kerala

വൃക്ഷദമ്പതിമാരുടെ വിവാഹബന്ധം വേര്‍പെടുത്തി; അന്ത്യസംസ്‌കാരച്ചടങ്ങുകള്‍ നടത്തി

വ്യത്യസ്ഥമായ ആചാരങ്ങളും വിശ്വാസവും ഓരോ നാട്ടിലും മതത്തിലും ഉണ്ട്. ഒരു നാട്ടിലേ വിശ്വാസം മറ്റൊരു വിഭാഗത്തിനും നാട്ടിലും അനാചാരവും അന്ധവിശ്വാസവും ആകാം. പെട്ടെന്ന് ഉൾകൊള്ളാൻ കഴിയാത്ത ഒരു വിവാഹവും തുടർന്ന് ദമ്പതിമാർ മരിച്ചപ്പോൾ മരണ ക്രിയയും നടത്തിയ അപൂർവ്വമായ ചെടങ്ങാണിത്. 2 മരങ്ങളേയാണ്‌ വിവാഹം കഴിപ്പിച്ചത്. വിവാഹ ശേഷം അതിൽ ഒരു മരണം ഉണങ്ങി പോയി. ഉണങ്ങി പോയ മരം തന്റെ ജീവ പാതിയേ ബാക്കിയാക്കി പോയപ്പോൾ ജീവിച്ചിരിക്കുന്ന മരത്തേ മറ്റൊരു കല്യാണം കഴിപ്പിക്കാൻ തീരുമാനുച്ചു. തീരുമാനിച്ചതും ആ മരവും ഉണങ്ങി. തുടർന്ന് ഉണങ്ങ് മരിച്ച ഈ ദമ്പതിമാരുടെ ശവസംസ്കാര ചടങ്ങുകളും ശ്രദ്ധേയമായി.

ഇതെല്ലാം കേരളത്തിൽ തന്നെ. കാസര്‍ഗോഡ് നീലേശ്വരം തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രത്തിനു സമീപം തിങ്കളാഴ്ചയാണ് നാട്ടുകാര്‍ വേറിട്ട ചടങ്ങിന് സാക്ഷികളായത്.വധൂവരന്മാരായി സങ്കല്പിച്ചു വേളികഴിപ്പിച്ച മരങ്ങള്‍ ഉണങ്ങിപ്പോയതിനെ തുടര്‍ന്ന് വിവാഹബന്ധം വേര്‍പെടുത്തി ഇരുവൃക്ഷങ്ങള്‍ക്കും അന്ത്യസംസ്‌കാരകര്‍മങ്ങള്‍ നടത്തുന്നതായിരുന്നു ചടങ്ങ്.

33 വര്‍ഷം മുന്‍പ് ക്ഷേത്രഗോപുരത്തിനു പുറത്തെ ആല്‍മരത്തിനൊപ്പമാണ് വേപ്പുമരവും നട്ടുപിടിപ്പിച്ച് വേളിനടത്തിയത്. ജനനം മുതല്‍ നടത്തേണ്ടുന്ന ഷോഡശക്രിയകള്‍ ത്രിമൂര്‍ത്തി ചൈതന്യം കുടികൊള്ളുന്നതായി വിശ്വസിക്കപ്പെടുന്ന ആല്‍മരത്തിനും പതിവുണ്ട്. ദേവീസങ്കല്പമായ വേപ്പുമരത്തെയാണ് തളിയില്‍ ക്ഷേത്ര സമീപത്തെ ആല്‍മരത്തിന് വധുവായി സങ്കല്പിച്ചിരുന്നത്. നീലേശ്വരം രാജവംശത്തിലെ കെ.സി.അമ്മുത്തമ്പുരാട്ടിയുടെ താത്പര്യപ്രകാരമാണ് നീലമന നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഈ ചടങ്ങ് നടത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് ആല്‍മരം ഉണങ്ങിയതോടെ വേളീബന്ധം വേര്‍പെടുത്തി പുതിയൊരു ആല്‍മരം നടാനായിരുന്നു തീരുമാനം.

എന്നാല്‍ ക്രമേണ വേപ്പുമരവും ഉണങ്ങി. ഇതോടെ വിവാഹബന്ധം വേര്‍പെടുത്തി ഇരു വൃക്ഷശകലങ്ങളും പ്രതീകാത്മകമായി അഗ്നിയില്‍ ലയിപ്പിച്ച് അന്ത്യേഷ്ടിയെന്ന പതിനാറാമത്തെ സംസ്‌കാരം നടത്തി. അമ്മുത്തമ്പുരാട്ടിയുടെ മകന്‍ ഡോ. കെ.സി.കെ.രാജ, 33 വര്‍ഷം മുന്‍പു വേളി ചടങ്ങിന് കാര്‍മികത്വം വഹിച്ച നാരായണന്‍ നമ്പൂതിരിയുടെ മകന്‍ നീലമന ശംഭു നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നതെന്നതും യാദൃച്ഛികമായി. ചടങ്ങുകള്‍ കാണാന്‍ ഒട്ടേറെപ്പേര്‍ ക്ഷേത്രസമീപത്തെത്തി..

Karma News Network

Recent Posts

ഒളിച്ചോടില്ല, അവസാനം വരെ പോരാടും, കോടതിയുടെ നേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് താന്‍ ആഗ്രഹിച്ചത്, മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി കേസിൽ ഒളിച്ചോടില്ലെന്നും അവസാനം വരെ പോരാടുമെന്നും കുഴൽനാടൻ. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ…

10 mins ago

ഓട്ടോ നിർത്തിയതിനെ ചൊല്ലി തർക്കം, ആറുപേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

പാലക്കാട് : ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ആറു പേർക്ക് വെട്ടേറ്റു. കല്ലേക്കാട് മേട്ടുപ്പാറയിൽ ആണ് സംഭവം. മേട്ടുപ്പാറ സ്വദേശി കുമാരൻ,…

15 mins ago

ഭര്‍ത്താവിന്റെ ക്രൂരത, നട്ടെല്ലും വാരിയെല്ലും പൊട്ടി ചികിത്സയിലായിരുന്ന യുവതി മരിച്ചു

പത്തനംതിട്ട : നട്ടെല്ലും വാരിയെല്ലും പൊട്ടി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്പമണ്‍തറ…

55 mins ago

കന്നിയാത്രയിൽ നവ ക്യൂബള ബസ്സിന്റെ മുൻവാതിൽ കേടായത്രേ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ‌

നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഡോർ തകർന്നു എന്ന വാർത്ത വന്നിരുന്നു. പിന്നാലെ സംഭവം…

1 hour ago

കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍, സംഭവം മൂലമറ്റത്ത്

മൂലമറ്റം : കോണ്‍ഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണില്‍ ആത്മഹത്യ ചെയ്ത…

1 hour ago

പാനൂർ ബോംബ് സ്ഫോടനം, രണ്ടാംപ്രതിയെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിലേക്ക് മാറ്റി

കണ്ണൂർ : പാനൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാംപ്രതി വലിയപറമ്പത്ത് വി.പി.വിനീഷിനെ (37) സി.പി.എം. നിയന്ത്രണത്തിലുള്ള തലശ്ശേരി സഹകരണ…

2 hours ago