ശ്രീനഗർ: നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ വധിച്ചു. ജമ്മു അതിർത്തിയിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. സുരക്ഷാ സേന പിൻമാറാൻ നിർദേശിച്ചെങ്കിലും ഭീകരൻ അതിർത്തി കടന്നെത്തുകയായിരുന്നു. ആർഎസ് പുര സെക്ടറിലാണ് ഭീകരൻ നുഴഞ്ഞു കയറാൻ ശ്രമിച്ചത്.
പുലർച്ചെയാണ് നുഴഞ്ഞു കയറാൻ ശ്രമം നടന്നത്. ഭീകരനെ വധിച്ചതിന് പിന്നാലെ പ്രദേശം സേന വളഞ്ഞതായും തിരച്ചിൽ പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു. കശ്മീരിലെ രാംഗഡ് സെക്ടറിലും അതിർത്തി കടന്നെത്തിയ പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെയും ബിഎസ്എഫ് പിടികൂടി. കഴിഞ്ഞ ദിവസം പൂഞ്ചിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും കണ്ടെത്തി.
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…