entertainment

അന്ന് താന്‍ വളരെ അസ്വസ്ഥയായിരുന്നു, ആദ്യ ഫോട്ടോഷൂട്ട് അനുഭവത്തെ കുറിച്ച് കനിഹ

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് കനിഹ. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരം. വിവാഹത്തിന് ശേഷവും സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി. കുടുംബത്തിനും കരിയറിനും ഒരേ പ്രാധാന്യമാണ് നല്‍കുന്നതെന്ന് പലപ്പോഴും നടി തുറന്ന് പറഞ്ഞിട്ടുണ്ട്. ചെന്നൈയിലാണ് നടി കുടുംബത്തിനൊപ്പം താമസിക്കുന്നത്. ഇപ്പോള്‍ തന്റെ ആദ്യ ഫോട്ടോഷൂട്ടിന്റെ ഓര്‍മ പങ്കുവയ്ക്കുകയാണ് നടി.

കനിഹ ആദ്യമായി ഫോട്ടോഷൂട്ടിന് പോസ് ചെയ്യുന്നത് 18-ാം വയസിലാണ്. മിസ് ചെന്നൈ മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ആയിരുന്നു ഇത്. അന്ന് താന്‍ വളരെ അസ്വസ്ഥയായിരുന്നു എന്നും എന്നാല്‍ തന്റെ ചിരിമാത്രം സ്വാഭാവികമായി വന്നു എന്ന് താരം പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ ആദ്യ ഫോട്ടോഷൂട്ട് ചിത്രത്തിനൊപ്പമാണ് നടി തന്റെ അനുഭവം പങ്കുവെച്ചത്.

കനിഹയുടെ കുറിപ്പ് വായിക്കാം

‘എനിക്ക് പതിനെട്ട് വയസുള്ളപ്പോള്‍, മിസ് ചെന്നൈ മത്സരത്തിനായുള്ള എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട്. ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു. അന്ന് ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്നതും, മേക്കപ്പും, മുടി പുതിയരീതിയില്‍ കെട്ടുന്നതെല്ലാം ആദ്യമായായിരുന്നു. എന്നാല്‍ അപ്പോഴും സ്വാഭാവികമായും എന്നിലേക്ക് വന്നത് എന്റെയാ പുഞ്ചിരിയായിരുന്നു. എല്ലാ ആദ്യാനുഭവങ്ങളും എപ്പോഴും പ്രത്യേകതയുള്ളതാകണമെന്നില്ല. ആദ്യമായി ഒരു കാറോടിക്കുന്നത്, ആദ്യത്തെ ചുംബനം, ആദ്യത്തെ ക്രഷ്, ആദ്യത്തെ ശമ്പളം, ആദ്യത്തെ ജോലി, അങ്ങനെ പലതും. നിങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആ ഓര്‍മ്മകള്‍ മുറുകെപിടിച്ച് പുഞ്ചിരിക്കുക. അത് പങ്കിടുന്നത് മൂല്യമുള്ളതാണ് എന്ന തോന്നുന്നെങ്കില്‍ എന്നോടുംകൂടെ പറയുക. തീര്‍ച്ചയായും അവ ഞാന്‍ വായിക്കും’

Karma News Network

Recent Posts

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യ, എതിർക്കുന്നവരെ പെണ്ണ് വിഷയത്തിൽ പെടുത്തുന്നു, എന്റെ പണി പോയി- ഡ്രൈവർ യദു

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു കർമ്മ ന്യൂസിനോട്. എല്ലാവർക്കും പരാതി കൊടുത്തെങ്കിലും ഒരു നടപടിയും…

25 mins ago

മഴ എത്തുന്നു, പത്തനംതിട്ടയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : കൊടും ചൂടിനെ തണുപ്പിക്കാൻ സംസ്ഥാനത്ത് മഴ എത്തുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ…

44 mins ago

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ചു, ദൃശ്യങ്ങൾ പുറത്ത്, സംഭവം മഞ്ചേരിയിൽ

മലപ്പുറം : കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ. മഞ്ചേരി കിടങ്ങഴിക്ക് സമീപമാണ് സംഭവം. ബൈക്കിൽ സഞ്ചരിച്ച രണ്ട് പേരും…

56 mins ago

സംഗീതം, നൃത്തം, വിജ്ഞാനം എന്നിവയുടെ സംരക്ഷകയായ ‘മിഴാവിൽ ഈശ്വരി’, അപൂർവ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഗായകൻ ജി. വേണുഗോപാൽ

ഭാര്യ രശ്മിക്കൊപ്പം വടക്കൻ മലബാറിലെ ക്ഷേത്രങ്ങൾ സന്ദർശിച്ച് ഗായകൻ ജി. വേണുഗോപാൽ. സംഗീത, നൃത്ത, വിജ്ഞാന മേഖലകളുടെ സംരക്ഷകയായി കുടികൊള്ളുന്ന…

1 hour ago

മുഖ്യമന്ത്രി വിദേശയാത്ര പോയത് അറിയിച്ചില്ല, അറിഞ്ഞത് മാധ്യമങ്ങളിൽ നിന്നെന്ന് ഗവർണർ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. യാത്രയെ കുറിച്ച്…

1 hour ago

പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമം, വിദ്യാര്‍ത്ഥി ജീവനൊടുക്കി

പ്ലസ്ടു പരീക്ഷ റിസള്‍ട്ട് വന്നതിന് പിന്നാലെ വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. കല്ലുവെട്ടാന്‍കുഴി സ്വദേശിയായ കൃഷ്ണന്‍ ഉണ്ണിയാണ്…

2 hours ago