kerala

ഗവര്‍ണര്‍ എന്ന സ്ഥാനം വേണ്ട, എന്തിനാണ് അലങ്കാരത്തിന് അങ്ങനെയൊരാള്‍; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ  ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവര്‍ണര്‍ക്ക് ഭരണഘടനാ ചുമതല വഹിക്കാനാകുന്നില്ലെങ്കില്‍ രാജിവയ്ക്കണമെന്ന് കാനം പറഞ്ഞു. പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ ഗവര്‍ണര്‍ നിലപാട് എടുക്കണ്ട. 157 സ്റ്റാഫുകളുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നതെന്നും കാനം ചോദിച്ചു. ഗവര്‍ണറുടെ യാത്രകളില്‍ ഒന്നും സര്‍ക്കാര്‍ ഇടപെടുന്നില്ല. ഗവര്‍ണര്‍ മൂന്നാറില്‍ പോയ ചെലവ് ഞങ്ങള്‍ ചോദിക്കുന്നില്ലല്ലോ എന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങാന്‍ പാടില്ലായിരുന്നുവെന്നും കാനം പറഞ്ഞു. ഗവര്‍ണര്‍ പദവി തന്നെ വേണ്ടെന്നാണ് സിപിഐ നിലപാട്. ഗവർണർ ബ്ലാക്ക് മെയിൽ രാഷ്ട്രീയം പയറ്റുന്നുവെന്നും കാനം വിമര്‍ശിച്ചു.

ഗവര്‍ണര്‍ ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ആളാണ്. പേഴ്സണൽ സ്റ്റാഫ് കാര്യത്തിൽ അദ്ദേഹം നിലപാട് എടുക്കേണ്ട കാര്യമില്ല. നയപ്രഖ്യാപനം വായിക്കേണ്ടത് ഗവർണറുടെ ബാധ്യതയാണ്. അത് ചെയ്തില്ലെങ്കിൽ അദ്ദേഹം രാജിവയ്ക്കേണ്ടി വരും. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ അദ്ദേഹം ഇടപെടേണ്ടതില്ല. സർക്കാർ ഗവർണറുടെ മുന്നിൽ സര്‍ക്കാര്‍ വഴങ്ങാൻ പാടില്ലെന്നും കാനം പറഞ്ഞു. ഗവർണർ കഴിഞ്ഞയാഴ്ച മൂന്നാറിൽ പോയ ചെലവ് ഞങ്ങൾ ചോദിക്കുന്നില്ലല്ലോ. നിങ്ങൾ വിവരാവകാശം വഴി എടുത്താൽ അറിയാമല്ലോ. ഗവർണർ പദവി തന്നെ വേണ്ടെന്നാണ് സിപിഐ നിലപാട്. അലങ്കാരത്തിനായി എന്തിനാണ് ഇങ്ങനെയൊരു പദവിയെന്നും കാനം വിമര്‍ശിച്ചു.

അതേസമയം, ഖജനാവിന് വൻ തുക നഷ്ടമുണ്ടാക്കുന്ന പാർട്ടി റിക്രൂട്ട്മെൻറ് നോക്കിയിരിക്കില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ മുന്നറിയിപ്പ്. രാജ്ഭവനെ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കം തടയുമെന്നും ഗവർണ്ണർ വ്യക്തമാക്കി. തന്നെ വിമർശിച്ച വി ഡി സതീശനെയും എ കെ ബാലനെയും രൂക്ഷമായ മറുപടി നൽകിയാണ് ഗവർണ്ണർ നേരിട്ടത്. അതിനിടെ, ആരുടെ ഉപദേശം കേട്ടാലും ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം താൻ കേൾക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമര്‍ശിച്ചു. അഞ്ച് രാഷ്ട്രീയ പാർട്ടികളിൽ ഭിക്ഷാംദേഹിയെപ്പോലെ അലഞ്ഞു നടന്ന ചരിത്രമുള്ള ആളാണ് ഗവർണർ എന്നും സതീശൻ പരിഹസിച്ചു. ഗവർണർ സ്ഥാനത്തിരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ യോഗ്യനല്ലെന്നും സതീശൻ തുറന്നടിച്ചു.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

32 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

33 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

54 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

2 hours ago