mainstories

പാലക്കാട് ഇ ശ്രീധരൻ ജയിക്കും, മലപ്പുറത്ത് യു ഡി എഫ്

കേരളം ആർക്കൊപ്പം എന്ന കർമ്മ ന്യൂസിന്റെ തിരഞ്ഞെടുപ്പ് സർവേയിൽ പാലക്കാട്, മലപ്പുറം ജില്ലകളിലേ ഫലം പുറത്തുവിടുന്നു. മുക്കാൽ ലക്ഷത്തോളം വോട്ടർമാരാണ് സർവേയിൽ പങ്കെടുത്തത്. കേരളം ആരു ഭരിക്കും എന്ന് തീരുമാനിക്കുന്നതിൽ നിർണ്ണായക ശക്തിയാണ്‌ മലപ്പുറം. കാരണം ഈ ഒരറ്റ ജില്ലയിൽ 16 നിയമ സഭാ സീറ്റുകൾ ആണുള്ളത്. കാലാ കാലങ്ങളായി മുസ്ളീം ലീഗിന്റെ പടയോട്ടം ആണ്‌ മലപ്പുറത്ത്. കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞടുപ്പിൽ മലപ്പുറം ജില്ലയിൽ 16 സീറ്റുകളിൽ നാല് സീറ്റുകൾ ഇടത് മുന്നണിക്ക് ലഭിച്ചിരുന്നു. എന്നാൽ ഈ ക്കുറി വീണ്ടും മലപ്പുറം തൂത്തു വാരുകയാണ്‌ യു ഡി എഫ്. മലപ്പുറത്ത് പൊന്നാനി ഒഴികെ ഉള്ള 15 സീറ്റിലും യു ഡി എഫ് വൻ വിജയം കാഴ്ച്ച വയ്ക്കും. അതായത് മുൻ തവണയേക്കാൾ യു ഡി എഫിനു മലപ്പുറത്ത് 3 സീറ്റുകൾ അധികം ലഭിക്കും. തവനൂരിൽ മന്ത്രി കെ ടി ജലീൽ പരാജയപ്പെടും എന്ന് പറയുന്നവർ 60 % ആളുകളാണ്‌. അവിടെ ഫിറോസ് കുന്നും പറമ്പിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും‌. മന്ത്രിക്കെതിരെ നടത്തിയ പ്രചരണം ഫലം കാണുകയും എന്നാൽ ഫിറോസിനെതിരെ ഉയർത്തിയ ഒരു ആരോപണം പോലും രേഖാ മൂലം തെളിയിക്കാനും സാധിക്കാതെ പോയി. പിണറായിയുടെ കണ്ണും കാതും കൈയ്യും ഒക്കെയായിരുന്ന മന്ത്രി കെ ടി ജലീൽ പരാജയത്തിന്റെ രുചി അറിയുവാൻ പോകുന്നു എന്ന് തന്നെയാണ്‌ ഫലങ്ങൾ. ഇടത് മന്ത്രി സഭയിലെ വലിയ ഒരു ആല്പരത്തേ ആയിരിക്കും ഫിറോസ് കുന്നുമ്പറമ്പിൽ വീഴ്ത്തുക..

മറ്റൊരു പ്രധാന വിവാദ മഢലം നിലമ്പൂരിലെ ഇടത് വിവാര നായകൻ പി. വി അൻവർ ആണ്‌. അൻവർ നിലമ്പൂരിൽ പരാജയപ്പെടും. വി കെ പ്രകാശ് ആയിരിക്കും നിലമ്പൂരിൽ പി വി അൻ വറിനെ തോല്പ്പിക്കുക.. കേരളത്തിൽ ഏറ്റവും അധികം ഭൂരിപക്ഷത്തിൽ പി കെ കുഞ്ഞാലിക്കുട്ടി ജയിക്കും. കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി 70% പേരാണ്‌ അഭിപ്രായം അറിയിച്ചത്. കൊണ്ടോട്ടി, എറണാട്, നിലംബൂർ, വണ്ടൂർ, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്നു, തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ ഇങ്ങനെ എല്ലാ മണ്ഡലങ്ങളും, യുഡിഫ് നൊപ്പം നില്കും എന്ന് സൂചന. രാഹുൽ ​ഗാന്ധിയുടെ മലപ്പുറത്തെ സന്ദർശനം യുഡിഎഫിന് ​ഗുണം ചെയ്യും.

ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. സംസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളെയും അപേക്ഷിച്ച് ബിജെപിയ്ക്ക് വലിയ മുന്നേറ്റമുള്ള പാലക്കാട് മണ്ഡലത്തിൽ ബിജെപി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായിരുന്നു. നിലവിൽ ഒരു നിയമസഭാംഗം മാത്രമുള്ള ബിജെപി ഏറ്റവുമധികം പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നു കൂടിയാണ് പാലക്കാട്. ആകെ 12 സീറ്റുകളാണ് പാലക്കാടുള്ളത്. പാലക്കാട് ബലാബലം ആയിരിക്കും എന്ന സൂനകളാണ് പുറത്തുവരുന്നത്.‌ പാലക്കാട് ഇ ശ്രീധരൻ വിജയിക്കും എന്നാണ്‌ സർവേയിൽ പങ്കെടുത്ത 38% പേരും പറയുന്നത്, 36% പേർ ഷാഫി പറമ്പിലും 28% പേർ ഇടത് മുന്നണിയും ജയിക്കും എന്ന് പറയുന്നു. ഇടത് മുന്നണി പാലക്കാട് സീറ്റിൽ മൂന്നാമതെത്തും എന്നുറപ്പ്. ഇ ശ്രീധരനും ഷാഫി പറമ്പിലും പൊരിഞ്ഞ പോരാട്ടം തന്നെയാണ്‌ നടക്കുക..നിലവിൽ യുഡിഎഫിന് 3സിറ്റിംഗ് സീറ്റുകൾ ആണുള്ളതെങ്കിലും, തൃത്താല, പട്ടാമ്പി, മണ്ണാർക്കാട്,  ചിറ്റൂർ, നെന്മാറ എന്നിവ ഇത്തവണ യുഡിഫ് നൊപ്പം പോരും എന്നാണ് ജനങ്ങൾ വിലയിരുത്തുന്നത്.

മൂന്ന് യുവാക്കൾ ഏറ്റുമുട്ടുന്ന മണ്ഡലമാണ് തൃത്താല. ബൽറാമും രാജേഷും ശ്ങ്കു ടി ദാസുമാണ് ഇവിടെ കളത്തിലുള്ളത്. ആവേശപ്പോരിൽ നേരിയ ഭൂരിഭക്ഷത്തിൽ ബൽറാം തന്നെ വീണ്ടും ജയിക്കും. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പാലക്കാട് ജില്ല സമാ സമം ആയിരിക്കും. വോട്ടു ശതമാനം മികച്ച രീതിയിൽ ഉയർത്താൻ ബിജെപിക്കും സാധിക്കും.

 

Karma News Network

Recent Posts

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

9 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

14 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

34 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

42 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

56 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

1 hour ago