editornote

മലയോര മേഖലയില്‍ അതിശക്തമായ മഴ,കാസര്‍കോട് സ്കൂളുകൾക്ക് അവധി

 

കാസര്‍കോട്/ കാസര്‍കോട് ജില്ലയില്‍ കനത്ത മഴയിൽ ജില്ലയിലെ നദികളില്‍ ജലനി രപ്പ് ക്രമാതീതമായി ഉയര്‍ന്നു. തേജസ്വിനി, ചൈത്രവാഹിനി പുഴകള്‍ കരകവിഞ്ഞൊ ഴുക്കുകയാണ്. വിവിധയിടങ്ങളില്‍ പാലങ്ങൾക്ക് മുകളിൽ മുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടുണ്ട്. ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ജില്ലയിലെ മലയോര മേഖലയില്‍ അതിശക്തമായ മഴയാണ് പെയ്തുവരുന്നത്. വെള്ളരി ക്കുണ്ട് ചൈത്രവാഹിനി പുഴ കരകവിഞ്ഞതോടെ, വെള്ളരിക്കുണ്ട് താലൂക്കില്‍ പല പ്രദേശങ്ങളും വെള്ളത്തിനിടയിലായിട്ടുണ്ട്.ക​ന​ത്ത​മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ചൊ​വ്വാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അം​ഗ​ൻ​വാ​ടി​ക​ൾ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കും. അ​തേ​സ​മ​യം, കോ​ള​ജു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

തൃശൂര്‍ ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. പെരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ട് സ്യൂയിസ് വാല്‍വുകള്‍ തുറന്ന് 400 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി യിട്ടുണ്ട്. പൊരിങ്ങല്‍കുത്ത് ഡാമിലെ സ്യൂയിസ് വാല്‍വുകള്‍ തുറന്നാല്‍ അധികജലം ഒഴുകിവന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയരാന്‍ സാധ്യതയുള്ള തിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ കുളിക്കുന്നതും ഇറങ്ങുന്നതും വസ്ത്ര ങ്ങള്‍ കഴുകുന്നതും ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം ഔദ്യോഗിക വാര്‍ത്താക്കു റിപ്പില്‍ അറിയിച്ചു.

സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. തൃശ്ശൂര്‍, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തിങ്കളാഴ്ച ഓറഞ്ച് അലർട്ട് ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ് ഉള്ളത്.

 

 

Karma News Network

Recent Posts

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

11 mins ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

53 mins ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

1 hour ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

2 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

2 hours ago

മാതാപിതാക്കൾ കാറിനുള്ളിൽ മറന്നുവെച്ചു, 3-വയസുകാരിക്ക് ദാരുണ മരണം

മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്നു വയസുകാരി മരിച്ചു. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു ദാരുണ സംഭവം ഉണ്ടായത്. വിവാഹം…

2 hours ago