രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള ചട്ടങ്ങള്‍ വിഞ്ജാപനം ചെയ്തതോടെ കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തുന്നത്. വിഷയത്തിൽ രൂക്ഷ വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് രംഗത്ത് എത്തിയത് ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു.
രാജ്യത്തെ എല്ലാ പൗരന്മാരും സാമൂഹിക സൗഹാർദ്ദത്തോടെ ജീവിക്കുന്ന ഒരു അന്തരീക്ഷത്തിൽ ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം 2019 (സിഎഎ) പോലുള്ള ഒരു നിയമവും നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ല. വിജയ് പറഞ്ഞു. തമിഴ്നാട്ടിൽ നിയമം നടപ്പാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം തമിഴ്നാട് സർക്കാരിനോട് അഭ്യർത്ഥിച്ചു.
എന്നാൽ ഇപ്പോഴിതാ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബോളിവുഡ് താരമായ കങ്കണ റാവത്ത് രംഗത്ത് എത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്ന അഭിപ്രായമാണ് പങ്കുവെച്ചത്. തിങ്കളാഴ്ച രാത്രി വിഞ്ജാപനം വന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കങ്കണ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും ചിത്രത്തിനൊപ്പം സിഎഎ എന്നെഴുതി ഇന്ത്യന്‍ പതാകയുടെ ഇമോജിയോടെയായിരുന്നു സ്റ്റോറി.
അതോടൊപ്പം 2014ല്‍ പ്രധാനമന്ത്രി മോദി സിഎഎയുടെ ആശയത്തെ സംബന്ധിച്ച് സംസാരിക്കുന്ന വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ‘‘സിഎഎ സംബന്ധിച്ച് ഒരു നിലപാട് എടുക്കുന്നതിന് മുന്‍പ് ഇത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കൂ എന്നാണ്’’ കങ്കണ കുറിക്കുന്നത്. മോദി ഗ്യാരണ്ടിയെന്നും സ്റ്റോറിയില്‍ എഴുതിയിട്ടുണ്ട്. നേരത്തെയും പൗരത്വ ഭേദഗതി നിയമത്തെയും കേന്ദ്ര സര്‍ക്കാര്‍ നടപടികളെയും കങ്കണ റാവത്ത് പിന്തുണച്ചിട്ടുണ്ട്. 2019 ല്‍ സിഎഎ സമര കാലത്ത് മൗനം പാലിച്ച ബോളിവുഡ് താരങ്ങളെ ‘ഭീരുക്കള്‍’ എന്നാണ് കങ്കണ വിളിച്ചത്.
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…