topnews

ഒരു മതത്തെയും അവഹേളിക്കില്ല, രണ്ട് വക്താക്കളേ ബിജെപി പുറത്താക്കി

മുഹമദ്ദ് നബിക്കെതിരേ വിവാദ പരാമർശം നടത്തിയതിന്റെ പേരിൽ പാർട്ടി വക്താവ് നൂപുർ ശർമ്മയെയും നവീൻ ജിൻഡാലിനെയും സസ്പൻഡ് ചെയ്ത് ബിജെപി. . വെറും ഒരു സസ്പെൻഷൻ അല്ല. ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഇവരെ പുറത്താക്കുകയും ചെയ്തു. മുസ്ളീം മതത്തിലെ വിശ്വാസികളുടെ ആരാധ്യനായ മുഹമദ് നബിയെ അപമാനിച്ചു എന്ന കാരണത്താലാണ്‌ കർശന നടപടി. ഇതിന്റെ പേരിലായിരുന്നു വെള്ളിയാഴ്ച്ച നിസ്കാരം കഴിഞ്ഞ മുസ്ളീം വിശ്വാസികൾ കാൺ പൂരിൽ കലാപം ഉണ്ടാക്കിയത്. ഹിന്ദു വ്യാപാര സ്ഥാപനങ്ങൾ തകർക്കുകയും ചെയ്തിരുന്നു. എന്തായാലും വിവാദത്തേ തുടർന്ന് 2 ഉന്നത നേതാക്കൾ ബിജെപിയിൽ നിന്നു തന്നെ ഞൊടിയിടയിൽ പുറത്തായിരിക്കുകയാണ്‌. ഇവരുടെ പ്രസ്ഥാവനയെ തള്ളി ബിജെപി ജനറൽ സിക്രട്ടറിയുടേതായ പത്ര കുറിപ് വന്നതിനു തൊട്ട് പിന്നാലെയാണ്‌ സസ്പെൻഷൻ വരുന്നത്. ഒരു ടിവി വാർത്താ ചർച്ചയ്ക്കിടെ ശർമ്മ നടത്തിയ വിവാദ പരാമർശങ്ങളിൽ നിന്ന് പാർട്ടി വിട്ടുനിൽക്കുന്ന പ്രസ്താവന പുറപ്പെടുവിച്ചതിന് പിന്നാലെയാണ്‌ പുറത്താക്കൽ നടപടി. ഉത്തർപ്രദേശിലെ കാൺപൂരിൽ ഈ2 നേതാക്കൾ കലാപത്തിനു പ്രേരണ നല്കുന്ന വിധം പ്രസ്ഥാവന നടത്തി എന്നാണ്‌ നടപടിക്ക് കാരണമായി ബിജെപി പറഞ്ഞത്. ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്നതോ അവഹേളിക്കുന്നതോ ആയ ഏതൊരു പ്രത്യയശാസ്ത്രത്തിനും പാർട്ടി ശക്തമായി എതിരാണെന്ന് ബഹളത്തിനിടയിൽ പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിംഗ് പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തേ ഏതെങ്കിലും ഒരു മതത്തേയോ മത വ്യക്തിത്വങ്ങളായ ദൈവങ്ങളേയോ അപമാനിക്കുന്നതിനെ ബിജെപി അപലപിക്കുന്നതായി ദില്ലിയിൽ നിന്നും ബിജെപിയുടെ ദേശീയ സിക്രട്ടറി അരുൺ സിങ്ങ് പ്രസ്ഥാവിച്ചു.പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള ബിജെപി വക്താവായ നൂപുർ ശർമ്മയുടെ അഭിപ്രായത്തിൽ വൻ പ്രതിഷേധത്തിനും അക്രമത്തിനും ഇടയിലാണ്‌ ബിജെപിയുടെ പ്രസ്ഥാവന വന്നിരിക്കുന്നത്. ബിജെപി ജനറൽ സിക്രട്ടറി അരുൺ സിങ്ങാണ്‌ പ്രസ്ഥാവന ഇറക്കിയിരിക്കുന്നത്.ഏതെങ്കിലും മത വ്യക്തികളെ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു“ എന്ന് ബിജെപി വ്യക്തമാക്കി.എന്നാൽ ഏതെങ്കിലും സംഭവത്തെക്കുറിച്ചോ അഭിപ്രായത്തെക്കുറിച്ചോ പാർട്ടി നേരിട്ട് പരാമർശിച്ചിട്ടില്ല.

”ഇന്ത്യയുടെ ആയിരക്കണക്കിന് വർഷത്തെ ചരിത്രത്തിൽ, എല്ലാ മതങ്ങളും പൂക്കുകയും തഴച്ചുവളരുകയും ചെയ്തു. വിദേശത്ത് നിന്നും പല മതങ്ങൾ ഇന്ത്യയിൽ എത്തുകയും നാം അവർക്ക് സ്വാഗതം ഏകുകയും ചെയ്ത പാരമ്പര്യമാണുള്ളത്.ഭാരതീയ ജനതാ പാർട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തിലെ ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ബിജെപി ശക്തമായി അപലപിക്കുന്നു ബിജെപി ഇറക്കിയ പ്രസ്ഥാവനയിൽ പറയുന്നു.ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ഇഷ്ടമുള്ള ഏത് മതത്തിൽ ജീവിക്കാനും എല്ലാ മതങ്ങളെയും ബഹുമാനിക്കാനും ബഹുമാനിക്കാനും അവകാശം നൽകുന്നു,“ കഴിഞ്ഞയാഴ്ച ഒരു ടിവി ചർച്ചയ്ക്കിടെ പ്രവാചകനെ നിന്ദിക്കുന്ന തരത്തിൽ നുപുർ ശർമ നടത്തിയ പരാമർശം മുസ്ലീം ഗ്രൂപ്പുകളിൽ നിന്ന് വലിയ പ്രതിഷേധത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് യു പിയിലെ കാൺ പൂരിൽ വെള്ളിയാഴ്ച്ച പ്രാർഥനയ്ക്ക് ശേഷം പള്ളിയിൽ നിന്നും ഇറങ്ങി വന്നവർ കലാപം ഉണ്ടാക്കിയിരുന്നു. ഹിന്ദു സ്ഥാപനങ്ങൾ തകർക്കുകയും അനവധി പേർക്കും പോലീസുകാർക്കും പരിക്കേല്ക്കുകയും ചെയ്തിരുന്നു. കലാപത്തേ ഉരുക്ക് മുഷ്ടികൊണ്ട് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആതിത്യനാഥ നേരിടുകയാണ്‌. അക്രമകാരികളേ മുഴുവൻ സി സി ടി വി ദൃശ്യങ്ങളും വീഡിയോ ദൃശ്യങ്ങളും വയ്ച്ച് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചുകൊണ്ടിരിക്കുകയാണ്‌. 36 പേരെ അറസ്റ്റ് ചെയ്യുകയും 1500 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കാൺപൂരിൽ കലാപം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും സംഭവസ്ഥലത്ത് നിന്ന് 80 കിലോമീറ്റർ അകലെ ഒരു ചടങ്ങിലായിരുന്നു.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

19 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

36 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

49 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

55 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

2 hours ago