entertainment

ആ ചിത്രം കണ്ട ശേഷം ലാൽ അങ്കിളിനെ പേടിയായി- കല്യാണി പ്രിയദർശൻ

ലിസി പ്രിയദർശൻ ദമ്പതികളുടെ മകളായ കല്യാണി പ്രിയദർശൻ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിലും കല്യാണിയുടേതായി ചിത്രങ്ങൾ വരുന്നു, അവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.ചിത്രം സിനിമ കണ്ട ശേഷം ലാലങ്കിളിനെ പേടിയായിരുന്നെന്ന് കല്യാണി ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു. അതിപ്പോൾ ഇതാ വീണ്ടും വൈറലാവുകയാണ്. ചെറുപ്പക്കാലത്ത് മോഹൻലാൽ വീട്ടിൽ വരുന്നത് തനിക്ക് പേടിയായിരുന്നു.

ചിത്രം’ റിലീസാകുമ്പോൾ ഞാൻ തീരെ ചെറിയ കുട്ടിയായിരുന്നു. അതിൽ ലാലങ്കിളും അമ്മയും തമ്മിൽ വഴക്കുണ്ടാക്കി, ഒടുവിൽ അമ്മ കുത്തേറ്റുമരിക്കും. ഇതു കണ്ട ശേഷം  ലാലങ്കിൾ വീട്ടിലെത്തിയാൽ എനിക്കു പേടിയാണ്. അത്രയും നാൾ ലാലങ്കിളിനെ കണ്ട് ഓടിചെന്നിരുന്ന എനിക്ക് എന്താണ് പറ്റിയതെന്ന് ആർക്കും മനസ്സിലായില്ല. കാര്യം പറഞ്ഞപ്പോൾ ഇതാണ് സിനിമയെന്നും അഭിനയമെന്നും പറഞ്ഞു എന്നെ മനസ്സിലാക്കി’. കല്ല്യാണി പറഞ്ഞു.

അച്ഛൻ പ്രിയദർശൻ സംവിധാനം ചെയുന്ന കുഞ്ഞാലി മരക്കാരിലും ഒരു വേഷത്തിൽ കല്യാണി എത്തുന്നുണ്ട്. അച്ഛൻ പ്രിയദർശന്റെ സഹസംവിധായകൻ ആയിരുന്ന വിക്രം കുമാറിന്റ സിനിമയായ ഹല്ലോയിലൂടെ ആണ് കല്യാണി അരങ്ങേറ്റം കുറിച്ചത്. പ്രൊഡക്ഷൻ ഡിസൈനറായി ആണ് കല്യാണി സിനിമയിൽ എത്തുന്നത്. കുട്ടിക്കാലത്തു അമ്മ ലിസിയും മോഹൻലാലും അഭിനയിച്ചു അച്ഛൻ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമ കണ്ട ശേഷം ഉണ്ടായ ഒരു സംഭവത്തെ കുറിച്ചു കല്യാണി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

Karma News Network

Recent Posts

തൃശൂരിൽ സൂര്യാഘാതമേറ്റ് പശു ചത്തു, വിവരങ്ങൾ ഇങ്ങനെ

തൃശൂർ : എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു സംഭവം. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് സമീപം അരീക്കുഴി വീട്ടിൽ സ്റ്റീഫന്റെ പശുവാണ്…

11 mins ago

ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ , മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കുൽഗാമിലെ റെഡ്‌വാനി മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന…

27 mins ago

ബാലികയെ പീഡിപ്പിച്ച കേസ്, 27-കാരന് 82 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും

ചങ്ങനാശ്ശേരി : പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 82 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. എരുമേലി…

45 mins ago

മകളുടെ ഭർത്താവിന്റെ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച് പിതാവ്, പ്രണയ വിവാഹത്തിലെ പക

കണ്ണൂർ : പേരൂലിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ ഭർത്താവിന്റെ മാതാപിതാക്കളെ പിതാവ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പേരൂൽ സ്വദേശി പവിത്രനാണ്…

1 hour ago

തിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു, മദ്യപിച്ച് ലക്കുകെട്ട യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. ഇരുചക്രവാഹനത്തിൽ…

1 hour ago

രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: വരും ദിവസങ്ങളിൽ ഏതാനും ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മേയ് എട്ടിന് (ബുധനാഴ്ച)…

2 hours ago