entertainment

ആകെ മൊത്തം നിരാശയിലാണ്, ജീവിതത്തിലാദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്; കാര്‍ത്തിക് സൂര്യ

അവതാരകനായും വ്‌ളോഗറായും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് കാര്‍ത്തിക് സൂര്യ. അടുത്തിടെയായി കാർത്തിക്കിന്റെ വീഡിയോ കാണാതിരുന്നതിനെക്കുറിച്ച് ആരാധകര്‍ ചോദിച്ച് തുടങ്ങിയതിന് പിന്നാലെ തന്റെ അവസ്ഥ വിവരിച്ചെത്തിയിരിക്കുകയാണ് താരം

കാർത്തിക് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ

ഡെങ്കിപ്പനി കാരണം ഡിസംബര്‍ 25 മുതല്‍ ഞാന്‍ ആശുപത്രിയിലായതിനാലാണ് അപ്‌ഡേറ്റ്‌സ് ഒന്നും ഇല്ലാതെ ഇരുന്നത്. 4-5 ദിവസം കൂടി ഇവിടെ കിടക്കേണ്ടി വരുമെന്നും അതുകഴിഞ്ഞ് വീട്ടില്‍ ചെന്നാലും ബെഡ് റെസ്റ്റ് വേണ്ടി വരുമെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. ഈ പനി കാരണം ജനുവരി 15 വരെ ഉള്ള എല്ലാ ഷൂട്ടും വ്‌ളോഗ്‌സും പ്ലാനും ഡ്രോപ് ചെയ്യേണ്ടി വന്നു. എന്തായാലും ഇനി പൂര്‍ണ ആരോഗ്യവാനായതിന് ശേഷമേ വീഡിയോ ചെയ്യുള്ളൂ.

പോഡ്കാസ്റ്റ് റെക്കോര്‍ഡ് ചെയ്തു പബ്ലിഷ് ചെയ്യാന്‍ ഇന്ന് നാ്ട്ടിലോട്ട് വിളിച്ചപ്പോള്‍ അളിയന്‍മാരോട് സംസാരിച്ചിട്ടുണ്ട്. അപ്പോള്‍ ഉടനെ തന്നെ പുതിയ പോഡ്കാസ്റ്റ് അപ്പാവും. എന്താണ് പറയേണ്ടതെന്നറിയില്ല. ആകെ മൊത്തം നിരാശയിലാണ്. ജീവിതത്തിലാദ്യമായിട്ടാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്. അതും കൊച്ചിയില്‍.

നാട്ടില്‍ പോണമെങ്കില്‍ പോലും പ്ലേറ്റ്‌ലറ്റ് കൗണ്ട് ഒരു ലക്ഷത്തിന് മുകളിലെങ്കിലും ആവണം. ഇപ്പോള്‍ ഇത് ടൈപ്പ് ചെയ്യുമ്പോള്‍ 38000 മാത്രമേയുള്ളൂ. പനിയൊക്കെ മാറി ഫുള്‍ ശക്തിയോടെ തിരിച്ചുവരാന്‍ എല്ലാവരും ഒന്ന് പ്രാര്‍ത്ഥിച്ചേക്കണേ. എന്തായാലും എല്ലാരും ഹാപ്പിയായി ഹെല്‍ത്തിയായിട്ട് ഇരിക്കുക. ആ പിന്നെ ഏതേലും കൊതുകിനെ കണ്ടാല്‍ വെറുതെ വിടരുത്, തീര്‍ത്ത് കളഞ്ഞേക്കണം എന്നുമായിരുന്നു കാര്‍ത്തിക്കിന്റെ കുറിപ്പ്.

അസുഖം മാറി എനര്‍ജനറ്റിക്കായി തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുന്നു. ചേട്ടന് സുഖമാവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം. പെട്ടെന്ന് മാറാനായി പ്രാര്‍ത്ഥിക്കാം. എത്രയും പെട്ടെന്ന് ഞങ്ങളുടെ എനര്‍ജറ്റിക് കാര്‍ത്തി തിരിച്ചുവരട്ടെ. വിഷമിക്കുകയൊന്നും വേണ്ട, എത്രയും പെട്ടെന്ന് തന്നെ തിരിച്ചുവരാന്‍ കഴിയും… തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയായുള്ളത്.

Karma News Network

Recent Posts

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

12 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

43 mins ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

9 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

10 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

11 hours ago