കഴിഞ്ഞ ദിവസം രാത്രി നടന്ന ടി20 മാച്ചിൽ പാകിസ്താനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ച കശ്മീരികളെ മർദ്ദിച്ച് കോളേജ് വിദ്യാർത്ഥികൾ. പഞ്ചാബിലെ സൻഗ്രൂരിലുള്ള ഭായ് ഗുർദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജിയിലാണ് സംഭവം. ടി20 ലോകകപ്പിൽ പാകിസ്താൻ വിജയിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ ചേർന്ന് പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചത്.
കഴിഞ്ഞ ദിവസം രാത്രി നടന്ന മാച്ചിൽ പാകിസ്താൻ 10 വിക്കറ്റിന് വിജയിച്ചിരുന്നു. ഇതിന് പിന്നാലെ കോളേജിലെ വിദ്യാർത്ഥികൾ ചേർന്ന് പാകിസ്താന് ജയ് വിളിച്ചു. ആസാദി മുദ്രാവാക്യങ്ങളും മുഴങ്ങിയിരുന്നു. ഇതിൽ പ്രകോപിതരായ ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് കശ്മീരി വിദ്യാർത്ഥികളെ സംഘം ചേർന്ന് ആക്രമിച്ചത്. കശ്മീരി വിദ്യാർത്ഥികളുടെ മുറിയിൽ കയറി അവരെ മർദ്ദിക്കുകയും സാധനങ്ങൾ തകർക്കുകയും ചെയ്തു.
90 ഓളം കശ്മീരി വിദ്യാർത്ഥികളാണ് കോളേജിൽ പഠിക്കുന്നത്. ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നും 30 വീതം വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി ഇരു സംഘങ്ങളും തമ്മിലുളള പ്രശ്ന പരിഹരിച്ചതായാണ് വിവരം.
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…