trending

ലോക്സഭ തെരഞ്ഞെടുപ്പ് തിയതി ഇന്ന് വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും

ലോക്സഭ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും.വൈകിട്ട് 3 മണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്ത സമ്മേളനം.ജമ്മുകശ്മീർ, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് തിയതിയും ഇന്ന് പ്രഖ്യാപിച്ചേക്കും.

ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ലോക്സഭ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കും. 2014, 2019 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകൾക്കു സമാനമായി ഘട്ടംഘട്ടമായി ഏപ്രിലിൽ തുടങ്ങി മേയിൽ അവസാനിക്കുന്ന രീതിയിലായിരിക്കും ഇക്കുറിയും വോട്ടെടുപ്പ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കമീഷൻ അംഗങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കിയിരുന്നു.ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും ഇന്ന് ഉണ്ടായേക്കും എന്നാണ് സൂചന .പ്രത്യേക പദവി റദ്ദാക്കിയ ശേഷം ജമ്മുകശ്മീര്‍ നടക്കുന്ന ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണ്.

ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇന്ന് പ്രഖ്യാപിക്കും.ആന്ധ്രയില്‍ 175 സീറ്റിലും അരുണാചലില്‍ 60 സീറ്റിലും ഒഡീഷയില്‍ 147 സീറ്റിലും സിക്കിമില്‍ 32 സീറ്റിലുമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.543 ലോക്സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. 96 കോടി 88 ലക്ഷം വോട്ടര്‍മാരാണ് രാജ്യത്ത് ഇക്കുറി വോട്ടവകാശം രേഖപ്പെടുത്തുക.

Karma News Network

Recent Posts

കസ്റ്റഡിയിലെടുത്ത പ്രതി പോലീസിനെ വെട്ടിച്ച് കടന്നു, വ്യാപക തിരച്ചിൽ

തിരുവനന്തപുരം: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കാരക്കോണം സ്വദേശി ബിനോയ് എന്ന അച്ചൂസ്…

13 mins ago

മാർക്സിസ്റ്റ് പാർട്ടിയുടെ 21 വയസുള്ള അത്ഭുതം, മേയറെന്ന വിഢിയെ ചുമക്കേണ്ട ഗതികേടിൽ തിരുവനന്തപുരം കേർപ്പറേഷൻ

തിരുവനന്തപുരം: മേയറുടെ ധിക്കാരത്തിനും ഭരണസ്തംഭനത്തിനുമെതിരെ ബി ജെപിയുടെ പ്രതിഷേധ ധർണ്ണ. രാഷ്ട്രീയപാർട്ടിയെന്ന നിലയ്ക്ക് അപകടകരമായ ഒരു രാഷ്ട്രീയ സംസ്കാരം സംസ്ഥാനത്ത്…

22 mins ago

പടക്ക നിർമാണശാലയിൽ സ്ഫോടനം, എട്ട് മരണം, 12 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേർ…

49 mins ago

പടക്ക നിർമാണശാലയിൽ സ്ഫോടനം; എട്ട് മരണം, 12 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേർ…

58 mins ago

റഷ്യക്ക് യുദ്ധം ചെയ്യാൻ ചാവേറുകൾ, മലയാളികളേ സി ബി ഐ അറസ്റ്റ് ചെയ്തു

റഷ്യ ഉക്രയിൽ യുദ്ധത്തിൽ റഷ്യക്ക് വേണ്ടി യുദ്ധ മുഖത്ത് മുന്നിൽ നിന്ന് പോരാടാൻ ആളുകളേ റിക്രൂട്ട് ചെയ്യുന്ന സംഘത്തേ സി…

59 mins ago

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം, പതിവാകുന്നതായി പരാതി

തിരുവനന്തപുരം : പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം പതിവാകുന്നതായി പരാതി. ക്ഷേത്രത്തിൽ ഉടയ്ക്കാൻ വഴിവാണിഭക്കാർ വിൽപനക്ക് എത്തിക്കുന്ന ചാക്കുകണക്കിന്…

1 hour ago