തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നാലാം തവണയും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ചോദ്യം ചെയ്യും. നാളെ 10.30ന് ഇഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം.
നേരത്തെ മൂന്ന് തവണയായി 25 മണിക്കൂറിലധികം എം.എം വർഗീസിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം എട്ട് മണിക്കൂറിൽ കൂടുതൽ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ എം.എം വർഗീസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് ഇഡി വ്യക്തമാക്കുന്നത് . മാത്രമല്ല തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ എം.എം വർഗീസ് തയ്യാറാവുന്നില്ലെന്നും ഇഡി പറയുന്നു.
കഴിഞ്ഞ ആറ് വർഷമായി സിപിഎമ്മിന്റെ തൃശൂർ ജില്ലാ സെക്രട്ടറിയാണ് എം.എം വർഗീസ്. പാർട്ടി നിർദ്ദേശപ്രകാരം ബാങ്കിൽ നടന്ന ഇടപാടുകളെല്ലാം വർഗീസിന്റെ അറിവോടെയായിരിക്കും എന്ന നിഗമനത്തിലാണ് ഇഡി. അതിനാലാണ് വർഗീസിനെ കൂടുതൽ ചോദ്യം ചെയ്യുന്നത്
അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ സിപിഎം നേതാക്കളെ ഇഡി ചോദ്യം ചെയ്യുന്നുണ്ട്. സിപിഎം മുൻ ലോക്കൽ സെക്രട്ടറി എം.ബി രാജു, കരുവന്നൂർ ബാങ്കിന്റെ മുൻ വൈസ് പ്രസിഡന്റ് പീതാംബരൻ എന്നിവരെ ഇഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന് ഇടവേള ബാബു. സിനിമാതാരങ്ങളുടെ…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…