക് മാർട്ടിൻ ചിലവാക്കിയത് 3000 രൂപ. അസംസ്കൃത വസ്തുക്കൾ വാങ്ങിയതിന്റെ ഓരോന്നിന്റെയും കണക്കും ബില്ലുകളും കൃത്യമായി ഇയാൾ സൂഷിച്ച് വയ്ച്ചിരുന്നു. കൊച്ചിയിൽ ഇയാളേയും കൊണ്ട് പോലീസിന്റെ തെളിവെടുപ്പ് ഇപ്പോൾ പുരോഗമിക്കുകയാണ്‌

കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിക്കുകയാണ്‌. ഇതുവരെയുള്ള കേരളാ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണ്‌ എന്നാണ്‌ കേന്ദ്ര ഏജൻസിയുടെ നിഗമനം. അങ്ങിനെ വന്നാൽ കേസ് എൻ.ഐ എ ഏറ്റെടുക്കില്ല. കേരള പോലീസ് കേസിന്റെ ഓരോ ചുരുളുകളും നിവർത്തിയും പരിശോധിച്ചുമാണ്‌ മുന്നോട്ട് പോകുന്നത്.മുമ്പ് സൂചിപ്പിച്ചത് പോലെ മാർട്ടിന്റെ കുടുംബം അഞ്ചുവർഷത്തിലേറെയായി കൊച്ചിക്കടുത്തുള്ള വാടകക്കെട്ടിടത്തിലാണ് താമസം. ഇലക്‌ട്രിക് സർക്യൂട്ടിൽ വിദഗ്ധനാണെന്ന് പറയപ്പെടുന്ന മാർട്ടിൻ, വർഷങ്ങളോളം ദുബായിൽ ഫോർമാനായിട്ടായിരുന്നു ജോലി ചെയ്തത്. ദുബൈയിലെ ഇയാളുടെ ബന്ധങ്ങൾ പോലീസ് ചികയുകയാണ്‌. ദുബൈയിൽ വയ്ച്ചാണ്‌ ഇയാൾ ഇലക്‌ട്രോണിക് ഉപകരണം കൂട്ടിച്ചേർക്കാൻ പഠിച്ചത്.

എന്തിനു വേണ്ടി ആയിരുന്നു ഇതെ എന്നെല്ലാം അറിയ്ണ്ടതുണ്ട്. ദുബൈയിൽ വയ്ച്ചായിരുന്നു ഇത്തരത്തിൽ ഒരു സ്ഫോടനത്തിന്റെ പഠനം നടത്തി വിജയിച്ചതും.സ്‌ഫോടനം നടത്താൻ രണ്ട് മാസം മുമ്പാണ് ഇയാൾ ദുബായിൽ നിന്ന് തിരിച്ചെത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതായത് ദുബൈയിൽ നിന്നും കേരളത്തിൽ സ്ഫോടനം നടത്താൻ ആയിരുന്നു ഇയാൾ എത്തിയത്.പടക്കം പൊട്ടിക്കാൻ ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ സ്‌ഫോടകവസ്തുക്കൾ കൊണ്ടാണ് ഐഇഡികൾ നിർമ്മിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

മാർട്ടിൻ തന്റെ വീട്ടിൽ ഐഇഡികൾ കൂട്ടിച്ചേർത്തതായി സ്രോതസ്സുകൾ പറയുന്നു. യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ പങ്കെടുത്തവരെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് മാർട്ടിൻ ഹാളിനുള്ളിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചത്. മറ്റൊരു കാര്യം ഇപ്പോൾ ഈ ഭീകരൻ പറയുന്നത് യഹോവ സാക്ഷികൾ ദേശ വിരുദ്ധർ ആയതിനാലാണ്‌ കൊന്നത് എന്നാണ്‌. അവർ ഭരണഘടന അംഗീകരിക്കുന്നില്ല, ഇന്ത്യൻ നിയമം അനുസരിക്കില്ല, രാജ്യത്തേ അംഗീകരിക്കുന്നില്ല എന്നൊക്കെയാണ്‌. യഹോവ സാക്ഷികളുടെ പഠിപ്പിക്കലുകൾ രാജ്യദ്രോഹപരമായതിനാൽ താൻ തീരുമാനമെടുത്തതായി ഇയാൾ പറയുന്നു

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

4 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

6 hours ago