Categories: national

പുൽവാമയിൽ ഏറ്റുമുട്ടൽ

പുൽവാമയിൽ ഏറ്റുമുട്ടൽ. സി ആർ പി ജവാന് വീരമൃത്യു. കശ്മീർ താഴ്വര തീവ്രവാദികളുടെ വിഹാര കേന്ദ്രമോ?

പുൽവാമയിൽ ഏറ്റുമുട്ടൽ; സിആര്പി ജവാന് വീരമൃത്യു.കശ്മീർ താഴ്വര തീവ്രവാദികളുടെ വിഹാര കേന്ദ്രമായി മാറുന്നു. പുല്‍വാമയില്‍ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ കേന്ദ്ര റിസര്‍വ് പൊലീസിലെ ജവാന്‍ മരിച്ചു. സി.ആര്‍.പി.എഫിന്റെ 134ാം ബറ്റാലിയനിലുള്ള നിസാര്‍ അഹമ്മദ് എന്ന ജവാനാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത് . ഇദ്ദേഹത്തിന്റെ വീടിനു നേരെആയിരുന്നു തീവ്രവാദആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിസാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കാശ്മീരിലെ മഹോദപുരയിലെ ബാങ്കില്‍ രണ്ട് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു പ്രദേശവാസിയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.അതേസമയം പൊലീസുകാരെ തട്ടികൊണ്ട്​ പോകുന്ന സംഭവങ്ങൾ താഴ്വരയിൽ തുടർക്കഥയാണ്.  മുദാഷിർ അഹമ്മദ് എന്ന പോലീസുകാരനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായി കാണിച്ചു കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇൗ മാസം ആദ്യം ജാവേദ്​ ദർ എന്ന​ പൊലീസുകാരനെ തീവ്രവാദികൾ തട്ടികൊണ്ട്​ പോവുകയും കൊലപ്പെടുത്തുകയും ചെയ്​തിരുന്നു. ഇതിന് മുമ്പും​ പൊലീസുകാരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായി പരാതികൾ ലഭിച്ചിരുന്നു.ജൂലായ് 20 ന് മുഹമ്മദ് സലിം ഷാ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ തീവ്രവാദികള്‍ കുല്‍ഗാമിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയിരുന്നു. ജൂണില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ സൈനികന്‍ ഔറംഗസേബിന്റെ മൃതദേഹം ജൂണ്‍ 14 ന് ഗുസൂ പുല്‍വാമയില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു.

Karma News Editorial

Recent Posts

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

40 mins ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

1 hour ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

2 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

2 hours ago

ഇസ്ലാമിൽ വിശ്വാസമില്ല, ഏക സിവിൽ കോഡ് നടപ്പിലാക്കണം ,ആലപ്പുഴക്കാരി സഫിയ

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ആലപ്പുഴയിൽ നിന്നുള്ള മുസ്ലിം യുവതി സഫിയ എത്തിയ വാർത്തകൾ…

3 hours ago

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത, റെഡ് അലർട്ട്

തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട്. ഉയര്‍ന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍…

4 hours ago