ആറ്റിങ്ങലിൽ കേന്ദ്ര മന്ത്രി ജയിക്കുമോ, രണ്ടാം സ്ഥാനം ആർക്ക്, ഫലം പ്രവചനം- പാണ്ഢ്യാല ഷാജി

ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന ആറ്റിങ്ങൽ മണ്ഡലം ഇന്ന് കോൺഗ്രസിന്റെ കൈയിലാണ്. സമ്പത്ത് കൊടികുത്തി വാണിരുന്ന സ്ഥാനത്താണ് അടൂർ പ്രകാശ് കയറിയിരുന്നത്. ഇതോടെയാണ് ആറ്റിങ്ങലിന്റെ രാഷ്ട്രീയ ചിത്രം മാറിയത്. കള്ളവോട്ട് ഉൾപ്പടെ പുറത്തായതോടെയാണ് ആറ്റിങ്ങലിൽ ഇടതുപക്ഷത്തിന് അടിതെറ്റിയത്.

ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപി വോട്ടു പിടിക്കുമെന്ന് ഉറപ്പാണ്. ബിജെപി പ്രവർത്തകർ ഒരു ദിവസവും കൂടി വരുന്ന കാഴ്ചയാണ് ആറ്റിങ്ങലിൽ ഉള്ളത്. കോൺഗ്രസ് സ്ഥാനാർഥി ജയിക്കും. എന്നാൽ ബിജെപിക്ക് വോട്ട് വർധിപ്പിക്കാൻ ആകുമോ എന്നത് സംശയമാണ്.

മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന അഴിമതി ആരോപണവും, സർക്കാരിന്റെ ജനദ്രോഹ നയങ്ങളും ആറ്റിങ്ങലിൽ ഇടതുപക്ഷത്തിന് എതിരാകാനാണ് സാധ്യത. ഇതെല്ലം തന്നെ കോൺഗ്രസ് പാർട്ടി രാഷ്രീയ ആയുധമാക്കി പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്.