entertainment

ബിജു മേനോന്റെയും സംയുക്തയുടെയും പ്രണയം എനിക്ക് അന്നേ മനസിലായി, തുറന്ന് പറഞ്ഞ് കമല്‍

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മയും. ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നടി. ഇപ്പോള്‍ വീട്ടുകാര്യവും യോഗയുമൊക്കെയായി തിരക്കിലാണ് സംയുക്ത വര്‍മ്മ. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. ഇപ്പോള്‍ ബിജുമേനോന്‍- സംയുക്ത വര്‍മ താരജോഡികളുടെ ലൊക്കേഷനിലെ പ്രണയ നിമിഷങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകന്‍ കമല്‍.

കമല്‍ സംവിധാനം ചെയ്ത ‘മേഘമല്‍ഹാര്‍’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ബിജു മേനോന്‍ സംയുക്ത പ്രണയ ബന്ധം കൂടുതല്‍ ദൃഡമാകുന്നത്. ഈ സിനിമയുടെ ചിത്രീകരണ സമയത്തെ സംഭവങ്ങളാണ് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്.

‘ലെനിന്‍ രാജേന്ദ്രന്റെ ‘മഴ’ എന്ന സിനിമയ്ക്ക് ശേഷം ബിജുവും സംയുക്തയും നേരെ വരുന്നത് എന്റെ സിനിമയുടെ ലൊക്കേഷനിലേക്കാണ്. മഴ എന്ന ചിത്രത്തില്‍ അവര്‍ ഒന്നിച്ചുള്ള സീനുകള്‍ കുറവാണ്. പക്ഷെ ബിജു എന്നോട് പറഞ്ഞത് അറിയാതെ ഒരു ഇഷ്ടം ആ സമയത്ത് സംയുക്തയോട് തോന്നിയിരുന്നു എന്നാണ്. പക്ഷെ ‘മേഘമല്‍ഹാര്‍’ എന്ന സിനിമയില്‍ എത്തിയപ്പോള്‍ ആ കഥയുടെ മൂഡ് ഇവരുടെ പ്രണയത്തെ ഭയങ്കരമായി സഹായിച്ചു. ബിജുമേനോന്റെയും സംയുക്തയുടെയും പ്രണയം എനിക്ക് മേഘമല്‍ഹാറിന്റെ ലൊക്കേഷനില്‍ വച്ച് തന്നെ മനസിലായിരുന്നു. ബസില്‍ ഇവര്‍ രണ്ട് പേരും ഇരിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഒരു സീറ്റില്‍ ബിജുവും സംയുക്തയും ഇരിക്കുന്നു, ഞങ്ങള്‍ ദൂരെ പുറത്ത് ക്യാമറ വച്ചിരിക്കുകയാണ്. ഞാന്‍ ഫ്രെയിം നോക്കാനായിട്ട് ക്യാമറയില്‍ കൂടി സൂം ചെയ്തു നോക്കുമ്‌ബോള്‍ ഇവര്‍ രണ്ടുപേരും തമ്മിലുള്ള നോട്ടത്തില്‍ എനിക്ക് കാര്യം പിടികിട്ടി’. കമല്‍ പറയുന്നു.

Karma News Network

Recent Posts

ചാനൽ ചർച്ചയിൽ പോയിരുന്ന് സഹ പാനലിസ്റ്റിനെ തെമ്മാടി എന്ന് വിളിക്കുന്നത് എന്ത്‌ സംസ്കാരം? ഷമ മുഹമ്മദിനെതിരെ അഞ്ജു പാർവതി പ്രഭീഷ്

ചാനൽ ചർച്ചക്കിടെ ശ്രീജിത്ത് പണിക്കരെ തെമ്മാടി എന്ന് വിളിച്ച ഷമ മുഹമ്മദിനെതിരെ പ്രതിഷേധം. കോൺഗ്രസ്സ് പാർട്ടിയുടെ അപചയത്തിന് പ്രധാന കാരണം…

4 mins ago

മഹിമ നമ്പ്യാരോട് പ്രണയം, വെളിപ്പെടുത്തലുമായി ആറാട്ടണ്ണൻ

സിനിമാ റിവ്യൂകളിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ താരമാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. അതിനപ്പുറം തന്റെ പ്രേമ കഥകളും സന്തോഷിനെ…

40 mins ago

ലോക്സഭാ തെരഞ്ഞെടുപ്പ്, നാലാം ഘട്ട വോട്ടെടുപ്പ് നാളെ

ലോക്സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന…

1 hour ago

നോമ്പ് തുറക്കാനെത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും കവർന്ന മൂന്ന് പേർ പിടിയിൽ

പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…

10 hours ago

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

10 hours ago

ജയം ഉറപ്പ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 20,000 കടക്കും

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…

11 hours ago