Home kerala കരുവന്നൂർ തട്ടിപ്പ്, ദയാവധത്തിന് അപേക്ഷ നൽകിയ ജോഷിയുടെ പണം ഈ മാസം 30ന് മുമ്പ് നൽകും

കരുവന്നൂർ തട്ടിപ്പ്, ദയാവധത്തിന് അപേക്ഷ നൽകിയ ജോഷിയുടെ പണം ഈ മാസം 30ന് മുമ്പ് നൽകും

കരുവന്നൂർ തട്ടിപ്പിന് ഇരയായി പണം നഷ്ടമായതിന് പിന്നാലെ ദയാവധത്തിന് അപേക്ഷ നൽകിയ ജോഷിയുടെ പണം ഈ മാസം മുപ്പതിന് മുമ്പ് തന്നെ നൽകുമെന്ന് അധികൃതർ. തൊണ്ണൂറ് ലക്ഷം രൂപയിൽ ഇരുപത്തിയെട്ട് ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചത്. ബാക്കി പണം ആവശ്യപ്പെട്ട് ജോഷി വീണ്ടും സമരത്തിനിറങ്ങി.

ഇതോടെയാണ് ബാക്കി തുക കൂടി നൽകാൻ ബാങ്ക് ശ്രമിക്കുന്നത്. ഏപ്രിൽ 30ന് മുൻപ് പണം നൽകാമെന്ന് കഴിഞ്ഞ നാലുമാസം മുമ്പ് മന്ത്രി വി.എൻ വാസവൻ ഉറപ്പ് നൽകിയിരുന്നു. ഇതുവരെയും ഈ പണം പൂർണമായും തിരികെ കിട്ടാത്തതിനെ തുടർന്നാണ് ഇന്ന് കരുവന്നൂർ ബാങ്കിന്റെ മാപ്രാണം ശാഖയിലെത്തി ജോഷി സമരത്തിനൊരുങ്ങി.

ഇതുവരെയും ധാരണ ആകാത്തതിനെ തുടർന്നാണ് ഇന്ന് മാപ്രാണം ശാഖക്കുള്ളിൽ കയറി വസ്ത്രമുരിഞ്ഞ് പ്രതിഷേധിക്കുമെന്ന് ജോഷി ഭീഷണി മുഴക്കിയത്. അതിനെ തുടർന്നാണ് ബാങ്കിന്റെ ഉന്നത അധികൃതരെ വിളിച്ച് ചർച്ച നടത്തിയത്. പിന്നാലെ, മുപ്പതാം തീയതിക്കുള്ളിൽ ജോഷിക്ക് കിട്ടാനുള്ള പണം പൂർണമായും തിരികെ നൽകാം എന്ന ധാരണയിലെത്തുകയായിരുന്നു.