entertainment

സ്‌ക്രീനില്‍ തിളങ്ങി നിന്നിരുന്ന കവിരാജ് ഇപ്പോള്‍ ക്ഷേത്ര പൂജാരി

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടന്‍ ആയിരുന്നു കവിരാജ്. പല ചിത്രങ്ങളിലും നെഗറ്റീവ് വേഷങ്ങള്‍ ആയിരുന്നുവെങ്കിലും കിട്ടിയ റോളുകള്‍ മികച്ചതാക്കാന്‍ അദ്ദേഹത്തിനായി. ഇപ്പോള്‍ സിനിമകള്‍ ഇല്ലാതെയായതോടെ ഉപജീവനത്തിനായി പൂജാരിയായിരിക്കുകയാണ് നടന്‍. മാപ്രംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് ഇപ്പോള്‍ കവിരാജ്. എന്നാല്‍ സിനിമയോ കലാജീവിതമോ താന്‍ കൈവിട്ടിട്ടില്ലെന്നും നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്നും കവിരാജ് പറയുന്നു.

കവിരാജിന്റെ കുട്ടിക്കാലം മുതല്‍ ദുരിത ജീവിതമാണ് അദ്ദേഹം നയിച്ചത്. ആലപ്പുഴയിലെ ഒരു സ്റ്റീല്‍പാത്ര വില്‍പന തുടങ്ങിയ ആദ്യകാല കടകളിലൊന്ന് കവിരാജിന്റെ പിതാവ് സുബ്രഹ്മണ്യന്‍ ആചാരിയുടേത് ആയിരുന്നു. സ്വര്‍ണ്ണപ്പണിയും വ്യാപാരവും ഒക്കെ ഉണ്ടായിരുന്നെങ്കിലും അതെല്ലാം വന്‍ നഷ്ടമായി മാറി. ആറ് മക്കളെ പോറ്റാന്‍ ബുദ്ധിമുട്ടിയിരുന്ന പിതാവ് പിന്നീട് കാന്‍സര്‍ ബാധിച്ച് മരിക്കുകയായിരുന്നു. പിന്നീട് ഈ ആറ് മക്കളെയും വളര്‍ത്താന്‍ അമ്മ സരസ്വതി കഷ്ടപ്പെട്ടു. 10-ാം ക്ലാസില്‍ എത്തിയതോടെ കവിരാജ് സ്വര്‍ണ്ണപ്പണി തുടങ്ങി.

ഒടുവില്‍ പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകാനാവതെ വന്നതോടെ പഠനം ഉപേക്ഷിച്ചു. പിന്നീട് നാടുവിട്ട് കോടമ്പക്കത്ത് എത്തി. അവിടെവെച്ച് യാദൃശ്ചികമായി കണ്ടുമുട്ടിയ സുഹൃത്തിന്റെ സഹായത്തോടെ ഹൈദരാബാദിലെ നൃത്തപഠന കേന്ദ്രത്തില്‍ എത്തി. നൃത്തം പഠിച്ചു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തു. ഇതിനിടെ സഹോദരിയുടെ ഭര്‍ത്താവ് മരിച്ചതോടെ അവരെയും കൂടെ കൂട്ടി. ഒടുവില്‍ നിറത്തില്‍ ഒരു വേഷം ലഭിച്ചു. പിന്നീട് കല്യാണരാമന്‍, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനന്‍, രണ്ടാംഭാവം, മഴത്തുള്ളി കിലുക്കം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.

പിന്നീട് സീരിയലിലേക്ക് എത്തിയതോടെ നിരവധി അവസരങ്ങള്‍ ഒഴുകിയെത്തി. വില്ലനായും നായകനായും കവിരാജ് മിനിസ്‌ക്രീനില്‍ നിറഞ്ഞു നിന്നു. ഇതിനിടെ കൊല്ലം സ്വദേശിനിയായ അനുവുമായി വിവാഹം. ജീവിതം ഒന്ന് പച്ചപിടിച്ച് വരുമ്പോഴേക്കും അമ്മ മരിച്ചു. ഇതോടെ ആത്മീയതയിലേക്ക് അടുക്കുകയായിരുന്നു. മന്ത്രങ്ങളും മറ്റും പഠിച്ചു. കുഞ്ഞ് ജനിച്ചു. ആത്മീയതയിലേക്ക് കവിരാജ് തിരിഞ്ഞതോടെ ഭാര്യയ്ക്ക് ആശങ്കയായി. ഒടുവില്‍ വീട്ടുകാര്‍ എത്തി ഭാര്യയെ കൊണ്ടുപോയി. അങ്ങനെ ഒറ്റപ്പെട്ട കവിരാജ് ഹിമാലയ യാത്ര തുടങ്ങി.

ഒടുവില്‍ ബദരീനാഥ് ക്ഷേത്രത്തില്‍ നിന്നും പുതിയ ജീവിതത്തിലേക്ക് തിരികെ പോന്നു. തിരികെ എത്തിയ ഉടനെ ഭാര്യയെ വിളിച്ചു. നാട്ടിലെത്തി ക്ഷേത്ര പൂജകളിലും സപ്താഹങ്ങളിലും ഭാഗമായി തുടങ്ങി. ഇതിനിടെ ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിനു സമീപം വീടുപണിതു. അവിടേക്ക് 2015ല്‍ മകന്‍ ശ്രീബാലഗോപാല നാരായണനുമെത്തിയതോടെ ജീവിതത്തില്‍ നഷ്ടപ്പെട്ടു എന്ന് കരുതിയ സന്തോഷങ്ങള്‍ ഒക്കെ കവിരാജിന് തിരികെ ലഭിച്ചു. ഇപ്പോഴും നല്ലൊരു വേഷം കിട്ടിയാല്‍ അഭിനയിക്കും എന്നാണ് കവിരാജ് പറയുന്നത്. അതിനായുള്ള കാത്തിരിപ്പിലാണ് നടന്‍.

Karma News Network

Recent Posts

കസ്റ്റഡിയിലെടുത്ത പ്രതികളെ ബന്ധുക്കൾ പോലീസ് വാഹനം തടഞ്ഞ് രക്ഷിച്ചു, പൊലീസുകാർക്ക് പരിക്ക്

തിരുവനന്തപുരം: പൊലീസ് പിടികൂടിയ പ്രതികളെ ബന്ധുക്കൾ തടഞ്ഞ് രക്ഷപ്പെടുത്തി. തിരുവനന്തപുരം പുതുക്കുറിച്ചിയിൽ അടിപിടിക്കേസ് പ്രതികളെ പിടികൂടിയപ്പോൾ സ്ത്രീകളടക്കമുള്ളവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.…

14 mins ago

ബോഡി ഷെയിം ചെയ്യരുത്, താന്‍ ഒരു രോഗിയാണ്- അന്ന രാജന്‍

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ബോഡി ഷേമിംഗ് നേരിടുന്ന നടിമാരിലൊരാളാണ് അന്ന രേഷ്മ രാജന്‍. പൊതുപരിപാടികള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കും എത്തുമ്പോഴുള്ള അന്നയുടെ…

33 mins ago

പിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തണം, പണക്കുരുക്കിൽ സി.പി.എം

തൃശൂര്‍ : കരുവന്നൂർ കള്ളപ്പണക്കേസിൽ പ്രതിച്ഛായ മോശമായ സി.പി.എം. തൃശ്ശൂർ ജില്ലാ കമ്മിറ്റിക്ക് ഇപ്പോൾ ആദായ നികുതിവകുപ്പിന്റെ പ്രഹരവും. സിപിഎമ്മില്‍…

35 mins ago

12 വര്‍ഷം മുന്‍പ് കാണാതായ മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

കൊച്ചി: വീട്ടമ്മയുടെ ശ്വാസകോശത്തില്‍ നിന്ന് ഒരു സെന്റിമീറ്റര്‍ നീളത്തിലുള്ള മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44 വയസുകാരിയുടെ…

1 hour ago

മാതൃകയായി ശ്രീധന്യ, രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ. വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍ നേരിട്ട്…

1 hour ago

അച്ഛനെ കൊലപ്പെടുത്തിയ കേസ്, ആയുർവേദ ഡോക്ടർ നേപ്പാളിൽ മരിച്ച നിലയിൽ

തൃശൂർ : അച്ഛന് ഭക്ഷണത്തിൽ വിഷം ചേർത്ത് കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ആയുർവേദ ഡോക്ടർ നേപ്പാളിൽ കുളത്തിൽ മരിച്ചു.…

1 hour ago