topnews

കലോത്സവ കോഴ, എസ്എഫ്ഐ പ്രവർത്തകർ മണിക്കൂറുകളോളം തടവിലാക്കി, സംഘം ചേർന്ന് തല്ലിച്ചതച്ചു- വെളിപ്പെടുത്തലുമായി പ്രതികൾ

കേരള സർവകലാശാല കോഴ വിവാദത്തിന് പിന്നിൽ മുൻ എസ്എഫ്‌ഐ നേതാവെന്ന് ആരോപണം. വിധികർത്താക്കളെ സ്വാധീനിക്കാൻ എസ്എഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗം ശ്രമിച്ചെന്നാണ് ആരോപണം. കൂട്ടുനിന്നാൽ അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗത്തിന്റേതാണ് പരാതി.

സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് തെളിവുകളടക്കം പരാതി നൽകിയെന്ന് എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം പറയുന്നു. തനിക്ക് താത്പര്യമുള്ള ജഡ്ജിങ് പാനൽ കലോത്സവത്തിലെ ചില മത്സരങ്ങളിൽ ആവശ്യപ്പെടുന്നു. ഇത് നിരസിച്ചതായി കേന്ദ്ര കമ്മിറ്റിയംഗം പറയുന്നു. ഈ ആവശ്യം എന്തിനാണെന്ന് അന്വേഷിക്കണമെന്നാണ് പരാതിയുടെ ആവശ്യം.

എസ്എഫ്ഐ പ്രവർത്തകർ ആയുധങ്ങൾ ഉൾപ്പടെ ഉപയോ​ഗിച്ച് മർദ്ദിച്ചെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്. എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഞ്ജു കൃഷ്ണ, വൈസ് പ്രസിഡന്റ് എ.എ.അക്ഷയ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എൻ.എ. നന്ദൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുവച്ച് മർദ്ദിച്ചെന്നാണ് കേസിലെ പ്രതികളായ നൃത്തപരിശീലകർ ജോമറ്റ് മൈക്കിളും സൂരജും പറഞ്ഞത്.

സെനറ്റ് ഹാളിനുള്ളിലെ മുറിയിൽ വെള്ളമോ ഭക്ഷണമോ നൽകാതെ മണിക്കൂറുകളോളം തടവിലാക്കിയെന്നും മർദ്ദിച്ചുവെന്നുമാണ് പ്രതികൾ പറഞ്ഞത്. വിധികർത്താവിനോട് ഷാജി, തനിക്ക് ത‍ടിയുണ്ടല്ലോടോ കിളച്ച് തിന്നൂടെ എന്ന ആക്ഷേപിക്കുകയും ചെയ്തു. ക്രിക്കറ്റ് ബാറ്റ് കൊണ്ടും ഹോക്കി സ്റ്റിക്ക് കൊണ്ടും ഷാജിക്ക് മർദ്ദനമേറ്റുവെന്നും ജോമറ്റ് മൈക്കിൾ പറഞ്ഞു. നാട്ടിലെത്തിയാൽ മരിക്കുമെന്ന് സംഘാടകരോട് തന്നെ പറഞ്ഞിരുന്നതായി ജോമറ്റ് വെളിപ്പെടുത്തി.

എന്നാൽ ഇത്തരത്തിൽ മർദ്ദിച്ചിട്ടില്ലെന്നാണ് എസ്എഫ്ഐയുടെ വാദം. പോലീസ് കവലിലാണ് വിധികർത്താക്കളെ ഇരുത്തി ചോദ്യം ചെയ്തതെന്നാണ് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എ അക്ഷയ് പറഞ്ഞത്. സംഘാടകരുടെ പക്കലുണ്ടായിരുന്ന ഷാജിയുടെ ഫോണിലേക്ക് തുടർച്ചയായി കോളുകളും സന്ദേശങ്ങളും വന്നപ്പോഴാണ് ഫോൺ പരിശോധിച്ചത്. അതിൽ ചില ടീമുകളുടെ ചെസ്റ്റ് നമ്പർ ഉൾപ്പെടെയുള്ള സന്ദേശങ്ങളുണ്ടായിരുന്നു.ഷാജിയുടെ ഫോണിൽ നിന്ന് ജോമറ്റിനെയും സൂരജിനെയും വിളിച്ചുവരുത്തി. ആരെയും മർദ്ദിച്ചിട്ടില്ലെന്നാണ് അക്ഷയുടെ വിശദീകരണം. പ്രതികളുടെ പരാതിയിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങുകയാണ് പോലീസ്.

Karma News Network

Recent Posts

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

2 mins ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

9 mins ago

അതിതീവ്ര മഴ തുടരും, സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…

20 mins ago

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

40 mins ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

44 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

1 hour ago