pravasi

പ്രവാസലോകത്ത് അറബിയുടെ ഭാര്യയുടെ ക്രൂരത, ഒടുവില്‍ ദുരിത കയത്തില്‍ നിന്നും നാട്ടിലേക്ക് പറന്ന് ഹസീന

ദമ്മാം:അറബിമാരുടെ വീടുകളിൽ വീട്ട് വേലക്കും മറ്റും എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് ഉണ്ടാകുന്ന യാതനകൾ പല തവണ വാർത്തയായതാണ്‌. കൊല്ലം ശാസ്താംകോട്ട സ്വദേശിനി വിവരമാണിപ്പോൾ പുറത്ത് വരുന്നതും ജീവ കാരുണ്യ പ്രവർത്തകർ ചേർന്ന് അവരെ രക്ഷിച്ചതും.  മലയാളി വനിത നാട്ടിലേക്ക് മടങ്ങി. നവയുഗം സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെയും ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെയാണ് ഇവര്‍ താട്ടിലേക്ക് മടങ്ങിയത്.

കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ ഹസീനയാണ് ദുരിതകയത്തില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. ഒരു വര്‍ഷം മുമ്പ് ദമ്മാമില്‍ ഒരു സൗദി പൗരന്റെ വീട്ടില്‍ ഹൗസ്‌മെയ്ഡ് ആയിട്ടായിരുന്നു ഹസീന ജോലിക്ക് എത്തിയത്. എന്നാല്‍ ജോലി സ്ഥലത്ത് അത്ര നല്ല സാഹചര്യങ്ങള്‍ ആയിരുന്നില്ല. സ്‌പോണ്‍സര്‍ നല്ലവനായിരുന്നു, എന്നാല്‍ ജോലി ആവശ്യത്തിനായ് ദൂരെ സ്ഥലത്ത് ജോലിക്ക് പോയതിനാല്‍ മാസത്തില്‍ ഒന്നോ രണ്ടോ ദിവസമേ വീട്ടില്‍ എത്താറുള്ളു. ഈ സമയങ്ങളില്‍ വീട്ടിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് സ്‌പോണ്‍സറുടെ ഭാര്യയായിരുന്നു.

വളരെ മോശമായ രീതിയിലാണ് സ്‌പോണ്‍സറുടെ ഭാര്യ പെരുമാറിയിരുന്നത് എന്ന് ഹസീന പറയുന്നു. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജോലി ചെയ്യിക്കുക, സമയത്ത് ഭക്ഷണം നല്‍കാതിരിക്കുക. എന്തിനും ഏതിനും കുറ്റം കണ്ടെത്തുക തുടങ്ങി മാനസികമായ ഒട്ടേറെ പീഡനങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നുവെന്ന് ഹസീന് പറയുന്നു. സഹികെട്ടപ്പോള്‍ ഹസീന പ്രതികരിച്ചു, ഇതോടെ സ്‌പോണ്‍സറുടെ ഭാര്യ ദേഹോപദ്രവവും ഏല്‍പ്പിക്കാന്‍ തുടങ്ങി. ഇതോടെ പോലീസിനെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു. പോലീസ് താമസസ്ഥലത്ത് എത്തി അവരുടെ മൊഴി എടുക്കുകയും അവിടെ നിന്നും ഹസീനയെ ദമ്മാമിലുള്ള വനിത അഭയ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു.

അഭയകേന്ദ്രം അധികൃതര്‍ വിവപം നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടന്‍ അവിടെ എത്തുകയും ഹസീനയോട് സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തു. തുടര്‍ന്ന് മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും കൂടി ഹസീനയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി. ഹസീനയ്ക്ക് നാലുമാസത്തെ ശമ്പളം കുടിശ്ശിക കിട്ടാനുണ്ടായിരുന്നു. ആ കുടിശ്ശികയും, നാട്ടിലേയ്ക്ക് പോകാനുള്ള എക്‌സിറ്റും ടിക്കറ്റും നല്‍കണമെന്ന് നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം സ്‌പോണ്‍സര്‍ ഒത്തുതീര്‍പ്പിന് തയ്യാറായി.

സ്‌പോണ്‍സര്‍ കുടിശ്ശിക ശമ്പളം കൈമാറി. അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ മഞ്ജു മണിക്കുട്ടന്‍, ഹസീനയ്ക്ക് എക്‌സിറ്റ് അടിച്ചു കൊടുത്തു. ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ വന്ദേഭാരത് വിമാനത്തില്‍ ടിക്കറ്റ് എടുത്തു കൊടുക്കുകയും ചെയ്തു. അങ്ങനെ ദുരിതം നിറഞ്ഞ പ്രവാസജീവിതം അവസാനിപ്പിച്ച്, എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, ഹസീന നാട്ടിലേയ്ക്ക് പറന്നു.

Karma News Network

Recent Posts

അന്യസംഥാന തൊഴിലാളി ആലപ്പുഴയിൽ കുത്തേറ്റ് മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…

8 hours ago

എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്, പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും- നിത്യ

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും…

8 hours ago

ജഗതി ശ്രീകുമാറിന് വീട്ടിലെത്തി അവാർഡ് സമ്മാനിച്ച് ഗവർണ്ണർ ആനന്ദബോസ്

നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ…

9 hours ago

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21)…

9 hours ago

അറസ്റ്റ് രാഷ്ട്രീയപ്രേരിതം, കള്ളപ്പണമായി ഒരുരൂപ പോലും കണ്ടെത്തിയിട്ടില്ല- അരവിന്ദ് കെജ്‌രിവാൾ

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ…

10 hours ago

തായ്‌ലൻഡിൽ വച്ച് പാരാഗ്ലൈഡിങ്ങിനിടെ അപകടം, ഗുരുതരമായി പരിക്കേറ്റ പ്രധാന അധ്യാപിക മരിച്ചു

പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ്…

10 hours ago