സ്വന്തമായി ഒരു വീട് വാങ്ങണമെന്ന ആഗ്രഹമയി കഴിയുന്ന ബൈജുവിനെ ഭാഗ്യ ദേവത കടാക്ഷിച്ചത് കാരുണ്യ ലോട്ടറിയുടെ രൂപത്തിൽ. മുതുകുളം തെക്ക് അനുഗ്രഹയിൽ ബൈജു(മഞ്ജു)വിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. 80 ലക്ഷം രൂപയാണ് സമ്മാനത്തുക.നാലുവർഷമായി വാടകവീട്ടിലാണ് ബൈജുവും കുടുംബവും കഴിയുന്നത്. സ്വന്തമായി വസ്തുവും വീടും വാങ്ങണമെന്നും കുട്ടികളെ നല്ലരീതിയിൽ പഠിപ്പിക്കണമെന്നുമാണ് ആഗ്രഹം.
എന്നാൽ ടിപ്പർ ലോറി ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും ഇതെല്ലാം എങ്ങനെ സാധിക്കുമെന്നുള്ള നിരാശയും ഇവർക്കുണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം തോൽപ്പിച്ചു കൊണ്ടാണ് ബൈജുവിനെയും കുടുംബത്തെയും ഭാഗ്യദേവത കടാക്ഷിച്ചത്. ബൈജുവിന്റെ ഭാര്യ ഷീന, മക്കൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആനന്ദ്, ഏഴാംക്ലാസ് വിദ്യാർഥിനിയായ ഐശ്വര്യ എന്നിവരാണ്. ഏതാണ്ട് നാലു വർഷക്കാലമായി സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെന്നും മുൻപ് രണ്ടു തവണയായി അമ്പതിനായിരം രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും ബൈജു പറയുന്നു
വെട്ടത്ത്മുക്കിലെ രാജു എന്ന ആളുടെ കടയിൽനിന്നും ബൈജു എടുത്ത് പി ഡി 226176 എന്ന നമ്പറിലുള്ള ലോട്ടറിയ്ക്കാണ് സമ്മാനം ലഭിച്ചത്. തുടർന്ന് ലോട്ടറി കരിയിലക്കുളങ്ങര എസ് ബി ഐ ബാങ്കിൽ ഏൽപ്പിച്ചു.
ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്സി വിദ്യാർത്ഥിയായ നിതേഷാണ്…
ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…