entertainment

മാണ്ഡിയില്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കങ്കണ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം തനിക്ക് നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്‌ക്കും അനുരാഗ് ഠാക്കൂർ എംപിക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് കങ്കണ. മാണ്ഡി ജില്ലാ യൂണിറ്റിനൊപ്പം ഹോളി ആഘോഷിച്ച കങ്കണ ഏറെ വൈകാരികമായ ദിനമാണിന്നെന്നും പ്രതികരിച്ചു.

രാവിലെ മാണ്ഡിയിലെത്തിയ കങ്കണ ബിജെപി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഹോളിയുടെ ഭാഗമായി നേതാക്കള്‍ക്ക് നിറങ്ങള്‍ കൊണ്ട് തിലകം ചാർത്തിയ കങ്കണ, ജയ് ശ്രീറാം വിളികളോടെയാണ് സ്ഥാനാർത്ഥിത്വത്തെ സ്വീകരിച്ചത്.

“എല്ലാവർക്കും ഹോളി ആശംസകള്‍, ഇതെന്റെ ജന്മഭൂമിയാണ്. ഇവിടെ സ്ഥാനാർത്ഥിയാകാൻ എന്നെ തിരഞ്ഞെടുത്തുവെന്നത് വലിയ ഭാഗ്യമായി കണക്കാക്കുന്നു. ഹോളിയുടെ ഈയവസരത്തില്‍ വന്നുചേർന്ന ഈ സൗഭാഗ്യത്തെ ഞാനും എന്റെ കുടുംബാംഗങ്ങളും ഏറെ വൈകാരികമായാണ് കണക്കാക്കുന്നത്. എല്ലാവിധ പിന്തുണയും നല്‍കിയ ബിജെപി അദ്ധ്യക്ഷൻ നദ്ദയ്‌ക്കും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനും ഹിമാചല്‍ മുൻ മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിനും ഒരുപാട് നന്ദിയുണ്ട്. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഹിമാചലിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രത്യേകിച്ച്‌ മാണ്ഡിയിലുള്ളവർക്ക് ഏതുസാഹചര്യത്തിലും എപ്പോള്‍ വേണമെങ്കിലും എന്നെ സമീപിക്കാം.

പാർട്ടിയെ സംബന്ധിച്ചിടത്തോളം ഞാൻ പുതിയ കാര്യകർ‌ത്താവാണ്. പാർട്ടി പറയുന്നതെന്തായാലും അത് അനുസരിക്കുകയെന്നതാണ് എന്റെ കർത്തവ്യം. ബിജെപിയുടെ വിജയം എന്റേത് കൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വിജയിക്കുമ്ബോള്‍ ഞങ്ങളും വിജയിക്കുന്നു. ഞാനൊരു സൂപ്പർസ്റ്റാറാണെന്നോ വലിയ താരമാണെന്നോ കരുതുന്നില്ല. താരപരിവേഷങ്ങളെല്ലാം ഇവിടെ ത്യജിച്ചിരിക്കുകയാണ്. പാർട്ടി നല്‍കുന്ന നിർദേശങ്ങള്‍ പാലിക്കുന്ന എളിയ കാര്യകർത്താവായിരിക്കും ഇനി ഞാൻ.

ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതി നേടിയ നേതാക്കളിലൊരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ പാതയാണ് ഞങ്ങള്‍ പിന്തുടരുന്നത്. മോദിയുടെ അജണ്ട ഞങ്ങളുടേതുമാണ്. അദ്ദേഹത്തിന്റെ സേനയായി ഞങ്ങളുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളാണ് ഞങ്ങളോരോരുത്തരെയും വിജയത്തിലേക്ക് എത്തിക്കുന്നത്. – കങ്കണ പ്രതികരിച്ചു.

Karma News Network

Recent Posts

ശക്തമായ മഴ , ഇടുക്കി, പത്തനംതിട്ട,വയനാട്, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…

11 mins ago

വെള്ളം ചേർത്ത് ഡീസൽ വില്പന, സുരേഷ് ഗോപിയുടെ സർജിക്കൽ സ്ട്രൈക്ക് എല്ലാ പമ്പും പൂട്ടിക്കും, ജയിംസ് വടക്കൻ

വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…

39 mins ago

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

1 hour ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

2 hours ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

3 hours ago