entertainment

അച്ഛനും അമ്മയും ലിവിംങ്ങ് ടുഗെതര്‍ തെരഞ്ഞെടുത്തവരാണ്, കനി കുസൃതി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നടിയെ തേടിയെത്തി. ഇപ്പോള്‍ തന്റെ സിനിമ ജീവിതാനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് കനി കുസൃതി. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടി തുറന്ന് പറഞ്ഞത്.

കനി കുസൃതിയുടെ വാക്കുകള്‍, തന്റെ അച്ഛനും അമ്മയുമായ മൈത്രേയനും ജയശ്രീയും ലിവിംങ്ങ് ടുഗെതര്‍ തെരഞ്ഞെടുത്തവരാണ് അവരുടെ ജീവിതം തനിക്കേറെ സന്തോഷം തരുന്നതാണ്. എന്നാല്‍ കുട്ടിയായിരിക്കുമ്പോള്‍ തന്റെ കുടുംബം ഒരു സാധാരണ കുടുംബം പോലെ ആയിരിക്കണമെന്ന് കരുതിയിരുന്നു. അക്കാര്യം മുന്‍പ് പറഞ്ഞിട്ടുണ്ടെങ്കിലും താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ലെന്നാണ് തോന്നുന്നത്.

സാധാരണ കുടുംബമാകണം എന്നാഗ്രഹിച്ചതിന്റെ അര്‍ത്ഥം പലര്‍ക്കും മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു. അങ്ങനെ ആഗ്രഹിച്ചിട്ടുമില്ല. ചുറ്റുമുള്ള മുതിര്‍ന്ന ആളുകള്‍ എന്റെ മാതാപിതാക്കളെക്കുറിച്ച് മോശമായി സംസാരിക്കുന്നത് കേട്ട് നിവൃത്തികേട് കൊണ്ട് ചിന്തിക്കുന്നതാണ്. സ്വന്തം മാതാപിതാക്കളോട് സ്‌നേഹമുണ്ടെങ്കില്‍ അവരെ ആരും കുറ്റപ്പെടുത്തുന്നത് കേട്ടുനില്‍ക്കാന്‍ നമുക്ക് കഴിയില്ല. അതുകൊണ്ട് മാത്രമാണ് ചുറ്റുമുള്ള ആളുകള്‍ കുറ്റം പറയാത്ത രീതിയില്‍ എന്റെ അച്ഛനും അമ്മയും ജീവിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചത്. അല്ലാതെ അവര്‍ ചെയ്യുന്നത് തെറ്റാണെന്ന് തോന്നിയിട്ടല്ല.’

മോഡലിംഗും അഭിനയവും തുടങ്ങിയ സമയത്തു തന്നെ മാതാപിതാക്കളാണ് തന്റെ ഏറ്റവും വലിയ സൗഭാഗ്യമെന്ന് മനസ്സിലാക്കിയിരുന്നെന്നും മറ്റുള്ളവര്‍ പറയുന്നത് നോക്കേണ്ട കാര്യമില്ലെന്നതാണ്. നാടകം, സിനിമ, സീരിയല്‍ എന്നിവയ്ക്ക് പുറമെ ഗാര്‍ഡനിംഗും തനിക്ക് ഇഷ്ടമാണ്.

Karma News Network

Recent Posts

നമ്പർ പ്ലേറ്റുമില്ല , സീറ്റ് ബെൽറ്റുമില്ല, ആകാശ് തില്ലങ്കേരിയുടെ നഗര സവാരി, നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്

വയനാട്: മോട്ടോര്‍‌ വാഹന നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം…

19 mins ago

എസ്‌‌എഫ്‌ഐയ്ക്ക് ക്ലാസെടുക്കാൻ വരരുത്, ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി

കോഴിക്കോട്: നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്. സിപിഐ സംസ്ഥാന…

40 mins ago

മമതയ്ക്ക് വീണ്ടും പ്രഹരം, ഇനി ആനന്ദബോസിന്റെ സമയം, ക്രുപ്രസിദ്ധ ഗുണ്ട ഷാജഹാനേ പൂട്ടാൻ സുപ്രീം കോടതി

ഇനി ആനന്ദബോസിന്റെ സമയമാണ്. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ ഏറ്റുമുട്ടിയ സീനിയർ IPSകാരുടെ കസേര തെറിപ്പിച്ച നടപടിക്ക് പിന്നാലെ  ഗുണ്ടകൾക്കെതിരെ സുപ്രീം…

1 hour ago

ടി20 ലോകകപ്പ് 125 കോടി രൂപ ലഭിക്കുക സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെ 42 പേർക്ക്

20-20 ലോകകപ്പ് 2024ലെ ടീം ഇന്ത്യയുടെ വിജയികൾക്കുള്ള സമ്മാനതുകയായ 125 കോടി രൂപ കളിച്ചവർക്ക് മാത്രമല്ല ടീമിൽ ഉണ്ടായിരുന്ന എല്ലാവർക്കും…

1 hour ago

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം, ആചാരലംഘനം എക്‌സിക്യൂട്ടീവ് ഓഫീസർ വക, പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…

2 hours ago

പാലക്കാട് ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ…

2 hours ago