topnews

മുട്ടില്‍ മോഡലില്‍ കാസര്‍ഗോഡും മരം മുറിക്കല്‍; എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

വയനാട് മുട്ടില്‍ മരം മുറിച്ച് കടത്തിയ മോഡലില്‍ കാസര്‍ഗോട്ടും വന്‍തോതില്‍ മരംമുറിക്കല്‍. വനം വകുപ്പ് എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 27 ക്യുബിക് മീറ്റര്‍ തടി പിടികൂടി. ഉദ്യോഗസ്ഥര്‍ അറിയാതെ മരംമുറിച്ച് കടത്തിയോ എന്നറിയാന്‍ വനം വകുപ്പിലെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിവാദ ഉത്തരവിന്റെ മറവിലാണ് കാസര്‍ഗോട്ടും മരംവെട്ടിയത്. അതിര്‍ത്തി പഞ്ചായത്തുകളില്‍ നിന്നും മലയോര മേഖലകളില്‍ നിന്നും വ്യാപകമായി ഈട്ടിയും തേക്കും മുറിച്ചു. നെട്ടണിഗെ, പെര്‍ള എന്നിവിടങ്ങളില്‍ നിന്നാണ് വനം വകുപ്പ് തെളിവുകളോടെ മരംമുറി പിടികൂടിയത്.

റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിലെ പിഴവു മനസിലാക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മരം മുറിക്കാനുള്ള അനുമതികള്‍ പലതും മടക്കി. എന്നാല്‍ ചില സംഘങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയാതെ മരം മുറിച്ചു കടത്തിയതായാണ് സൂചന. ഇതേതുടര്‍ന്നാണ് വനം വകുപ്പിലെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയത്. ഇതുവരെ കാസര്‍ഗോഡ് റേഞ്ചിന് കീഴില്‍ ആറ് കേസുകളും കാഞ്ഞങ്ങാട് റേഞ്ചിന് കീഴില്‍ രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തു. 17 ലക്ഷം രൂപയുടെ 27 ക്യൂബിക് മീറ്റര്‍ തടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഈ തടികള്‍ കാസര്‍ഗോഡ് പരപ്പയിലുള്ള സര്‍ക്കാര്‍ ഡിപ്പോയിലേക്ക് മാറ്റിയിട്ടുണ്ട്.

Karma News Editorial

Recent Posts

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

12 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

28 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

43 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 hour ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

1 hour ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

1 hour ago