entertainment

അമ്മ പോലും പറഞ്ഞിട്ടും ശ്രീദേവിയെ കമല്‍ഹാസന്‍ വിവാഹം കഴിക്കാതിരുന്നതിന് ഒരു കാരണം ഉണ്ട്

തമിഴ് നാട്ടിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് ശ്രീദേവി ജനിച്ചത്. നാലാമത്തെ വയസുമുതല്‍ അഭിനയം തുടങ്ങി. 1967ല്‍ കന്ദന്‍ കരുണൈ” എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് തമിഴ്നാടിന്റെ അതിര്‍ത്തികള്‍ കടന്ന് തെലുങ്ക, ബോളിവുഡ്, മലയാള സിനിമാ ലോകത്ത് സ്ഥിര സാന്നിധ്യമായി. ിരവധി ചിത്രങ്ങളിലഭിനയിച്ച് ശ്രീദേവിയുടെ വേര്‍പാട് ചലച്ചിത്ര ലോകത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അമ്പത്തിയാറാെമത്തെ വയസ്സില്‍ 2018 ഫെബ്രുവരി 24ന് ദുബായിലാണ് താരം അന്തരിച്ചത്.

1976ല്‍ പുറത്തിറങ്ങിയ മൂന്‍ഡ്രു മുടിച്ചു എന്ന ചിത്രത്തില്‍ രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവരൊടൊപ്പം ശ്രീദേവി അവതരിപ്പിച്ച കഥാപാത്രം സിനിമാ ജീവിതത്തില്‍ വഴിത്തിരിവാകുകയായിരുന്നു. അതിനുശേഷം കമല്‍ഹാസന്റെ നായികയായി ഒരുപാട് ചിത്രങ്ങള്‍. എല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു.ഇടക്കാലത്ത് കമല്‍ഹാസന്റെ ചിത്രങ്ങളിലെ സ്ഥിരം നായിക എന്ന പേര് ശ്രീദേവിക്കുണ്ടായിരുന്നു.. ഇപ്പോള്‍ ശ്രീദേവിയുടെ ഓര്‍മ്മകളെ കുറിച്ച് കുറിക്കുകയാണ് കമല്‍ഹാസന്‍. ശ്രീദേവി അനുസ്മരണത്തിന്റെ ഭാഗമായി എഴുതിയ കുറിപ്പിലാണ് അദ്ദേഹം ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് ഓര്‍മ്മിച്ചത്.

ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പമായിരുന്നു. നിങ്ങള്‍ക്ക് അവളെ വിവാഹം കഴിച്ചു കൂടെ കമല്‍ എന്ന് ശ്രീദേവിയുടെ അമ്മ രാജേശ്വരി യാങ്കര്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. കുടുംബത്തിലുള്ള ഒരാളെ ഞാന്‍ എങ്ങനെ വിവാഹം കഴിക്കും എന്ന് ശ്രീദേവിയുടെ അമ്മയ്ക്ക് മറുപടി നല്‍കിയതായും കമല്‍ ഓര്‍ത്തെടുത്തു. ശ്രീദേവിയുമായി റിഹേഴ്സല്‍ നടത്തുക എന്ന ഉത്തരവാദിത്തം സഹസംവിധായകനും കൂടിയായ എനിക്കായിരുന്നു. പ്രണയ രംഗങ്ങളിലും മറ്റും ഞങ്ങളെ കണ്ടതു കൊണ്ടാവാം, ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പമാണ് എന്നും, പരസ്പരം ഫസ്റ്റ് നെയിം വിളിക്കുന്നവരാണ് എന്നുമൊക്കെ ആളുകള്‍ വിചാരിച്ചിരുന്നു.

എന്നാല്‍ മരണപ്പെട്ട ദിവസം വരെ, എന്നെ സാര്‍ എന്നല്ലാതെ അഭിസംബോധന ചെയ്തിട്ടില്ല അവര്‍. കെ ബാലചന്ദര്‍ എന്ന മെന്ററിന് കീഴില്‍ സഹോദരി സഹോദരന്‍മാരെപ്പോലെയായിരുന്നു ഞാനും ശ്രീദേവിയും. കഴിഞ്ഞ വര്‍ഷം യാഷ് രാജ് സ്റ്റുഡിയോയില്‍ വച്ച് അവസാനം കണ്ടപ്പോള്‍ ഞങ്ങള്‍ കെട്ടിപ്പിടിച്ചു. സാധാരണ ചെയ്യാത്തതാണ് അത്. പക്ഷേ എന്തോ അന്നങ്ങനെ ചെയ്തു. അല്പം നീണ്ട ഒരാലിംഗനമായിരുന്നു അത്, സാധാരണയായി സ്റ്റേജില്‍ ചെയ്യുന്ന ഒന്നായിരുന്നില്ല. അവസാനമായി അവളെ ഹഗ് ചെയ്തത് അവിടെ വച്ചാണ്.

1976 ലാണ് ശ്രീദേവിയെ ആദ്യമായി കണ്ടത്. മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തില്‍ നായികയാവാന്‍ എത്തിയ ശ്രീദേവിയ്ക്ക് അന്ന് പതിമൂന്നു വയസ്സായിരുന്നു പ്രായം. കെ ബാലചന്ദര്‍ എന്ന വലിയ മനുഷ്യന്റെ തണലില്‍ തുടങ്ങി ഇരുവരും ഇരുപത്തിയെട്ട് ചിത്രങ്ങളില്‍ നായികാ നായകന്മാരായി തങ്ങള്‍ അഭിനയിച്ചു. അമ്മയുടെ മടിയില്‍ ഇരുന്നു ആഹാരം കഴിച്ചിരുന്ന ശ്രീദേവിയെ താന്‍ വഴക്ക് പറയുമായിരുന്നു. ആ പെണ്‍കുട്ടി വളര്‍ന്നു വലുതായി മികച്ച നടിയായി മാറിയത് ഏറെ സന്തോഷത്തോടെയാണ് താന്‍ കണ്ടു നിന്നത്

Karma News Network

Recent Posts

മദ്യശാലകള്‍ ഒന്നിന് അടയ്‌ക്കേണ്ട; ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചന

തിരുവനന്തപുരം ∙ എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന.സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ…

7 mins ago

കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി , അപ്പീല്‍ നല്‍കുമെന്ന് ഇ.പി

കണ്ണൂര്‍ : തനിക്കെതിരായ വധശ്രമത്തില്‍ കെ. സുധാകരനെതിരായ ഗൂഢാലോചനാക്കുറ്റം ഒഴിവാക്കണമെന്ന ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനോട്…

8 mins ago

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജിതം

കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീമിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി…

22 mins ago

വീട് കുത്തിത്തുറന്ന് മോഷണം,വിവാഹത്തിന് കരുതിവെച്ച 75 പവൻ നഷ്ടമായി

കണ്ണൂര്‍ : വീട് കുത്തിത്തുറന്ന് 75 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. പയ്യന്നൂർ പെരുമ്പയിലെ സി.എച്ച്. സുഹറയുടെ വീട്ടിലാണ് മോഷണം നടന്നത്.…

34 mins ago

മോഹൻലാലിന്റെ ഏകദേശ ആസ്തി 50 മില്യൺ ഡോളറിന് മുകളിൽ, കൊച്ചിയിലും ചെന്നൈയിലും വീടും ഫ്ലാറ്റും, കണക്കുകളിങ്ങനെ

മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ…

1 hour ago

ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധ, രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ

എറണാകുളം: ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ. കാക്കനാട് ഇടച്ചിറയിലെ റാഹത്ത് പത്തിരിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.…

1 hour ago