Premium

ഉദയ്പൂരിൽ തയ്യൽകാരനെ ചതിച്ചത് പോലീസ്, ഞടുക്കുന്ന വിവരങ്ങൾ

ഉദയ്പൂരിൽ തയ്യൽക്കടക്കാരനെ ഇസ്ളാമിക ഭീകരർ വധിച്ചതുമായി ബന്ധപ്പെട്ട് നിർണ്ണായകമായ വിവരങ്ങൾ പുറത്ത്, തന്റെ ജീവൻ അപകടത്തിലെന്ന് ചൂണ്ടിക്കാട്ടി തയ്യൽകാരൻ കനയ്യ ലാൽ ജൂൺ 15 ന് ഉദയ്പൂർ പോലീസിൽ റിപ്പോർട്ട് നൽകിയിരുന്നു, എന്നാൽ പോലീസ് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാതെ ഇരു പാർട്ടികളും തമ്മിൽ കരാർ ഉണ്ടാക്കി കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയവരെ പറഞ്ഞയച്ചു. തയ്യൽ കാരൻ തനിക്ക് വധ ഭീഷണി മുഴക്കിയവരേ കുറിച്ച് പോലീസിൽ നല്കിയ വിവരങ്ങൾ പോലീസ് അവഗണിച്ചു. മാത്രമല്ല തയ്യല്കാരനെ കൊല്ലും എന്ന് പറഞ്ഞവരുമായി ഒത്ത് തീർപ്പ് എഗ്രിമെന്യും പോലീസ് ഉണ്ടാക്കി അവരെ വിട്ടയച്ചു. കൂടാതെ അതിനും മുമ്പ് നുപൂർ ശർമ്മയേ അനുകൂലിച്ച് പോസ്റ്റിട്ടതിന് തയ്യൽക്കാരനെ പോലീസ് വിളിച്ച് വരുത്തി ശാസിച്ചിരുന്നു. ഇതെല്ലാം കോൺഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനമായ രാജസ്ഥാനിൽ നടന്ന കാര്യങ്ങളാണ്‌. കോൺ​ഗ്രസ് സർക്കാരും പോലീസും ഇത്തരം സംഭവികാസങ്ങളേ നോക്കി കണ്ടത് ബിജെപിക്ക് എതിരായി ഉയർന്ന ജനവികാരമായാണ്‌. അതുകൊണ്ട് തന്നെ അതിനു വേണ്ട പ്രാധാന്യം നല്കിയുമില്ല.

കലാപത്തിലേക്കും കുരുതിയിലേക്കും നീങ്ങുന്ന സ്ഥിതിഗതികൾ കണ്ടെത്തുന്നതിൽ പോലീസ് പരാജയപ്പെടുകയായിരുന്നു. ഉദയ്പൂരിൽ മുസ്ളീം ഭീകരന്മാരുടെ സെല്ലുകൾ ഉണ്ടാകുന്നതും പോലീസിനു കണ്ടെത്താൻ സാധിച്ചില്ല. ഗുരുതരമായ വീഴ്ച്ച ഉണ്ടായതിനിപ്പോൾ ഒരു അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറെയും സ്‌റ്റേഷൻ ഹൗസ് ഓഫീസറെയും ഇതിനകം സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്ന് ഡിജിപി എംഎൽ ലാതർ പറഞ്ഞു.
ജൂൺ 10 ന് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ ഒരു പോസ്റ്റ് ഇട്ടതിന് ലാലിനെതിരെ നസിം എന്ന മുസ്ളീം യുവാവ് പരാതി നല്കിയിരുന്നു എന്ന് രാജസ്ഥാൻ പോലീസ് പറഞ്ഞിരുന്നു. വെറും ഒരു അനുകൂല പോസ്റ്റ് മാത്രം ഇട്ട കാരനം പറഞ്ഞ് കൊല ചെയ്യപ്പെട്ട കനയ്യ ലാലിനെ 11ന്‌ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റും ഭീകരവാദികൾക്ക് വളം വയ്ച്ച് നല്കുന്നതായി. ക്രമ സമാധാന വിഷയമോ കുറ്റകൃത്യമോ ഒന്നും ചെയ്യാതെ തന്നെ കനയ്യ ലാലിനെ ആദ്യം പീഢിപ്പിച്ചത് രാജസ്ഥാനിലെ പോലീസ് ആയിരുന്നു. കുറ്റകരമായ ഉള്ളടക്കം ഒന്നും കനയ ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇല്ലായിരുന്നു. എന്നിട്ടും പോലീസ് ഭീകരവാദികൾക്ക് വളം വയ്ക്കാൻ അവർ നല്കിയ പരാതിയിൽ കനയ ലാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങി കട തുറന്ന് പ്രവർത്തിക്കുമ്പോഴാണ്‌ ഭീകരന്മാർ എത്തി കഴുത്തറത്ത് 26 മുറിവുകൾ ഉണ്ടാക്കി കനയ്യയേ കൊല്ലുന്നത്.

മുമ്പ് പോലീസ് സ്റ്റേഷനിൽ എത്തിയ കനയ്യ ലാൽ പോലീസിനോട് തനിക്ക് നേരിട്ട ദുരനുഭവം വിവരിക്കുകയും താൻ കുറ്റകരമായ അഭിപ്രായങ്ങളൊന്നും നടത്തിയിട്ടില്ലെന്നും തുറന്ന് പറഞ്ഞിരുന്നു.കുട്ടികൾ തന്റെ ഫോണിൽ ഗെയിം കളിക്കുന്നതിനിടയിൽ സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ അനുകൂലമായി ലൈക്ക് ചെയ്യുകയായിരുന്നു എന്നും പറഞ്ഞിരുന്നു.തുടർന്ന് സ്റ്റേഷനിൽ നിന്നും കനയ ലാലിനെ വിട്ടയച്ചിട്ടും പരാതിക്കാരനായ നസീമും സുഹൃത്തുക്കളും തന്നെ പിന്തുടർന്ന് കൊല്ലാൻ ശ്രമിക്കുന്നു എന്ന് കനയ്യ ലാൽ പോലീസിൽ വിവരം നല്കിയിരുന്നു. ഇതും പോലീസ് അവഗണിച്ചു.ഭീകരർ തന്നെ തന്നെ നിരന്തരം പിന്തുടരുന്നുണ്ടെന്നും തന്നെ നിരീക്ഷിക്കണമെന്നും പോലീസിന് മുമ്പാകെ നൽകിയ പരാതിയിൽ ഇര ആവശ്യപ്പെട്ടിരുന്നു.കട തുറന്നയുടൻ തന്നെ കൊല്ലാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ചിലർ തന്റെ ചിത്രങ്ങളും പേരും വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു.തുടർന്ന് ലോക്കൽ പോലീസ് സ്‌റ്റേഷൻ ഇരു സമുദായങ്ങളിലെയും അംഗങ്ങളെ വിളിച്ച് സമാധാനിപ്പിക്കുകയും കരാറിന് സൗകര്യമൊരുക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ പരാതിയിൽ പോലീസ് കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ ഈ അരും കൊലയും ഭീകര പ്രവർത്തിയും ഉണ്ടാകില്ലാരുന്നു എന്ന് കനയ്യ ലാലിന്റെ കുടുംബം പറയുന്നു.വിഷയം കൈകാര്യം ചെയ്ത് പോലീസുനു ഗുരുതരമായ വീഴ്ച്ചയാണുണ്ടയത്. ഉദയ്പൂരിലെ ശിരഛേദം “മനുഷ്യത്വത്തിന് കളങ്കം” എന്ന് സർവ്വ കക്ഷി യോഗം വിലയിരുത്തി.രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വിളിച്ചുചേർത്ത സർവകക്ഷിയോഗം കനയ്യ ലാൽ സാഹുവിന്റെ കൊലപാതകത്തെ അപലപിക്കുകയും സംയമനം പാലിക്കാനും സമാധാനം നിലനിർത്താനും ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

മനുഷ്യത്വരഹിതമായ ഈ പ്രവൃത്തി മനുഷ്യത്വത്തിന് കളങ്കം വരുത്തുന്നതിന് തുല്യമാണ്. കൊലപാതകത്തിലും ഗൂഢാലോചനയിലും ഉൾപ്പെട്ട കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുമെന്നും സാഹുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്നും ബുധനാഴ്ചത്തെ യോഗത്തിൽ മുഖ്യമന്ത്രി ഉറപ്പ് നല്കി. ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ട അന്വേഷണം എൻ ഐ എ നടത്തുന്നുണ്ട്. ഭീകര വിരുദ്ധ നിയമം ആയിരിക്കും പ്രതികൾക്കും ഗൂഢാലോചനക്കാർക്കും എതിരേ ചുമത്തുക.കൊലപാതകം സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗവും ഗെഹ്‌ലോട്ടിന്റെ അധ്യക്ഷതയിൽ ചേർന്നു. ക്രിമിനലുകൾക്ക് അന്താരാഷ്ട്ര സംഘടനകളുമായി ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

7 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

8 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

8 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

9 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

9 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

10 hours ago