kerala

മൂന്നാമതും കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ അനുവദിക്കണം; കണ്ണൂര്‍ സ്വദേശി ഹൈക്കോടതിയില്‍

കണ്ണൂര്‍: മൂന്നാമതും വാക്സിന്‍ എടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാര്‍ തെക്കന്‍ കുന്നുംപുറത്ത് ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. സൗദിയിലെ ദമാമില്‍ വെല്‍ഡറായി ജോലി ചെയ്യുന്ന ഗിരികുമാര്‍ നേരത്തെ രണ്ടു ഡോസ് കോവാക്സിന്‍ സ്വീകരിച്ചിരുന്നു.

ജനുവരിയില്‍ സൗദിയില്‍ കോവിഡ് രണ്ടാം തരംഗം തുടങ്ങിയതോടെയാണ് ഗിരികുമാര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയത്. നാട്ടിലെത്തിയ ഗിരികുമാര്‍ ഏപ്രില്‍ 17 ന് കോവാക്സിന്‍ ആദ്യ ഡോസ് കുത്തിവയ്പ്പെടുത്തു. ഒരു മാസത്തിന് ശേഷം രണ്ടാം ഡോസും സ്വീകരിച്ചു. തുടര്‍ന്ന് തിരികെ സൗദിയിലേക്ക് പോകാനുള്ള നടപടികളുമായി മുന്നോട്ടുപോയപ്പോഴാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് സൗദി അറേബ്യ അംഗീകാരം നല്‍കിയിട്ടില്ലെന്ന് അറിയുന്നതെന്നും, ഓഗസ്റ്റ് 30നകം തിരികെ സൗദിയിലേക്ക് മടങ്ങിപോകണം, അല്ലെങ്കില്‍ ജോലി നഷ്ടമാകുമെന്നും ഗിരികുമാര്‍ പറയുന്നു.

കോവിന്‍ പോര്‍ട്ടലില്‍ രണ്ടു തവണയില്‍ കൂടുതല്‍ വാക്സിന്‍ എടുക്കാന്‍ സാധ്യമല്ല. ഇതേത്തുടര്‍ന്നാണ് സൗദിയില്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള കോവിഷീല്‍ഡ് എടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗിരികുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 50 വയസ്സുള്ള തനിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. ഒരാള്‍ ഡിഗ്രിക്കും മറ്റേയാള്‍ പത്താം ക്ലാസ്സിലും പഠിക്കുകയാണ്.

മക്കളുടെ പഠനത്തിനും വീട്ടു ചെലവുകള്‍ക്കും മറ്റ് മാര്‍ഗങ്ങളില്ല. അതിനാല്‍ തനിക്ക് തിരികെ ഗള്‍ഫിലേക്ക് പോയേ മതിയാകൂ എന്നും ഗിരികുമാര്‍ ഹര്‍ജിയില്‍ പറയുന്നു. അതേസമയം, ഗിരി കുമാറിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് നിലപാട് തേടിയിരിക്കുകയാണ്. കോടതി കേസ് ഒന്‍പതിന് വീണ്ടും പരിഗണിക്കും.

Karma News Network

Recent Posts

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു, ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…

8 mins ago

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

37 mins ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

41 mins ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

1 hour ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, സർക്കാരിനോട് ഇടഞ്ഞ് എസ് എഫ് ഐയും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…

1 hour ago

ടോയ് ട്രെയിൻ മറിഞ്ഞ് അപകടം, 11-കാരന് ദാരുണാന്ത്യം

ചണ്ഡി​ഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…

2 hours ago