kerala

കര്‍ക്കടക വാവുബലി, ആലുവ മണപ്പുറവും, വർക്കല പാപനാശം ക്ഷേത്രത്തിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിൽ

കര്‍ക്കടക വാവുബലിക്കായി ആലുവ മണപ്പുറത്ത് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയാണ് ഒരുക്കങ്ങള്‍. നാളെയാണ് കര്‍ക്കടക വാവ്. പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും.ആകെ 80 ബലിത്തറകളാണ് മണപ്പുറത്തുള്ളത്. ഇതില്‍ പകുതിയിലേറെ ഇതിനോടകം ലേലം ചെയ്തു. ബാക്കിയുള്ളവ പുരോഹിതർ വരുന്നമുറയ്ക്ക് കൈമാറും. മഹാദേവ ക്ഷേത്രത്തിന്‍റെ തറയിൽ പ്രകൃതിദത്ത കല്ലുകൾ വിരിക്കലും കുളിക്കടവുകളിൽ ബാരിക്കേഡുകൾ കെട്ടലും ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. വർക്കല പാപനാശം ക്ഷേത്രത്തിൽ ബലിതർപ്പണത്തിനായ് 250 ഓളം ബലിത്തറകൾ തയ്യാറായിക്കഴിഞ്ഞു.

കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് കര്‍ക്കടക വാവായി ആചരിക്കുന്നത്. ഈ ദിവസം പിതൃപൂജകള്‍ക്ക് വളരെ ഉത്തമമെന്നാണ് വിശ്വാസം. . സൂര്യനും ചന്ദ്രനും ഒരേ രാശിയിൽ വരുന്നതാണ് അമാവാസി അഥവാ കറുത്തവാവ്. ഈ ദിനങ്ങളിൽ ചന്ദ്രൻ്റെ ഇരുണ്ടഭാഗം ഭൂമിക്ക് അഭിമുഖമായി വരും.

തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ച് ഈറനോടെയാണ് ബലിതര്‍പ്പണം നടത്തേണ്ടത്. പൂര്‍വ്വികരെ മനസിൽ വിചാരിച്ച് ഭക്തിയോടെ ആചാര്യൻ്റെ മുന്നിൽ ഒരു മുട്ടു നിലത്ത് മുട്ടിച്ച് ഇരിക്കുക. ശേഷം ദര്‍ഭ മൂന്ന് ഇഴ ചേര്‍ത്ത് കെട്ടിയ പവിത്രം കൈയിൽ അണിയുക. എള്ള്, പൂവ്, ചന്ദനം എന്നിവ സമീപം കരുതണം. വിഷ്ണുവിനെയും അഷ്ടദിക് പാലകരെയും ബ്രഹ്മാവിനെയും വന്ദിക്കണം. വിഷ്ണുസാന്നിദ്ധ്യമില്ലാതെ ചെയ്യുന്ന ശ്രാദ്ധം പിതൃക്കളില്‍ നിന്ന് അസുരന്മാര്‍ അപഹരിക്കുന്നുവെന്നാണ് സങ്കല്പം.

അരി വേവിച്ച് ശര്‍ക്കര, തേന്‍, പഴം, എള്ള്, നെയ്യ് എന്നിവ ചേര്‍ത്ത് കുഴച്ച് ഉരുട്ടിയ പിണ്ഡം എള്ള്, പൂവ്, ചന്ദനം, ഒരു നൂല്‍ കഷ്ണം (വസ്ത്രസങ്കല്പം) വച്ച് ‘ഈ അന്നം സ്വീകരിച്ച്, തൃപ്തിയായി, വിഷ്ണുപദം പൂകുക” എന്ന പ്രാര്ത്ഥനനയോടെ ശ്രാദ്ധം ചെയ്യുക. ആചാര്യൻ്റെ ഉപദേശ പ്രകാരം മാത്രമേ ബലികര്‍മ്മം നടത്താവൂ. ശ്രാദ്ധം പൂര്‍ത്തിയായ ശേഷം പിണ്ഡം ഉള്‍പ്പെടെയുള്ളവ ഒഴുകുന്ന വെള്ളത്തിൽ സമര്‍പ്പിച്ച് ദക്ഷിണ നൽകി പവിത്രം ഉപേക്ഷിക്കുക.

കെഎസ്ആർ ടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നു ആലുവ മണപ്പുറത്തേക്ക് സ്പെഷൽ ബസ് സർവീസുണ്ടാകും. അന്നദാനവും ഒരുക്കും. അപ്പം, അരവണ എന്നിവ തയാറാക്കുന്ന ജോലികളും ആരംഭിച്ചു. കൂടുതൽ പൊലീ സിനെ നിയോഗിക്കുന്നതിനൊപ്പം അഗ്നിര ക്ഷാസേനയും സ്കൂബ സംഘവും നീന്തല്‍ വൈദഗ്ദ്യമുള്ള 250 സിവില്‍ ഡിഫന്‍സ് വളന്‍റിയര്‍മാരെയാണ് മണപ്പുറത്ത് വിന്യസിക്കുന്നത്.

Karma News Network

Recent Posts

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

8 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

40 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

1 hour ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago